ഗള്‍ഫ് മേഖല യില്‍ റമദാന്‍ വ്യാഴാഴ്ച ആരംഭം

June 17th, 2015

ramadan-epathram ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം ജൂണ്‍ 18 വ്യാഴാഴ്ച തുടക്കമാവും. ചൊവ്വാഴ്ച സൂര്യാസ്തമായ ത്തിനു ശേഷം ഗള്‍ഫ് മേഖല യില്‍ മാസ പ്പിറവി ദൃശ്യ മാകാത്ത തിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തി യാക്കി വ്യാഴാഴ്ച റമദാന്‍ മാസ ത്തിനു തുടക്കമാകും എന്നും സൗദി സുപ്രീം കോടതി യാണ് പ്രഖ്യാപി ച്ചത്. യു. എ. ഇ. യില്‍ എവിടേയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആയിരിക്കും എന്ന് യു. എ. ഇ. ചാന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു. ഈ വര്‍ഷത്തെ റമദാന്‍ ജൂണ്‍ 18 ന് ആരംഭിക്കും എന്ന് ഗോള ശാസ്ത്ര  വിദഗ്ദ്ധനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപി ച്ചിരുന്നു.

- pma

വായിക്കുക: ,

Comments Off on ഗള്‍ഫ് മേഖല യില്‍ റമദാന്‍ വ്യാഴാഴ്ച ആരംഭം

വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും

June 5th, 2015

sand-storm-2014-in-abudhabi-ePathram
ദുബായ് : രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചൂടിന് വാരാന്ത്യ ദിനങ്ങളില്‍ ശമനം ഉണ്ടാവും എന്നും വെള്ളിയാഴ്ച പൊടിക്കാറ്റ് വീശാന്‍ സാദ്ധ്യത ഉണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് 50 ഡിഗ്രി യോളം ചൂട് ഉയര്‍ന്നു നിന്നി രുന്നു. തിങ്കള്‍, ചൊവ്വ ദിവസ ങ്ങളേക്കാള്‍ ഏറെ ആശ്വാസകര മായി രിക്കും വാരാന്ത്യം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്ത മാക്കുന്നത്.

വെള്ളിയാഴ്ച 39 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടാണ് പ്രതീക്ഷി ക്കുന്നത്. ശനിയാഴ്ച കുറഞ്ഞ ചൂട് 38 ലേക്ക് താഴും. ദുബായ്, അബുദാബി, അല്‍ഐന്‍ തുടങ്ങിയ ഇട ങ്ങളി ലാണ് പൊടി ക്കാറ്റിന് സാധ്യത.

- pma

വായിക്കുക: , ,

Comments Off on വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും

പുസ്തകോല്‍സവ ത്തിനു തുടക്കമായി

May 8th, 2015

abudhabi-international-book-fair-logo-ePathram
അബുദാബി : ഇരുപത്തി അഞ്ചാമത് രാജ്യാന്തര പുസ്തകോല്‍സവ ത്തിനു അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ തുടക്കമായി. അബുദാബി കിരീടാവ കാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തിലാണ് പുസ്തകോല്‍സവം സംഘടിപ്പി ച്ചിരി ക്കുന്നത്.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് വ്യാഴാഴ്ച രാവിലെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ലോക ത്തിലെ ഏറ്റവും മികച്ച എഴുത്തു കാരുടെ പുസ്തക ങ്ങളും പ്രസിദ്ധീ കരണ ങ്ങളും ഈ മേള യിൽ പ്രദര്‍ശിപ്പിക്കും. ഇന്ത്യ, അമേരിക്ക, ജര്‍മനി, സ്പെയിന്‍, ഗ്രീസ്, യു. എ. ഇ. ജോര്‍ദ്ദാന്‍ തുടങ്ങിയ അമ്പത് രാജ്യ ങ്ങളില്‍ നിന്നായി 1025 പ്രസാധകര്‍ ഇവിടെ ഒത്തുചേരും.

ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന മേള യിലേക്കുള്ള പ്രവേശനം സൗജന്യ മാണ്. പ്രവൃത്തി ദിവസ ങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്ത് മണി വരെയും വെള്ളി യാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് മണി വരെ യുമാണ് സന്ദര്‍ശന സമയം.

സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കു മായി നിരവധി സമ്മാന ങ്ങളും വിവിധ പ്രസാധകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ യില്‍നിന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വ ത്തില്‍ 21 പ്രസാധക സംഘങ്ങളാണ് പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യ കാരന്‍ സേതുവും പ്രമുഖ പ്രസിദ്ധീകരണ ശാലകളും ഈ വര്‍ഷത്തെ പുസ്തകോത്സവ ത്തിന് മലയാള ത്തിന്‍റെ സാന്നിദ്ധ്യവും അറിയി ക്കുന്നു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ബഹുമാനാര്‍ത്ഥം പ്രത്യേക പരിപാടി കളും സംഘടിപ്പി ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പുസ്തകോല്‍സവ ത്തിനു തുടക്കമായി

യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു

April 30th, 2015

ദുബായ് : നേപ്പാളിലേക്ക് ഭക്ഷണം, വെള്ളം, പുതപ്പ്, ടെന്റുകള്‍ എന്നിവ അടക്കമുള്ള 450 ടണ്‍ അവശ്യ സാധനങ്ങള്‍ ഉടന്‍ എത്തിക്കാൻ യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്തൂം ഉത്തരവിട്ടു. ആദ്യ ഘട്ട സഹായം എന്ന നിലക്ക് 90 ടണ്‍ വസ്തു ക്കളു മായി ചൊവ്വാഴ്ച രാവിലെ ബോയിംഗ് 747 വിമാനം കാഠ്മണ്ഡു വിലേക്ക് പോയിരുന്നു.

കുടിവെള്ളം, ഭക്ഷണം, പുതപ്പ് എന്നിവയ്ക്ക് പുറമെ, മരുന്നുകള്‍, ആരോഗ്യ കിറ്റ്, വാട്ടര്‍ ഡിസ്‌ പെന്‍സറു കള്‍, കുടി വെള്ള ശുദ്ധീകരണ യൂനിറ്റു കള്‍, സൗരോര്‍ജ വിളക്കു കള്‍, പ്ലാസ്റ്റിക് ഷീറ്റു കള്‍, ബക്കറ്റു കള്‍, ജെറി കാനുകള്‍, ടാര്‍ പോളിന്‍, രക്ഷാ പ്രവര്‍ത്തന ത്തിനുള്ള ഉപകരണ ങ്ങള്‍ തുടങ്ങിയവയും യു. എ. ഇ. അയച്ച അവശ്യ സാധന ങ്ങളില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കൂടാതെ, അടിയന്തര സാഹചര്യം പരിഗണിച്ച് ഒരു ലക്ഷം ഭക്ഷണ പായ്ക്കറ്റുകള്‍ എത്തി ക്കാനും ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി യിട്ടുണ്ട്. ഇത് പ്രകാരം പാകം ചെയ്ത ഭക്ഷണ ങ്ങള്‍ അടങ്ങുന്ന പായ്ക്കറ്റു കളാണ് നല്‍കുന്നത്.

ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലെ വിവിധ ഏജന്‍സി കളുടെ സഹ കരണ ത്തോടെ, ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി, റെഡ് ക്രെസന്റ്, റെഡ് ക്രോസ് തുടങ്ങിയവ യാണ് നേപ്പാളില്‍ ദുരിതാ ശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു

എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്

April 30th, 2015

അബുദാബി : പ്രകൃതി സംഹാര താണ്ഡവമാടിയ നേപ്പാളില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ ക്കായി എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി യുടെ രണ്ടു പ്രതിനിധി സംഘ ങ്ങള്‍ നേപ്പാളിലേക്കു പുറപ്പെട്ടു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സാ യിദ് അല്‍ നഹ്യാന്റെ നിര്‍ദേശ അനുസരണം അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുരിത ബാധിത തര്‍ക്കായി സഹായം എത്തിക്കാന്‍ ഉത്തരവിട്ടത്.

- pma

വായിക്കുക: , ,

Comments Off on എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്


« Previous Page« Previous « മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അധികാരമേറ്റു
Next »Next Page » യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine