വാര്‍ഷിക സുവിശേഷ യോഗം

March 24th, 2011

mcc-abudhabi-logoഅബുദാബി : അബുദാബി യിലെ 26 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യ വേദിയാണ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (M. C. C.).

എം. സി. സി യുടെ വാര്‍ഷിക സുവിശേഷ യോഗം മാര്‍ച്ച് 25 വെള്ളി, 26 ശനി ദിവസ ങ്ങളില്‍ യഥാക്രമം സെന്‍റ്.ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററിലും ചര്‍ച്ച് ഹാളിലുമായി നടക്കും.

രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ സുപ്രസിദ്ധ സുവിശേഷകനായ കാനം അച്ചന്‍ ( റവ. പി. ഐ. എബ്രഹാം) പ്രഭാഷണം നടത്തും. എം. സി. സി ക്വയര്‍ ഗ്രൂപ്പ് ഒരുക്കുന്ന ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: ജോണ്‍സണ്‍ പി. ജോണ്‍ 050 44 63 155

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

സമന്വയം സാംസ്‌കാരിക വേദി ഉദ്ഘാടനം

March 23rd, 2011

indian-islahi-centre-uae-epathramഅബുദാബി : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സാംസ്കാരിക പക്ഷമായ ‘സമന്വയം സാംസ്‌കാരിക വേദി’ യുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ നിര്‍വ്വഹിക്കും.

മാര്‍ച്ച് 24 വ്യാഴാഴ്ച രാത്രി 9 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ എഴുത്തു കാരനും നിരൂപകനുമായ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ സംബന്ധിക്കും.

ശ്രോതാക്കളെ ഉള്‍പ്പെടുത്തി തുറന്ന ചര്‍ച്ചയും ഉണ്ടായിരിക്കും.

വിശദ വിവര ങ്ങള്‍ക്ക് 02 – 674 3233 , 050 – 76 85 534 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. സി. എഫ്. വിജ്ഞാന മത്സരം : വിജയികള്‍

March 22nd, 2011

ദുബായ് : മിലാദ് കാമ്പയിനോട് അനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (ഐ. സി. എഫ്. ) നാഷണല്‍ കമ്മിറ്റി നടത്തിയ വിജ്ഞാന മത്സര വിജയികളെ പ്രഖ്യാപിച്ചു. 

ഒന്നാം സ്ഥാനം : അറഫാത്ത് ഇരിങ്ങല്ലൂര്‍ (ഫുജൈറ), രണ്ടാം സ്ഥാനം : മുഹമ്മദ് ജലാല്‍ അബ്ദുല്ല (ദുബായ്),  മൂന്നാം സ്ഥാനം: മാജിദ മുജീബ് (ദുബായ്).

ശരിയുത്തരം അയച്ച നിരവധി പേരില്‍ നിന്ന് നറുക്കെടുപ്പി ലൂടെയാണ് വിജയികളെ തിരഞ്ഞെടു ത്തത്. ദുബായില്‍ നടന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ ഒ. എം. തരുവണ വിജയി കളെ പ്രഖ്യാപിച്ചു. സമ്മാന ദാനം പിന്നീട് നടക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.
 
അയച്ചു തന്നത് : ശരീഫ്‌ കാരശ്ശേരി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അലൈനില്‍ മ്യൂസിക്‌ നൈറ്റ്‌

March 20th, 2011

salem-assembly-music-night-epathram

അലൈന്‍ : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ ചര്‍ച്ച് സംഘടിപ്പിക്കുന്ന ‘മ്യൂസിക്‌ നൈറ്റ്‌’ അലൈന്‍ ടൌണ്‍ ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. യു. എ. ഇ. യിലെ പ്രഗല്‍ഭ രായ ഗായകര്‍ അണി നിരക്കുന്ന മ്യൂസിക്‌ നൈറ്റ്‌, മാര്‍ച്ച് 24 വ്യാഴാഴ്‌ച വൈകീട്ട് 7 മണിക്ക് ആരംഭിക്കും. പ്രവേശനം സൌജന്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ 055 160 34 24 – 055 86 21 000 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

-അയച്ചു തന്നത്: രാജന്‍ തറയശ്ശേരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചേറ്റുവ മഹല്ല് ജനറല്‍ബോഡി

March 9th, 2011

ദുബായ് : ചേറ്റുവ മഹല്ല് കമ്മിറ്റി യുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ, ചേറ്റുവ മുസ്ലിം റിലീഫ് കമ്മിറ്റി യുടെ ജനറല്‍ബോഡി യോഗം മാര്‍ച്ച് 11 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 1 . 30 ന് ദേര ബദര്‍ റസ്റ്റോറണ്ടില്‍ വെച്ച് ചേരുന്നതായിരിക്കും.

മുഴുവന്‍ മഹല്ല് നിവാസികളും പ്രവര്‍ത്തകരും ജനറല്‍ബോഡി യില്‍ പങ്കെടുക്കണം എന്ന്‍ ഭാരവാഹി കള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക : 050 59 46 009

അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒരുമ ഒരുമനയൂര്‍ വിനോദയാത്ര
Next »Next Page » അരവിന്ദന്‍ മികച്ച കളിക്കാരന്‍ »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine