കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

November 23rd, 2022

kunhali-marakkar-foundation-dubai-team-with-kanathil-jameela-mla-ePathram
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടയിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലയുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതി നിധികൾ ചർച്ച നടത്തി നിവേദനം നൽകി.

ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്‍റെ പേരിൽ, പയ്യോളി നഗര സഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണം എന്ന് നിവേദക സംഘം എം. എൽ. എ. യോട് ആവശ്യപ്പെട്ടു.

മരക്കാരുടെ അധിനിവേശ പോരാട്ടചരിത്ര സംഭവ ങ്ങളൊക്കെയും ഭാവി തലമുറ യിലേക്കു പകരാൻ ആ ധീര നാവിക സേനാനി യുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാവണം എന്നും നിവേദക സംഘം എം. എൽ. എ. യോട് അഭ്യർത്ഥിച്ചു.

കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് നിവേദനം കൈമാറി. ഫൗണ്ടേഷൻ ഉപദേഷ്ടാക്കളും എഴുത്തു കാരുമായ ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ് ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

ഇന്ത്യയിൽ അധിനിവേശത്തിന് എതിരെ ആദ്യം പടനയിച്ചു ജീവ ത്യാഗം വരിച്ച മഹാന്‍ എന്ന നിലയിൽ കുഞ്ഞാലി മരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനം ഉള്ളതെന്നു എം. എൽ. എ. പറഞ്ഞു.

സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമ സഭാ സമ്മേളനത്തിൽ ഉന്നയിക്കാം എന്നും മരക്കാർ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്യും എന്നും കാനത്തിൽ ജമീല എം. എൽ. എ. ഉറപ്പു നൽകി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അസംഘടിത ചെറുത്തു നിൽപ്പുകൾ സംഘടിതമാവണം.പി. സി. എഫ്.

February 13th, 2022

logo-peoples-cultural-forum-pcf-ePathram ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.

മീഡിയ വൺ, ഹിജാബ് വിഷയങ്ങളിൽ പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോടി ക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷത്തിന്‍റെ ബഹിര്‍ സ്ഫുരണ ങ്ങളാണ് അടുത്ത കാലത്തായി രാജ്യത്തു കണ്ടു വരുന്നത്‌.

ഭരണ ഘടന യുടെ അടിസ്ഥാന യൂണിറ്റ് എന്ന് പറയുന്നത് വ്യക്തിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ ത്തിലാണ് ഭരണ ഘടന നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. മതേതര ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ ഘടനാ തത്വങ്ങൾ നിർഭയം ലംഘിക്കുന്ന നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടിരിക്കു കയാണ്. സാധാരണക്കാരായ ജന മനസ്സുകളിൽ വെറുക്കപ്പെ ടേണ്ട പ്രതീകമായി ന്യൂന പക്ഷങ്ങളെ ഉയർത്തിക്കാട്ടുകയാണ് സംഘ പരിവാർ.

ഇതിന്‍റെ ഭാഗമാണ് കർണ്ണാടകയിലെ ഹിജാബ് വിവാദവും. ഇത്തരം നീക്കങ്ങൾക്ക് എതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മൻസൂർ അലി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം കുന്നേൽ സ്വാഗതവും ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വിഷയ അവതരണവും നടത്തി. പ്രവാസി ഇന്ത്യ പ്രസിഡണ്ട് അബ്ദുൽ സവാദ്, മാധ്യമ പ്രവർത്തകൻ അബ്ദു റഹ്മാൻ തിരുവോത്ത്, പി. ഡി. പി. സംസ്ഥാന നേതാക്കളായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, എം. എസ്. നൗഷാദ്, കെ. ഇ. അബ്ദുള്ള എന്നിവരും പി. സി. എഫ്. നേതാ ക്കളായ ദിലീപ് താമരക്കുളം, ഷാജഹാൻ മാരാരിതോട്ടം, ഷാഫി കഞ്ഞിപ്പുര, അക്ബർ തളിക്കുളം, ഖാലിദ് ബംബ്രാണ, ഒഫാർ തവനൂർ, യു. കെ. സിദ്ധീഖ്, ഫൈസൽ കറുകമാട്, ഐ. എസ്. എഫ്. പ്രതിനിധി അലീമത്ത് അംന തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം

January 10th, 2022

police-warning-about-fake-social-media-messages-ePathram
ദുബായ് : ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്‍റൈന്‍ എന്നുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മാര്‍ഗ്ഗ നിർദ്ദേശത്തിന് എതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഇരമ്പുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവര്‍, മാത്രമല്ല യാത്രക്കു വേണ്ടി പി. സി. ആർ. പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ചുരുങ്ങിയ അവധി ദിനങ്ങളുമായി നാട്ടില്‍ എത്തുന്ന പ്രവാസികളെ വീണ്ടും ഏഴു ദിവസം നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ എന്ന പേരില്‍ വീട്ടില്‍ അടച്ചിടുന്നത് ക്രൂരതയാണ്.

ഒമിക്രോൺ വ്യാപനം ഏറ്റവും കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍, ഒമിക്രോണ്‍ വ്യാപനം അധികരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി കടുത്ത വിവേചനം തന്നെയാണ്.

സമ്മേളനങ്ങൾക്കും ഉല്‍ഘാടനങ്ങള്‍ക്കും റാലികൾക്കും വിവാഹ പാർട്ടികൾക്കും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ആള്‍ക്കൂട്ടവും ബാക്കി എല്ലാ നിയന്ത്രണങ്ങളും പ്രവാസികള്‍ക്കു മാത്രം ആവുന്നത് ക്രൂരതയാണ്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മ കളായ കെ. എം. സി. സി. ഇന്‍കാസ്, ചിരന്തന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്.), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, പീപ്പിൾസ് കൾച്ചറൽ ഫോറം (പി. സി. എഫ്.) പ്രവാസി ഇന്ത്യ തുടങ്ങിയ കൂട്ടായ്മകള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി കെ. മുരളീധരന്‍, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ക്കും പ്രതിഷേധ ക്കുറിപ്പ് അയച്ചു.

സോഷ്യല്‍ മീഡിയകളിലും RevokePravasiQuarantine എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്

December 29th, 2021

ashraf-thamarassery-paretharkkoral-ePathram
അബുദാബി : കേരളത്തിലെ രണ്ടു വിമാന ത്താവള ങ്ങളില്‍ നിന്നും മണിക്കൂറുകളുടെ വിത്യാസത്തില്‍ നടത്തിയ കൊവിഡ് പി. സി. ആര്‍. പരിശോധനയില്‍ രണ്ടു വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചതിന്റെ അനുഭവം വ്യക്തമാക്കി പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായി.

നാട്ടിലെ കൊവിഡ് ആർ. ടി. പി. സി. ആര്‍. ടെസ്റ്റു കളിലെ ക്രമക്കേടുകളെ ക്കുറിച്ചുള്ള വിമർശനവും പരിശോധനാ സംവിധാന ങ്ങളിലെ അശാസ്ത്രീ യതയും സാങ്കേതിക തകരാറുകളും അതോടൊപ്പം ഉദ്യോസ്ഥരുടെ മാന്യത ഇല്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റ വും വ്യക്തമാക്കുന്നതാണ് ടെസ്റ്റ് റിസള്‍ട്ടുകളുടെ ചിത്രങ്ങള്‍ അടക്കം പങ്കു വെച്ചുള്ള ഫേയ്സ് ബുക്ക് പോസ്റ്റ്.

ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കുവാന്‍ നാട്ടിലേ ക്കുള്ള യാത്രക്കായി ഷാര്‍ജയില്‍ നിന്നും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്ത പുരത്ത് വിമാനം ഇറങ്ങിയ അഷ്രഫ് താമരശ്ശേരി, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരികെ ഷാർജയിലേക്കുളള വിമാനത്തിൽ യാത്ര ചെയ്യുവാനായി തിരുവനന്ത പുരം വിമാന ത്താവള ത്തില്‍ 2490 രൂപ നല്‍കി എടുത്ത റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ കൊവിഡ് പോസിറ്റീവ് കാണിച്ചു.

24 മണിക്കൂര്‍ മുമ്പ് ഷാര്‍ജയിൽ നിന്ന് എടുത്ത RT- PCR നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് അപേക്ഷിച്ചപ്പോള്‍ “ഒരു രക്ഷയുമില്ല” എന്നതായിരുന്നു മറുപടി. മാത്രമല്ല ‘ഗൾഫിൽ പോയി കൊറോണ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണോ കുഴപ്പം’ എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ‘സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ’ എന്ന ധാര്‍ഷ്ട്യം കലർന്ന മറുപടിയും.

തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് എടുത്ത് അദ്ദേഹം കൊച്ചിയില്‍ വരികയും നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ഷാര്‍ജ യിലേക്ക് യാത്ര ചെയ്തു. ഷാര്‍ജ വിമാനത്താവളത്തിലെ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.

നാട്ടിലെ ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും വിമാനത്താവള അധികൃതരുടേയും കണ്ണു തുറപ്പി ക്കാന്‍ ഉതകുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പി ന്ന് കമന്‍റ് ചെയ്തിരിക്കുന്ന പലരും അവരവരുടെ യാത്രാ വേള കളിലെ ദുരനുഭവങ്ങളും കൂടെ കുറിച്ചിട്ടുണ്ട്. ഫേയ്സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.

January 28th, 2019

abudhabi-kmcc-logo-ePathram അബുദാബി : പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പി ലാക്കാ നുള്ള കേന്ദ്ര സർക്കാർ തീരുമാനം അപ ലപ നീയം എന്ന് സൗത്ത് സോൺ കെ. എം. സി. സി. വിദേശ മലയാളി കളുടെ കടുത്ത എതിർ പ്പിനെ തുടർന്ന് മര വി പ്പി ച്ചതാ യിരു ന്നു പ്രവാസി രജി സ്‌ട്രേഷൻ.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെ വിദേശത്തു പോകു ന്നവർക്ക് പതിനായിരം രൂപ പിഴയും പാസ്സ് പോർട്ട് റദ്ദാക്കൽ അടക്കമുള്ള ശിക്ഷ യാണ് പുതിയ എമി ഗ്രേ ഷൻ ബില്ലി ന്റെ കരടി ൽ ഉൾ പ്പെടു ത്തിയി രിക്കുന്നത്. ഏതൊക്കെ വിഭാഗക്കാർ ഈ രജിസ്‌ട്രേ ഷൻ പരിധി യിൽ വരും എന്ന തിൽ അവ്യക്തതയുണ്ട്.

വേണ്ടത്ര ചർച്ച കൂടാതെ നിയമം നടപ്പാക്കു വാ നുള്ള കേന്ദ്ര സർ ക്കാർ നീക്കം പാവപ്പെട്ട പ്രവാ സി കളോ ടുള്ള വെല്ലു വിളി യാണ് എന്ന് സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ പറഞ്ഞു.

പ്രവാസി കളുടെ ഇടയിൽ കരട് ബിൽ വിശദമായ ചർച്ച ക്കു വിധേയ മാക്കി പിഴവു കൾ ദുരീ കരിച്ചു മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

ബിലാൽ കൊല്ലം, അസീസ് പത്തനാപുരം, നൂറുദ്ധീൻ, ഷംസുദ്ധീൻ, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഖാൻ, ദാവൂദ് ഷെയ്ഖ്, സജീർ മുഹമ്മദ്, ആസിഫലി, അബ്ദുൽ കരീം, ഷെഹിൻ ഷാജഹാൻ എന്നി വർ സംസാ രിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതവും ട്രഷറർ മുഹ മ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 251231020»|

« Previous Page« Previous « മാ​ർ​ത്തോ​മ്മാ യു​വ​ ജ​ന​ സ​ഖ്യം സുഹൃത്ത് സമ്മേളനം സം​ഘ​ടി​പ്പി​ച്ചു
Next »Next Page » സല്യൂട്ടിംഗ് ദി റിയൽ ഹീറോസ് : സൈനി കരെ ആദരിച്ചു »



  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി
  • നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
  • 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്
  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine