അബുദാബി : എമിറേറ്റിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അല്‍ വത്ബ യില്‍ അബുദാബി സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്ത തായും ഒരു വര്‍ഷ ത്തിനകം നിര്‍മാണം പൂര്‍ത്തി യാക്കു മെന്നും ക്ഷേത്ര നിര്‍മ്മാണ ഏകോപന കമ്മിറ്റി യുടെ തലവനും വ്യവസായ പ്രമുഖനു മായ ഡോ.ബി. ആർ. ഷെട്ടി അറിയിച്ചു.
ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്. അബുദാബി നഗര ത്തിൽ നിന്നും 30 കിലോ മീറ്റർ അകലെ അൽ വത്ബ യിൽ അൽ അമീൻ റോഡിന് സമീപ ത്താണ് സ്ഥലം അനുവദിച്ചത്.
ക്ഷേത്ര നിര്‍മ്മാണ ചെലവ് പൂര്‍ണ്ണ മായും അബു ദാബി സര്‍ക്കാര്‍ വഹിക്കും.
2017 ജനുവരി 26ന് നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ദിന ആഘോഷ ചടങ്ങിലെ മുഖ്യ അതിഥി യായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുക്കു ന്നുണ്ട്. അതിന് മുമ്പ് ക്ഷേത്ര ത്തിന്‍െറ തറക്കല്ലിടും.
മഹാവിഷ്ണു, പരമ ശിവൻ, അയ്യപ്പൻ തുട ങ്ങിയ പ്രതിഷ്ഠ കൾ ക്ഷേത്ര ത്തിൽ ഉണ്ടാവും എന്നും നിർമ്മാണ പ്രവർത്തന ങ്ങളുടെ മുന്നോടി യായി കൺ സൾട്ടൻസി യെ നിയമി ച്ചതായും ക്ഷേത്ര നിർമ്മാണ ത്തിന്റെ വിശദാംശ ങ്ങൾ ഏതാനും ദിവസ ങ്ങൾക്കകം ഔദ്യോഗിക മായി പ്രഖ്യാപിക്കും എന്നും അടുത്ത ദുർഗ്ഗാഷ്ടമി ക്ക് മുൻപായി ക്ഷേത്രം പണി പൂർ ത്തി യാക്കു ക യാണ് ലക്ഷ്യം എന്നും ഡോ. ബി. ആർ. ഷെട്ടി അറി യിച്ചു.