അബുദാബി : സൈനിക സേവനം വിശുദ്ധമായ കര്‍ത്തവ്യ മാണ് എന്ന് ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ അദ്ധ്യക്ഷയും ജനറല്‍ വിമന്‍സ് യൂണിയന്‍ മേലധികാരിയു മായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്.
നാഷണല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച ‘നാഷണല്‍ സര്‍വീസ് എ ഹോളി ഡ്യൂട്ടി’ എന്ന സെമിനാറില്‍ പ്രസംഗി ക്കുക യായിരുന്നു ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്. യു. എ. ഇ. സൈന്യ ത്തില്‍ ചേരാന്‍ സ്വദേശി വനിത കള്‍ പ്രദര്‍ശിപ്പിച്ച ആവേശ ത്തെ അവര്‍ പ്രകീര്‍ത്തിച്ചു.
രാജ്യ ത്തിന്റെ പരമാധികാരവും നേട്ട ങ്ങളും സംരക്ഷിക്കാനും രാജ്യത്തിനു വേണ്ടി ത്യാഗം അനുഷ്ഠിക്കാനും സ്വദേശി വനിതകള്‍ ക്കുള്ള താല്‍പര്യം വ്യക്ത മാക്കുന്നതാണ് സൈനിക സേവന ത്തിനായുള്ള റിക്രൂട്ട്മെന്റ് കേന്ദ്ര ങ്ങളില്‍ സ്ത്രീകള്‍ തടിച്ചു കൂടിയത് എന്നും രാജ്യത്തോ ടുള്ള സ്നേഹ ത്തിന്റെയും വിശ്വസ്തത യുടെയും അടയാള മായി രുന്നു ഇതെന്നും ശൈഖ ഫാത്തിമ വ്യക്തമാക്കി.
വെല്ലു വിളി കളെ നേരിടാനും നിസ്വാര്‍ഥത ശീലി ക്കാനും നേതൃ പാടവവും വ്യക്തി ഗത മായ കഴിവു കളും വികസി പ്പിക്കാന്‍ സഹായി ക്കുന്ന താണു സൈനിക സേവനം.
വിശുദ്ധ മായ കര്‍ത്തവ്യം മാത്രമല്ല, ഉത്തര വാദിത്വങ്ങള്‍ ഏറ്റെടു ക്കാനുള്ള ശേഷിയും സൈനിക സേവനം പ്രദാനം ചെയ്യുന്നത് എന്നും ശൈഖ ഫാത്തിമ കൂട്ടി ചേർത്തു.
നാഷണല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് ചെയര്‍മാന്‍ സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, ഉന്നത സൈനിക ഉ ദ്യോഗസ്ഥ കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.