ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ 2000 ദിര്‍ഹം പിഴ

November 21st, 2017

uae-no-smoking-zone-ePathram
ദുബായ് : ഷോപ്പിംഗ് മാളു കളിലും പൊതു സ്ഥലങ്ങ ളിലും ഇലക്ട്രോണിക് സിഗരറ്റ് (ഇ – സിഗരറ്റ്) വലി ക്കുന്ന വര്‍ക്ക് 2000 ദിര്‍ഹം പിഴ ശിക്ഷ എന്ന് ദുബായ് നഗര സഭ അധികൃതർ. ജനങ്ങളുടെ ആരോഗ്യ സംര ക്ഷണം ഉറപ്പു വരുത്തു വാനുള്ള നട പടി കളുടെ ഭാഗ മാണ് തീരുമാനം.

യു. എ. ഇ. ഫെഡറൽ നിയമ പ്രകാരം രാജ്യത്ത് ഇ – സിഗ രറ്റു കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോ ധിച്ചിട്ടുണ്ട്. അതിനാല്‍ പൊതു സ്ഥല ങ്ങളില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപ യോഗി ക്കുന്ന വര്‍ക്ക് പിഴ നല്‍കേണ്ടി വരുന്നത് എന്ന് ദുബായ് നഗര സഭയിലെ പൊതു ജന ആരോഗ്യ സുരക്ഷ വിഭാഗം മേധാവി റിഥ അൽ സല്‍മാന്‍ അറിയിച്ചു.

മാളുകളില്‍ പൊതു ജനങ്ങള്‍ കുറ്റം ചെയ്താല്‍ സുരക്ഷാ ജീവനക്കാർക്കും മാള്‍ അധികൃതര്‍ ക്കും പോലീസു മായി ബന്ധ പ്പെടാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലൂ​സ്റ്റാ​ർ കായിക മേള ഇരുപതാം വർഷ ത്തിലേക്ക്

November 20th, 2017

blue-star-alain-opening-epathram
അൽ ഐൻ : ബ്ലൂസ്റ്റാർ അൽ ഐൻ എല്ലാ വര്‍ഷ ങ്ങളി ലും സംഘടി പ്പിക്കുന്ന ഫാമിലി സ്പോർട്സ് ഫെസ്റ്റി വലിന്‍റെ ഇരുപതാം വാർഷിക മേള, ഡിസംബർ ഒന്ന് വെള്ളി യാഴ്ച രാവിലെ 8:30 ന് അലൈനിലെ യു. എ. ഇ. യൂണി വേഴ്സിറ്റി സ്റ്റേഡിയ ത്തിൽ പ്രസിദ്ധ കായിക താരം പി. യു. ചിത്ര ഉത്ഘാടനം ചെയ്യും.

വിവിധ എമിറേ റ്റുകളില്‍ നിന്നുമായി മൂവായിര ത്തോ ളം കായിക താരങ്ങളും കായിക സ്നേഹി കളും ഈ മേള യിൽ പങ്കെടുക്കുന്നു.

വ്യക്തി ഗത ഇനങ്ങൾക്കു പുറമേ ഫുട് ബോള്‍, ത്രോ ബോൾ, വോളീ ബോൾ, കബഡി, വടം വലി എന്നീ മത്സരങ്ങളും ഉണ്ടാകും. 42 ഇന ങ്ങളിൽ മത്സര ങ്ങൾ നടക്കുന്ന മേള രാവിലെ 8.30 മുതൽ രാത്രി 9 വരെ നീണ്ടു നിൽക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിന ത്തിൽ കെ. എസ്‌. സി. കൂട്ട നടത്തം സംഘടി പ്പിക്കും

November 18th, 2017

uae-flag-epathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളു ടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ കേരള സോഷ്യൽ സെന്റർ അബു ദാബി കോർണിഷില്‍ കൂട്ട നടത്തം സംഘടി പ്പിക്കും. കോർണീഷ് ഹിൽട്ടൺ ഹോട്ട ലി ന്റെ സമീപത്തു നിന്നാണ് കൂട്ട നടത്തം ആരംഭി ക്കുക.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ ഈ മാസം 28 നു മുൻപു കേരള സോഷ്യൽ സെന്റർ റിസപ്ഷൻ കൗണ്ട റിൽ റജിസ്റ്റർ ചെയ്യണം. ഡിസംബർ 2 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് കെ. എസ്‌. സി. യിൽ നിന്നു കോർണിഷിലേക്ക് ബസ്സ് പുറപ്പെടും.

വിവരങ്ങൾക്ക്: 02 – 6314455.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല

November 13th, 2017

burj-khalifa-earth-hour-2013-epathram
ദുബായ് : ഇന്നലെ രാത്രി യില്‍ ഇറാഖ് – ഇറാൻ അതിർ ത്തി യില്‍ ഉണ്ടായ ഭൂചലനം യു. എ. ഇ. യെ ബാധിച്ചി ട്ടില്ല എന്ന് ദുബായ് മുനിസി പ്പാലിറ്റി.

ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെ യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം.  റിക്ടർ സ്കെയിൽ 7.3 തീവ്രത യിൽ ഉണ്ടായ ഭൂചലനം നിരവധി പേരുടെ മരണ ത്തിനും വൻ നാശ നഷ്ട ത്തിനും ഇട യാക്കി.

ദുബായിലെ ഏതാനും ബഹുനില കെട്ടിടങ്ങളിൽ താമസി ച്ചിരുന്ന വർക്ക് ഭൂചലന ത്തിന്റെ പ്രകമ്പനം അനു ഭവ പ്പെട്ടു. ഇതു പ്രകാരം സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രച രിച്ച ചില വാര്‍ത്തകള്‍ ജനങ്ങളെ പരി ഭ്രാന്തി യില്‍ ആക്കിയിരുന്നു.

ഭൂചലനം ഉണ്ടാകു മ്പോൾ നിരീക്ഷി ക്കുവാ നായി ഉയർന്ന നില കളുള്ള കെട്ടിട ങ്ങളിൽ ദുബായ് മുനി സിപ്പാ ലിറ്റി സ്മാർട്ട് സിസ്റ്റം ആരംഭി ച്ചിരുന്നു.

ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്തു വാനുള്ള പദ്ധതിയും ഒരുക്കി യിട്ടുണ്ട്. അതു കൊണ്ട് തന്നെ കെട്ടിട ങ്ങളിൽ നിന്നും പുറത്ത് ഇറങ്ങു വാനു ള്ള മുന്നറിയിപ്പും ഇന്നലെ രാത്രി നല്‍കി യിരു ന്നില്ല എന്നും അധികൃതർ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍

November 12th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : പോലീസ് സേന യുടെ അറുപതാം വാര്‍ ഷിക ത്തിന്റെ ഭാഗ മായി അബുദാബി പോലീ സിന്റെ യൂണി ഫോമില്‍ മാറ്റം.

ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടി യിലാണ് അബുദാബി പോലീസ് ചീഫ് കമാന്‍ ഡര്‍ മേജര്‍ ജനറല്‍ മുഹ മ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പുതിയ യൂണി ഫോം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പച്ച നിറ ത്തിലുള്ള പരമ്പരാ ഗത പോലീസ് വേഷ ത്തില്‍ നിന്നും മാറി വിവിധ പദവി കള്‍ക്ക് അനു സരിച്ച് ഇളം തവിട്ട്, കടും ചാരം, കടും നീല എന്നീ നിറ ങ്ങളി ലായി രിക്കും. നവം ബര്‍ 21 മുതല്‍ അബുദാബി പോലീ സിനെ കാണുക.

ചുവന്ന ഷൂസിന് പകരം വകുപ്പുകള്‍ അനു സരിച്ച് കറുപ്പും വെളുപ്പും ഷൂ ഉപയോഗി ക്കും. സ്യൂട്ട്, ടൈ എന്നിവ യൂണി ഫോമി ന്റെ ഭാഗ മായിട്ടുണ്ട് എന്ന ഒരു പ്രത്യേകത കൂടി യുണ്ട്.

new-uniform-2017-abudhabi-police-ePathram
ജനറല്‍ പോലീസ്, ഓഫീസ് വിഭാഗം, പ്രത്യേക സേന, പട്രോളിംഗ് വകുപ്പ്, വനിതാ പോലീസ് എന്നി ങ്ങനെ തരം തിരിച്ചുള്ള താണ് പുതിയ യൂണിഫോം.

ജനറൽ പോലീസി ലുള്ളവർ ഇളം തവിട്ട് നിറ മുള്ള സ്യൂട്ടും തൊപ്പിയും കറുത്ത ഷൂസും ധരിക്കും. ഓഫീസ് വിഭാഗ ത്തി ലുള്ള വര്‍ ഇളം തവിട്ട് നിറ മുള്ള യൂണി ഫോമും കറുത്ത ഷൂസ് എന്നിവ യും മിലിട്ടറി സേന യുടേതിന് സമാനമായ ചാര നിറ ത്തിലുള്ള യൂണി ഫോമും ഷൂ വും പ്രത്യേക സേനാ വിഭാഗ ത്തിനും ഓഫീസ് വിഭാഗ ത്തി ന്റെതു പോലെ യുള്ള യൂണി ഫോ മും ചാര നിറ ത്തിലുള്ള ഷൂ വും പട്രോളിംഗ് വകുപ്പിന് നല്‍കി യിരി ക്കുന്നത്.

വനിതാ പൊലീസിൽ ഓഫീസ് വിഭാഗ ത്തില്‍ കടും ചാര നിറവും പട്രോളിംഗ് വിഭാഗ ത്തില്‍ കടും നീല നിറ വും ആയിരിക്കും.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി
Next »Next Page » ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine