പാര്‍ക്കിംഗ് ഫീസ് (മവാഖിഫ്) ജൂലായ് ഒന്നു മുതല്‍ പുനരാരംഭിക്കും

June 24th, 2020

mawaqif-vehicle-parking-fees-ePathram

അബുദാബി : കൊവിഡ് വൈറസ് വ്യാപനം കാരണം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്ന മവാഖിഫ് പേയ്മെന്റ് സംവിധാനം ജൂലായ് ഒന്നു മുതൽ വീണ്ടും തുടങ്ങും.

കൊവിഡ് മഹാമാരി യുടെ ഈ വെല്ലുവിളി നിറഞ്ഞ കാലയളവിൽ ജന ങ്ങള്‍ക്ക് സഹായം എന്ന നിലയില്‍ 3 മാസത്തേക്ക് നിറുത്തി വെച്ചിരുന്ന പാര്‍ക്കിംഗ് ഫീസ്, 2020 ജൂലായ് 1 ബുധന്‍ മുതൽ പുനരാരംഭിക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി സംയോജിത ഗതാഗത കേന്ദ്രം (ITC) വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി പാർക്കിംഗ് ഫീസ് പേയ്മെന്റ് മെഷീനുകള്‍ അണു വിമുക്തമാക്കും. എന്നിരുന്നാലും സാമൂഹ്യ സുരക്ഷ മുന്‍ നിറുത്തി എസ്. എം. എസ്. വഴിയോ ഡാർബ് ആപ്ലിക്കേഷൻ – ഓൺ ലൈന്‍ വഴിയോ ഫീസ് അടക്കുന്ന രീതി പിന്തുടരണം.

മവാഖിഫ് പാര്‍ക്കിംഗ് ഫീസ് സമയ ക്രമം :

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കാലത്ത് 8 മണി മുതൽ രാത്രി 12 മണി വരെ. പ്രീമിയം പാർക്കിംഗ് (നീല, വെള്ള നിറങ്ങൾ) മണിക്കൂറിന് 3 ദിര്‍ഹം എന്ന നിരക്കിൽ പരമാവധി 4 മണിക്കൂർ. സ്റ്റാൻഡേർഡ് പാർക്കിംഗ് (നീല, കറുപ്പ് നിറങ്ങൾ) മണിക്കൂറിന് 2 ദിര്‍ഹം അല്ലെങ്കിൽ പ്രതിദിനം 15 ദിർഹം.

പൊതു അവധി ദിനമായ വെള്ളിയാഴ്ച, ഔദ്യോഗിക അവധി ദിനങ്ങള്‍ എന്നിവക്ക് പാര്‍ക്കിംഗ് ഫീസ് ഇല്ല. പള്ളികൾക്ക് സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളില്‍ നിസ്കാര സമയങ്ങളില്‍ (വാങ്ക് വിളിച്ചതു മുതൽ 45 മിനിറ്റ്) പാർക്കിംഗ് ഫീസ് ഇല്ല.

റെസിഡൻഷ്യൽ ഏരിയകളിലെ പാര്‍ക്കിംഗ്  ‘റസിഡന്റ് പെർമിറ്റ്’ ഉള്ള വാഹന ഉടമ കൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. അവിടങ്ങളില്‍ മറ്റു വാഹന ങ്ങള്‍ പാര്‍ക്കു ചെയ്താല്‍ പിഴ ഈടാക്കു കയും ചെയ്യും.

* W A M 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യാത്രാ നിയന്ത്രണം : അത്യാവശ്യ യാത്ര ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

June 4th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : തലസ്ഥാനത്തു നിന്നുള്ള യാത്രാ വിലക്ക് നില നിൽക്കുന്നതിനാൽ അടിയന്തര ആവശ്യക്കാര്‍ക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യുവാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി അബുദാബി പൊലീസ് വെബ് സൈറ്റിലെ മൂവ് പെര്‍മിറ്റ്’ എന്ന വിഭാഗ ത്തില്‍ അപേക്ഷിക്കണം.

അബുദാബിയിൽ നിന്നും അല്‍ ഐന്‍, അൽ ദഫ്റ മേഖല കളിലേക്കും മറ്റ് എമിറേറ്റു കളിലേക്കും യാത്ര ചെയ്യുന്ന തിന് മൂവ് പെര്‍മിറ്റ് വഴി അനുമതി വാങ്ങി യിരിക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ബാധകമാണ്.

കൊവിഡ് വൈറസ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തി ക്കുന്ന ആരോഗ്യ പ്രവർത്തകർ, അഗ്നി ശമന സേന, ആംബുലൻസ്, പൊലീസ് തുടങ്ങി അവശ്യ സര്‍വ്വീസു കളേയും യാത്രാ വില ക്കില്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളോട് പൊതുജനം സഹകരി ക്കണം എന്ന് അബു ദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

April 1st, 2020

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.

ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.

ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും

November 10th, 2019

rain-in-uae-abudhabi-road-with-rain-water-ePathram

അബുദാബി : തണുപ്പു കാലത്തിന്റെ വരവ് അറിയിച്ചു കൊണ്ട് രാജ്യത്ത് ശക്ത മായ കാറ്റും മഴയും. തലസ്ഥാന നഗരിയില്‍ ഇന്നു രാവിലെ പതി നൊന്നു മണി മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു.

ഉച്ചയോടെ  കാറ്റും ഇടി മിന്നലോടു കൂടിയ ചാറ്റല്‍ മഴ യും ആരംഭിച്ചു. നഗര പ്രദേശ ങ്ങളെ കൂടാതെ മുസ്സഫ, ബനിയാസ് തുടങ്ങിയ സ്ഥല ങ്ങളിലും മഴയും കാറ്റും ശക്തമായി രുന്നു.

ഇന്നലെ മുതല്‍ വടക്കന്‍ എമിറേറ്റു കളില്‍ കാറ്റും മഴ യും തുടങ്ങിയിരുന്നു. ഖോര്‍ ഫുക്കാ നില്‍ ഇന്നലെ ഉച്ചക്കു പെയ്ത മഴ യില്‍ ഖോര്‍ ഫുക്കാന്‍ – ദിബ്ബ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.

റാസ് അല്‍ ഖൈമ യുടെ വിവിധ ഭാഗ ങ്ങള്‍ അജ്മാന്‍, ഫുജൈറ എന്നിവിട ങ്ങളിലും മഴ ശക്ത മായി രുന്നു എന്നു ദേശീയ കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഗതാഗത നിയമങ്ങള്‍ പാലിച്ച് ഡ്രൈവ് ചെയ്യണം എന്നും അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ മുന്നറി യിപ്പു നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷ വും മഴയും കുറഞ്ഞ താപ നില യും ആയി രിക്കും.

 അപകട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം  

അപകട സ്ഥലത്ത് നോക്കി നിന്നാല്‍ ആയിരം ദിർഹം പിഴ 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ സമ്മാന ങ്ങളു മായി ദുബായ് ഗതാഗത വകുപ്പ്

October 27th, 2019

dubai-rta-public-transport-day-ePathram
ദുബായ് : ഗതാഗത വകുപ്പ് (റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി – ആർ. ടി. എ.) വാര്‍ഷിക ആഘോഷ ങ്ങ ളുടെ ഭാഗ മായി പൊതു ഗതാ ഗത സംവിധാനം ഉപ യോഗി ക്കുന്ന വര്‍ക്കായി സ്വര്‍ണ്ണ നാണയങ്ങള്‍ ഉള്‍ പ്പെടെ നിരവധി ആകര്‍ഷക ങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നു.

പൊതു ഗതാഗത ദിനത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് ‘Better Transport for a Better Life’ എന്ന ശീര്‍ഷക ത്തില്‍ ഒരുക്കുന്ന ആഘോഷ പരി പാടി കളുടെ ഭാഗ മായി ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്സ് എന്നു മാത്ര മല്ല വാട്ടർ ടാക്സി യിലും അബ്ര യിലും യാത്ര ചെയ്യുന്ന വര്‍ക്കും സമ്മാനം കിട്ടും.

നവംബർ ഒന്നു മുതല്‍ 11 വരെ ദുബായി ലെ പൊതു ഗതാ ഗത സംവി ധാന ങ്ങൾ ഉപ യോഗി ക്കുന്നവർ ക്കായി മത്സര ങ്ങളും നറുക്കെടുപ്പും സമ്മാന ങ്ങളും നൽകും എന്നാണ് ആർ. ടി. എ. പ്രഖ്യാപിച്ചിരി ക്കുന്നത്.

നറുക്കെടുപ്പുകൾ കൂടാതെ ട്രഷർ ഹണ്ട്, സ്ഥിരം യാത്ര ക്കാരെ ആദരിക്കൽ, ദുബായ് കനാലിനു കുറുകെ രണ്ടര കിലോ മീറ്റർ, അഞ്ചു കിലോ മീറ്റർ ഒാട്ട മത്സര ങ്ങള്‍ എന്നി വയും ആഘോഷ പരി പാടി കളു ടെ ഭാഗ മായി ഉണ്ടാവും. ആർ. ടി. എ. യുടെ 14ാം വാർ ഷികം, ദുബായ് ട്രാം അഞ്ചാം വാർഷികം എന്നി വയും ഈ സമ്മാന പദ്ധതിക്ക് ആക്കം കൂട്ടുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമദാനി യുടെ പ്രഭാഷണം : മദീന യിലേ ക്കുള്ള പാത നവംബർ 29 ന്
Next »Next Page » പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു »



  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine