അബുദാബി : യു. എ. ഇ. യുടെ സാംസ്കാരിക ഭൂമിക യിൽ നിറസാന്നിദ്ധ്യം ആയിരുന്ന എഴുത്തു കാരനും നാടക പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അഞ്ചു വർഷം അബുദാബി മലയാളി സമാജം പ്രസിഡണ്ടും ആയിരുന്ന ചിറയിൻകീഴ് അൻസാറിന്റെ പതിമൂന്നാം ചരമ വാർഷികം ഫ്രണ്ട്സ് എ. ഡി. എം. എസ്. സമുചിതമായി ആചരിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിലിന്റെ അദ്ധ്യക്ഷതയിൽ സമാജം ഓഡി റ്റോറിയ ത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന ത്തിൽ സമാജം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശു ശീലൻ മുഖ്യ പ്രഭാഷണം നടത്തി.
സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, സമാജം കോഡിനേഷൻ കൺവീനർ പി. ടി. റഫീഖ്, സമാജം ട്രഷറർ അജാസ്, ഫ്രണ്ട്സ് എ. ഡി. എം. എസ് വർക്കിംഗ് പ്രസിഡണ്ട് പുന്നൂസ് ചാക്കോ, വീക്ഷണം ഫോറം പ്രസിഡണ്ട് സി. എം. അബ്ദുൽ കരീം, നൊസ്റ്റാൾജിയ പ്രസിഡണ്ട് മോഹൻ, ടി. ഡി. അനില്‍ കുമാര്‍, നാസർ വിള ഭാഗം, നിബു സാം ഫിലിപ്പ്, സുനീർ, ഹുസൈൻ പട്ടാമ്പി, ഹംസ കുന്ദംകുളം, ബിനു ബാനർജി തുടങ്ങിയവർ ചിറയിൻ കീഴ് അൻസാറിന്റെ ദീപ്ത സ്മരണകൾ പങ്കു വെച്ചു സംസാരിച്ചു.
ചടങ്ങിൽ ഫ്രണ്ട്സ് എ. ഡി. എം. എസ്. ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും റജീദ് പട്ടോളി നന്ദിയും പറഞ്ഞു.