വിദ്യാര്‍ത്ഥി സുരക്ഷ : സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക

September 22nd, 2021

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : വിദ്യാര്‍ത്ഥികളെ കയറ്റി ഇറക്കുവാന്‍ വേണ്ടി നിര്‍ത്തി ഇട്ടിരിക്കുന്ന സ്കൂള്‍ ബസ്സ് മറി കടക്കുന്ന മറ്റു വാഹനങ്ങളുടെ ഡൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പു പുതുക്കി കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അബുദാബി പോലീസ്.

സ്കൂള്‍ ബസ്സുകളുടെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കുകയും അതോടൊപ്പം ബസ്സുകളില്‍ നിന്നും ചുരുങ്ങിയത് 5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടു മാത്രമേ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ എന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.

സ്‌റ്റോപ്പ് സൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ ശിക്ഷയും അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും പിഴ നൽകും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സർവ്വീസ് പുന:രാരംഭിച്ചു

September 21st, 2021

അബുദാബി : താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന അബുദാബി – റാസ് അല്‍ ഖൈമ ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളിൽ രണ്ടു സർവ്വീസുകള്‍ നിലവിലുണ്ട്. അബു ദാബി – റാസൽ ഖൈമ ടിക്കറ്റ് നിരക്ക് 35 ദിർഹവും തിരിച്ച് അബുദാബി യിലേക്ക് 45 ദിർഹവുമാണ്. ടിക്കറ്റ് ഓണ്‍ ലൈനായി ബുക്ക് ചെയ്യാം.

അബുദാബിയില്‍ നിന്നും ബസ്സ് പുറപ്പെടുന്ന സമയം ഉച്ചക്ക് 2 : 30, വൈകുന്നേരം 7 : 30. റാസൽ ഖൈമ യില്‍ നിന്നുള്ള ബസ്സ് സമയം രാവിലെ 10 മണിക്കും ഉച്ചക്കു ശേഷം 3 മണിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പ്രവേശനം : നിലവിലെ വിലക്കുകള്‍ നീക്കി

September 18th, 2021

traffic-awareness-of-abudhabi-police-in-al-ghuwaifat-road-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്നുള്ള നിബന്ധന നീക്കി. 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ ഇത് നിലവിൽ വരും. കൊവിഡ് വ്യാപനം കുറഞ്ഞു വന്ന സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്ന് അബുദാബി ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇപ്പോള്‍ കൊവിഡ് വ്യാപന നിരക്ക് ദശാംശം രണ്ടു ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.

al-hosn-app-green-pass-for-entry-to-public-places-ePathram

എന്നാല്‍ എമിറേറ്റിലെ പൊതു സ്ഥലങ്ങളിൽ പ്രവേശി ക്കുവാന്‍ അൽ ഹുസ്ൻ ഗ്രീന്‍ സിഗ്നല്‍ കാണിക്കണം എന്നുള്ള നിബന്ധന നിലവിലുണ്ട്. മാത്രമല്ല രാജ്യത്തിനു പുറത്തു നിന്നും അബു ദാബിയില്‍ എത്തുന്ന യാത്ര ക്കാര്‍ക്ക് ആര്‍. ടി. പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധം തന്നെയാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും

September 18th, 2021

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : വാഹന യാത്രയില്‍ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ പിൻ സീറ്റു കളിൽ ഇരുത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം എന്ന് അബുദാബി പോലീസ്.

കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നൽകും. മാത്രമല്ല, വാഹനം കണ്ടു കെട്ടുകയും ചെയ്യും. സാമൂഹ്യ മാധ്യമ ങ്ങളിലൂടെ മലയാളം അടക്കം വിവിധ ഭാഷ കളില്‍ അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം തിരിച്ച് എടുക്കണം എങ്കില്‍ 5000 ദിർഹം പിഴയും നല്‍കണം.

മൂന്നു മാസമാണ് കാലാവധി. അതുകഴിഞ്ഞാല്‍ പിഴ അടക്കാത്ത വാഹനം ലേലം ചെയ്യും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

September 14th, 2021

roads-transport-authority-dubai-logo-rta-ePathram
ദുബായ് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്ന ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് (E 101) വീണ്ടും ആരംഭിച്ചു. ദുബായ് ഇബ്നു ബത്തൂത്ത ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി സെൻട്രൽ ബസ്സ് സ്റ്റേഷന്‍ വരെ E 101 നമ്പര്‍ സര്‍വ്വീസാണ് പുനരാരംഭിച്ചത്.

കൊവിഡ് വാക്സിന്‍ എടുത്തവരും കൊവിഡ് ടെസ്റ്റ് നടത്തി 48 മണിക്കൂർ മുൻപ് എടുത്ത നെഗറ്റീവ് റിസല്‍ട്ട് അല്‍ ഹൊസന്‍ ആപ്പില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ മാറുന്നത് ബസ്സ് യാത്രക്കാര്‍ നിരീക്ഷിക്കണം എന്നും നിയമങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ – സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി കൊവിഡ് വ്യാപനം തടയുന്നതിനായി ദുബായ് – അബു ദാബി ബസ്സ് സർവ്വീസ് 2020 ഏപ്രില്‍ മുതലാണ് താൽക്കാലികമായി നിർത്തി വെച്ചിരുന്നത്.

* W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി
Next »Next Page » വെല്‍ക്കം ബാക്ക് അരങ്ങേറി : ദുബായിലെ വേദികള്‍ വീണ്ടും സജീവമാവുന്നു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine