
ഷാര്‍ജ : ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ദിവ്യ ബലിക്ക് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
പ്രവാസ ജീവിതത്തിന്‍റെ വേദനയും നൊമ്പരങ്ങളും താന്‍ ഉള്‍ക്കൊള്ളുന്നു എന്നും തോമാശ്ലീഹ യെ പ്പോലെ പ്രവാസികളും അയക്കപ്പെട്ടവര്‍ ആണെന്ന ബോദ്ധ്യം ഉണ്ടാകണം എന്നും തിരുനാള്‍ സന്ദേശത്തില്‍ ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കും പ്രദക്ഷിണത്തിനും മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇടവക വികാരി ഫാ. അനി സേവ്യര്‍, പാലാ രൂപത വികാരി ജനറാള്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഇടവക സഹ വികാരി ഫാ. ബിജോ കുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവകയിലെ മലയാള സമൂഹമാണ് ദുക്റാന തിരുനാള്‍ നടത്തിയത്.



കുവൈറ്റ് : ആത്മീയ ചൂഷണങ്ങള്‍ക്ക് എതിരെ എന്ന കാമ്പെയിന്റെ ഭാഗമായി ജൂലൈ 1 വെള്ളിയാഴ്ച മഗ് രിബ് നമസ്കാരാനന്തരം ഫഹാഹീലില് പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല്‍ ഗള്ഫ് മാര്ട്ടിന് പിന്‍വശത്തുള്ള മസ്ജിദുല്‍ മസീദ് ഹിലാല്‍ അല്‍ ഉതൈബിയില്‍ (പാക്കിസ്ഥാനി പള്ളി) വെച്ച് നടക്കുന്ന പരിപാടിയില്‍ ‘സ്വഹാബികളുടെ ജീവിതത്തിലൂടെ’ എന്ന വിഷയം യുവ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി അവതരിപ്പിക്കും. 




























