അബുദാബി : ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് സിറ്റി ചെക്ക് ഇൻ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സേവന നിരക്കില്‍ 10 ദിര്‍ഹം ഇളവു പ്രപിഖ്യാച്ച് മൊറാഫിക് ഏവിയേഷൻ സർവ്വീസ്. ഒരു യാത്രക്കാരന് ഇനി മുതൽ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യുന്നതിന് 35 ദിർഹം നൽകിയാൽ മതി. മുൻപ് 45 ദിർഹം ആയിരുന്നു നിരക്ക്. ഡിസംബർ 21 മുതൽ പുതിയ നിരക്ക് പ്രാബല്ല്യത്തില്‍ വന്നു. കുട്ടികൾക്ക് 25 ദിർഹം നിരക്കിലും ചെക്ക് ഇന്‍ ചെയ്യാം.
രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവര്‍ത്തി സമയം. യാത്രക്ക് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാം. നിലവില്‍ ഇത്തിഹാദ്, വിസ് എയർ, ഈജിപ്റ്റ് എയർ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സര്‍വ്വീസ് പ്രയോജനപ്പെടുത്താം.
മൂന്ന് ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെ ആറു വിമാന ക്കമ്പനികൾ കൂടി ഉടൻ സിറ്റി ടെർമിനലിന്‍റെ ഭാഗമാകും എന്ന് മൊറാഫിക് ഏവിയേഷൻ സർവ്വീസ് അറിയിച്ചു.
വിവരങ്ങൾക്ക് 02 – 58 33 345, 800 66 72 347 എന്നീ നമ്പറു കളില്‍ വിളിക്കാം.