അബുദാബി : യു. എ. ഇ. വിസ സംവിധാന ങ്ങള്‍ പരിഷ്കരി ക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടി ക്രമ ങ്ങള്‍ പൂര്‍ത്തി യായതായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
2014 അഗസ്റ്റ് 1 മുതൽ ആയിരിക്കും പുതിയ സംവി ധാനം നടപ്പിൽ വരിക. ബിസിനസ് വിഭാഗ ത്തില്‍ സന്ദര്‍ശക വിസ യ്ക്കു മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദി ക്കുന്നത് ഉള്‍പ്പെടെ യുള്ള പരി ഷ്കാരങ്ങൾ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു.
മന്ത്രി സഭാ തീരുമാന പ്രകാര മുള്ള പുതിയ വിസ നിയമ ങ്ങളും ഫീസും പിഴ കളും സംബ ന്ധിച്ച് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
സന്ദര്‍ശക വിസയിൽ എത്തു ന്നവര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് വന്നു പോകാന്‍ അവസരം ലഭിക്കും. പഠനം, ചികില്‍സ, കോണ്‍ഫ്രൻസുകൾ എന്നീ ആവശ്യ ങ്ങൾക്കായി ഇനി മുതൽ പ്രത്യേക വിസ അനുവദിക്കും.
ഒരു കമ്പനി യില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു കമ്പനി യിലേക്ക് മാറു മ്പോള്‍ കുടുംബ ങ്ങളുടെ വിസ റദ്ദാക്കേ ണ്ടതില്ല എന്നും കുടുംബ ങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ 5000 ദിര്‍ഹം കെട്ടി വെച്ചാല്‍ അതേ വിസ യില്‍ രാജ്യത്ത് തുടരാന്‍ സാധിക്കും എന്നും കുടുംബാംഗ ങ്ങളെ പുതിയ വിസ യിലേക്ക് മാറ്റു മ്പോള്‍ ഈ തുക തിരികെ ലഭിക്കുക യും ചെയ്യും എന്നും പുതിയ വിസ നിയമ ത്തിൽ പറയുന്നു.
പുതിയ നിയമ പ്രകാരം തെറ്റായ വിവര ങ്ങള്‍ നല്‍കുന്ന വര്‍ക്ക് ശക്ത മായ പിഴ ഏര്‍പ്പെടു ത്തു കയും വിസ ക്കായി അപേക്ഷി ക്കുമ്പോള്‍ കൃത്യ മായ രേഖകള്‍ നല്‍കാത്ത വ്യക്തി കള്‍ക്ക് 500 ദിര്‍ഹ വും കോര്‍പറേറ്റ് സ്ഥാപന ങ്ങള്‍ക്ക് 2000 ദിര്‍ഹ വും പിഴ യും ലഭിക്കും.
വ്യാജ രേഖ കള്‍ ചമച്ച് വിസക്ക് അപേക്ഷി ച്ചാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. താമസ നിയമ ങ്ങള്‍ ലംഘിക്കുന്ന വരെ നാടു കടത്തുന്ന തിനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.