ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

January 19th, 2017

environmental-political-activist-cr-neelakandan-ePathram
അബുദാബി : ദേശീയ പാത 45 മീറ്റർ വേണം എന്നുള്ള സർക്കാർ നിലപാട് കേരള ത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന വമ്പൻ തട്ടിപ്പിനുള്ള കളം ഒരുക്കും എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കൺ വീനറു മായ സി. ആർ. നീല കണ്ഠൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ അബു ദാബി ഒരുക്കിയ ‘മീറ്റ് ദി പ്രസ്’ പരിപാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അദ്ദേഹം .

കേരള ത്തിലെ ദേശീയ പാത വികസന ത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തു കൊണ്ട് റോഡ് വികസിപ്പിച്ചില്ല ?

45 മീറ്റർ ഏറ്റെടുത്ത് പണി കൾ നടത്തിയ മണ്ണുത്തി – അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കി യുള്ള ഭാഗം എന്തിനു വേണ്ടി വെറുതെ ഇട്ടിരിക്കുന്നു?

കരമന മുതൽ കളിയിക്കാ വിള വരെ 23 മീറ്റർ വീതി യിൽ 6 വരി പാത നിർമ്മിക്കാം എങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം?

ഈ ചോദ്യ ങ്ങൾക്ക് കേരള ജനത യോട് സർക്കാർ ഉത്തരം പറയണം.

ബി. ഒ. ടി. അടിസ്ഥാന ത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന സത്യവും കേരള ത്തിലെ ദേശീയ പാത യിൽ 27 ടോൾ ബൂത്തു കളാണ് വരുന്നത് എന്ന യാഥാർ ത്ഥ്യവും എന്തിനു പിണറായി വിജയൻ മറച്ചു വെക്കുന്നു. സ്ഥല ത്തിന്റെ കമ്പോള വില, കെട്ടിടങ്ങൾ, കടകൾ, ആളു കളുടെ പുന രധി വാസം തുടങ്ങിയ ഇന ത്തിൽ ഒരു കിലോ മീറ്റ റിന് 30 കോടി യോളം രൂപ സ്ഥലം ഏറ്റെ ടുക്ക ലിന് മാത്രം ചെലവാ ക്കേണ്ടി വരു മ്പോൾ കേരള ത്തി ന്റെ സാമ്പ ത്തിക ഭദ്രത തകരും എന്നും ഇക്കാര്യ ത്തിൽ ഒരു ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാ റാകണം എന്നും സി. ആർ. നീല കണ്ഠൻ ആവശ്യ പ്പെട്ടു.

ആരാ ധനാ ലയ ങ്ങൾ മുതൽ അറവു ശാല വരെ യുള്ള വ യുടെ വികസന ത്തിന്റെ മറവിൽ കേരള ത്തിൽ ജലത്തെ കെട്ടി നിർത്തു വാനുള്ള പ്രകൃതി ദത്ത മായ സംവി ധാന ത്തെ തകർ ക്കുക യാണ്. മലയാള മണ്ണിന്റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെ യാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരി സ്ഥി തിക നാശ ത്തിന്റെ ഫലമാണ് ഇന്ന് കേരളം അനു ഭവി ക്കുന്ന കൊടിയ ജല ക്ഷാമവും കനത്ത ചൂടും.

കേരള ത്തിന്റെ ജല ഗോപുര മാണ്‌ പശ്ചിമ ഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരള ത്തിലെ രാഷ്ട്രീയ പാർട്ടി കൾക്ക് കാലാ വസ്ഥാ മാറ്റത്തെ ക്കുറിച്ച് അടി സ്ഥാന പര മായി ഒരു ധാരണയും ഇല്ല , നയവും ഇല്ല എന്നത് കേരള ത്തിന്റെ ദുരന്ത മാണ് എന്നും സി. ആർ. നീല കണ്ഠൻ അഭി പ്രായ പ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡണ്ട് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

November 11th, 2016

kv-shamsudheen-epathram

അബുദാബി : അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും ഇന്ത്യന്‍ രൂപ പിന്‍ വലിച്ച  സാഹചര്യ ത്തില്‍ ഈ നോട്ടു കള്‍ കയ്യില്‍ വെച്ചി ട്ടുള്ള പ്രവാസി കള്‍ക്ക് അതതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ ബാങ്കു കളില്‍ നിന്ന്  മാറ്റി പുതിയ നോട്ടു കള്‍ ലഭ്യ മാക്കു വാ നുള്ള സംവിധാനം ഒരുക്കണം എന്ന് ആവശ്യ പ്പെട്ട് പ്രവാസി ബന്ധു വെല്‍ ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസു ദ്ധീന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ തീരു മാന ത്തെ അംഗീകരിക്കു ന്നതി നോടൊപ്പം തന്നെ പ്രവാസി കളുടെ കയ്യില്‍ സൂക്ഷിച്ച നോട്ടു കള്‍ എന്തു ചെയ്യും എന്ന കാര്യ ത്തില്‍ ആശങ്ക നില നില്‍ക്കുക യാണ്. നാട്ടിലേക്കുള്ള യാത്രാ വേള യില്‍ 10,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കു വാ നുള്ള അവ കാശം ഉണ്ട്. അടിയന്തിര സാഹ ചര്യ ങ്ങളിൽ ആവശ്യ ങ്ങള്‍ക്ക് എടുക്കു വാനോ അടുത്ത യാത്രാ ആവശ്യ ങ്ങള്‍ക്കോ ഒക്കെ യാണ് ഉപയോ ഗിക്കുക.

കൈകാര്യം ചെയ്യാനുള്ള സൗകര്യ ത്തിനായി അഞ്ഞൂ റി ന്റെയോ, ആയിര ത്തി ന്റെയോ നോട്ടു കളായാണ് ഈ പണം സൂക്ഷിക്കുന്നതും. ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ ഇത്തര ത്തില്‍ സൂക്ഷിച്ച പണം മാറ്റി എടുക്കു ന്നതിന് മാത്ര മായി നാട്ടി ലേക്ക് പോകാന്‍ കഴിയില്ല. ഇതിനായി അടുത്ത അവധി ക്കാലം വരെ കാത്തിരി ക്കുവാനും കഴിയില്ല.

സ്വാഭാവിക മായും ഈ പണം ഉപയോഗ ശൂന്യമായി പോവുക തന്നെ ചെയ്യും എന്നിരി ക്കെ ഈ നോട്ടുകള്‍ ബാങ്കു കളില്‍ സ്വീകരിച്ച് പുതിയത് പ്രവാസി കള്‍ക്ക് നല്‍കു വാനുള്ള സംവിധാനം ഒരുക്കണം. അതത് രാജ്യ ങ്ങളിലെ ബാങ്കു കളില്‍ കറന്‍സി മാറ്റാന്‍ അവസരം ഒരുക്കിയാല്‍ ആയിര ക്കണക്കിന് പ്രവാസി കള്‍ക്കാണ് ഗുണം ലഭിക്കുക എന്നും അദ്ദേഹം കത്തില്‍ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു

September 6th, 2015

yuva-kala-sahithy-logo-epathram ദുബായ് : സാഹിത്യകാരന്‍ എം. എം. കല്‍ബുര്‍ഗി യുടെ കൊല പാതക ത്തില്‍ യുവ കലാ സാഹിതി ദുബായ് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രസിഡന്‍റ് അജികണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഇന്ത്യ യില്‍ കൂടി വരുന്ന വർഗ്ഗീയതയിലും തീവ്രവാദ പ്രവർത്തനങ്ങളിലും ആശങ്ക രേഖപ്പെടുത്തി.

അന്ധ വിശ്വാസ ങ്ങള്‍ക്കും അനാചാര ങ്ങള്‍ക്കും എതിരെ പോരാടുന്ന സാമൂഹ്യ പ്രവർത്ത കരെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് ശക്തികളുടെ പ്രവർത്തന ങ്ങൾ പരിഷ്കൃത സമുഹത്തെ പിറകോട്ടു നയിക്കുമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും എന്നും യോഗം വിലയിരുത്തി.

ജനാധിപ ത്യ മതേ തര ശക്തി കളുടെ ജാഗ്രത യോടുള്ള പ്രവർത്തന ങ്ങളിലൂടെ മാത്രമേ ഇത്തരം പ്രതി ലോമ ശക്തി കളെ ഇല്ലായ്‍മ ചെയ്യാൻ സാധിക്കുക യുള്ളൂ എന്നും യോഗം അഭിപ്രായപെട്ടു.

- pma

വായിക്കുക: , , ,

Comments Off on എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു

ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം

March 14th, 2015

mahathma-gandhi-father-of-the-nation-ePathram
അബുദാബി : മാധ്യമ ശ്രദ്ധ നേടുന്നതിനായി ചിലര്‍ മഹാത്മാ ഗാന്ധി യെ അപ കീര്‍ത്തി പ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കുന്നു എന്നുള്ളത് അപലപനീയം എന്ന് അബുദാബി ഗാന്ധി സാഹിത്യ വേദി.

മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന യാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജി യെ സ്വന്തം രാജ്യ ത്തുള്ളവര്‍ തന്നെ അപമാനിക്കു കയാ ണ്. അഹിംസ അധിഷ്ഠിത മായ നവീന സമര മുറ യിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത മഹാത്മജി യുടെ സമര മുറയെ ലോകം അത്ഭുത ത്തോടെ യാണ് ഇന്നും നോക്കി ക്കാണുന്നത്.

ചരിത്ര പ്രസിദ്ധമായ ആ സമര മുറ തെറ്റായിരുന്നു എന്നും രക്ത രൂക്ഷിത മായ സമര മായിരുന്നു സ്വീകരി ക്കേണ്ടി യിരുന്നത് എന്നുമുള്ള കട്ജുവിന്റെ അഭിപ്രായം തികഞ്ഞ അജ്ഞത യാണ്.

ഗാന്ധിജിയെ ബ്രിട്ടിഷ് ചാരനായും ചിത്രീകരിക്കുന്ന പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കല്‍ ആണെന്നും വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവന കള്‍ക്ക് നേരെ ഉത്തര വാദിത്തപ്പെട്ടവര്‍ കണ്ണടക്കുന്നത് വേദനാ ജനകം ആണെന്നും ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരനും ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം

കരിപ്പൂര്‍ എയര്‍പോര്‍ട്ട് : തീരുമാനം പുന പരിശോധിക്കണം എന്ന് ഐ. എം. സി. സി

March 10th, 2015

അബുദാബി : കരിപ്പൂര്‍ എയര്‍ പോര്‍ട്ട് ഭാഗിക മായി അടച്ചിടാനുള്ള തീരുമാനം ഉടന്‍ പിന്‍ വലിക്കണം എന്ന് ഐ. എം. സി. സി. കേന്ദ്ര കമ്മറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ സ്കൂള്‍ വേനല്‍ അവധിക്ക് നാട്ടില്‍ പോവുന്ന കുടുംബ ങ്ങള്‍ക്കും ഓണം, പെരുന്നാള്‍, ഹജ്ജ്‌ തുടങ്ങി വിശേഷ ദിവസ ങ്ങള്‍ അടുത്തി രിക്കുന്ന ഈ അവസര ത്തില്‍ റണ്‍വേ ഭാഗിക മായി അടച്ചിടുന്നത് മലബാറി ലുള്ള പ്രവാസി കളുടെ വിമാന യാത്ര കൂടുതല്‍ ദുസ്സഹമാക്കും.

ആയതിനാല്‍ ഈ തീരുമാനം പുന പരിശോധിക്കണം എന്നും ആവശ്യപ്പെട്ട് പ്രധാന മന്ത്രി ക്കും വ്യോമയാന വകുപ്പ് മന്ത്രിക്കും ഫാക്സ് സന്ദേശം അയക്കും എന്ന് ഐ. എം. സി. സി. നേതാക്കളായ T. S. ഗഫൂര്‍ ഹാജി, നൌഷാദ്ഖാന്‍ പാറയില്‍, മുസ്തഫ തൈക്കണ്ടി, അഷ്‌റഫ്‌ വലിയവളപ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on കരിപ്പൂര്‍ എയര്‍പോര്‍ട്ട് : തീരുമാനം പുന പരിശോധിക്കണം എന്ന് ഐ. എം. സി. സി


« Previous Page« Previous « സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു
Next »Next Page » കൊടുങ്ങല്ലൂര്‍ മണ്ഡലം കെ. എം. സി. സി. ക്ക് പുതിയ ഭാരവാഹികള്‍ »



  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine