അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും

September 7th, 2015

abudhabi-falcon-exhibition-ePathram
അബുദാബി : അറബ് ജീവിതത്തിലെ പ്രധാന ഭാഗമായ വേട്ടപ്പക്ഷി കളുടെ പ്രദര്‍ശനവും വിപണനവും നടക്കുന്ന അറബ് ഹണ്ടിംഗ് ഷോ, സെപ്തംബര്‍ 9 ബുധനാഴ്ച മുതൽ ആരംഭിക്കും.

അബുദാബി യില്‍ നടക്കുന്ന മേള യില്‍ 67 രാജ്യ ങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണ്‍ വിദഗ്ധരും വേട്ടക്കാരും പങ്കെടുക്കും. സെപ്തംബര്‍ 12 ശനിയാഴ്ച ഹണ്ടിംഗ് ഷോ സമാപിക്കും.

- pma

വായിക്കുക: ,

Comments Off on അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും

യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

September 5th, 2015

uae-martyrs-in-yemen-ePathram
അബുദാബി : യെമനില്‍ ഹൂതി വിമതര്‍ക്ക് എതിരെ പോരാടാന്‍ സഖ്യ സേന യ്‌ക്കൊപ്പം എത്തിയ 45 യു. എ. ഇ. സൈനികര്‍ സ്‌ഫോടന ത്തില്‍ കൊല്ലപ്പെട്ടു.

ധീര യോദ്ധാക്ക ളോടുള്ള ആദര സൂചക മായി രാജ്യത്ത് മൂന്ന് ദിവസ ത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടി കളും മൂന്ന് ദിവസത്തേക്ക് നിര്‍ത്തി വച്ചതായും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.

അബുദാബി ബത്തീൻ എയർ പോർട്ടിൽ പ്രത്യേക സൈനിക വിമാന ത്തില്‍ എത്തിച്ച മൃതദേഹ ങ്ങൾ പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ സ്വീകരിച്ചു. രാജ കുടുംബാംഗങ്ങൾ അടക്കം പ്രമുഖര്‍ സൈനികരുടെ മൃതദേഹ ങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

യെമനിലെ ശക്തി കേന്ദ്രങ്ങളില്‍ യു. എ. ഇ. പോര്‍ വിമാനങ്ങള്‍ അതി ശക്തമായി തിരിച്ചടിച്ചു. 45 സൈനികര്‍ കൊല്ലപ്പെട്ടു എങ്കിലും യെമനില്‍ ഏറ്റെടുത്ത ദൗത്യ ത്തില്‍ നിന്ന് പുറകോട്ടില്ല എന്നും അറബ് വിശാല താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ആക്രമണം തുടരും എന്നും യെമനില്‍ വൈകാതെ ജനകീയ സര്‍ക്കാര്‍ പുന സ്ഥാപിക്കും എന്നും യു. എ. ഇ. വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്

September 5th, 2015

abudhabi-school-bus-ePathram
അബുദാബി : വിദ്യാര്‍ത്ഥി കളുടെ ട്രാൻസ്‌പോർട്ട് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ രേഖാമൂലമുള്ള അനുമതി തേടണം എന്ന് അധികൃതര്‍. സ്കൂള്‍ ഫീസും ബസ്സ്‌ ഫീസും നിലവിലെ നിരക്കില്‍ നിന്നും ഒരു ശതമാനം എങ്കിലും വര്‍ദ്ധനവ്‌ വരുത്തണം എങ്കില്‍ മന്ത്രാലയ ത്തില്‍ നിന്നും രേഖാ മൂലമുള്ള അനുമതി വാങ്ങിയിരി ക്കണം. നിയമം ലംഘിക്കുന്നവർ കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരും എന്നും വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ സ്വകാര്യ സ്‌കൂൾ വകുപ്പ് അണ്ടർ സെക്രട്ടറി അലി അൽ സുവൈദി അറിയിച്ചു.

ഫീസ്‌ വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ മന്ത്രാലയ ത്തിനു കീഴിലുള്ള പ്രത്യേക സമിതി സ്‌കൂളു കളിൽ സന്ദർശനം നടത്തുകയും പാഠ്യ വിഷയ ങ്ങളും കെട്ടിട സൗകര്യ ങ്ങളും സാങ്കേതിക സംവിധാന ങ്ങളും എല്ലാം പരിശോധി ക്കുകയും സ്കൂള്‍ അധികൃത രുടെ ആവശ്യ ങ്ങൾ വിലയിരുത്തു കയും ചെയ്‌ത ശേഷം മന്ത്രാലയ ത്തിന്റെ നിബന്ധന കളും മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും അനുസരിച്ചു മാത്രമാണ് ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ ഉള്ള അപേക്ഷ കളില്‍ അംഗീകാരം നല്‍കുകയുള്ളൂ.

ഏതെങ്കിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയമം ലംഘിച്ചു നിരക്കു വാങ്ങിയാൽ രക്ഷിതാക്കൾ മന്ത്രാലയ ത്തിൽ പരാതിപ്പെടണം എന്നും അലി അൽ സുവൈദി ഓര്‍മ്മിപ്പിച്ചു.

സ്‌കൂൾ നടത്തി പ്പുകാർ അനധികൃത മായി നിരക്ക് ഈടാക്കുന്ന തായി കണ്ടെത്തി യാല്‍ നിയമ നടപടി കൾ അതിവേഗ ത്തില്‍ ആയിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്

പൊടിക്കാറ്റ് : അന്തരീക്ഷം മൂടിക്കെട്ടിയ നിലയില്‍

September 4th, 2015

sand-storm-2014-in-abudhabi-ePathram
അബുദാബി : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊടി പടല ങ്ങളും ഈര്‍പ്പവും കാരണം യു. എ. ഇ. യില്‍ അന്തരീക്ഷം മൂടി ക്കെട്ടിയ നിലയിലാണ്.

വരും ദിവസ ങ്ങളിലും ഈ അന്തരീക്ഷം തുടരും എന്നതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം കരുത്തൽ എടുക്കണം എന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാ വസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.

ഇറാഖ്, ഇറാന്‍ മേഖലകളിൽ നിന്നുള്ള വടക്കു പടിഞ്ഞാറന്‍ കാറ്റാണ് രാജ്യ ത്തേക്ക് മണലും പൊടി പടല ങ്ങളും കൊണ്ടു വരുന്നത്. കിഴക്കന്‍ മേഖല യില്‍ പ്രകടമായ രീതിയില്‍ പൊടിയും മൂടി ക്കെട്ടും അനുഭവപ്പെടും. കിഴക്കു ദിശയിലേക്ക് മാറുന്ന കാറ്റ് കൂടുതല്‍ ശക്തി യുള്ളതും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും.

ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും 55 കിലോമീറ്റര്‍ വേഗ ത്തിൽ ആയിരിക്കും കാറ്റ് വീശുക. അതു കൊണ്ടു തന്നെ കടല്‍ പ്രക്ഷുബ്ധം ആയിരിക്കും. അന്തരീക്ഷ ത്തിലെ ഈര്‍പ്പവും ഉയര്‍ന്ന തോതിലുള്ള പൊടി പടല ങ്ങളും ശ്വാസ കോശ രോഗ ങ്ങള്‍ക്ക് കാരണം ആകും എന്നതിനാൽ പുറത്തിറ ങ്ങുന്നവർ മുൻകരുതലുകൾ എടുക്കണം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വടക്കന്‍ എമിറേറ്റുകള്‍ അടക്കമുള്ള മേഖലകളില്‍ ഇടിയോടുകൂടിയ മഴ പെയ്യാന്‍ സാദ്ധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on പൊടിക്കാറ്റ് : അന്തരീക്ഷം മൂടിക്കെട്ടിയ നിലയില്‍

ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

September 3rd, 2015

അബുദാബി : യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശന ത്തി നായി സെപ്റ്റംബര്‍ ആദ്യ വാരം ഇന്ത്യ യില്‍ എത്തുന്നു.

ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജുമായും ഉന്നത ഉദ്യോഗ സ്ഥരു മായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രി തല യോഗ ങ്ങളിലും പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്ര വാദ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളില്‍ ചര്‍ച്ച നടക്കും. ഇരു രാജ്യ ങ്ങളി ലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു. എ. ഇ സന്ദര്‍ശന ത്തിന്‍െറ തുടര്‍ച്ച യായി ട്ടാണ് യു. എ. ഇ. വിദേശ കാര്യ മന്ത്രി ഇന്ത്യ യില്‍ എത്തുന്നത്. നരേന്ദ്ര മോദി യുടെ യു. എ. ഇ. സന്ദര്‍ശന വേള യില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍ നടപടികള്‍ ശൈഖ് അബ്ദുല്ല യുടെ ഇന്ത്യ സന്ദര്‍ശന ത്തില്‍ നടക്കും.

- pma

വായിക്കുക: , ,

Comments Off on ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു


« Previous Page« Previous « മോഡി യു.എ.ഇ. സന്ദർശിക്കുന്നു
Next »Next Page » ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine