പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

December 18th, 2014

uae-flag-epathram
ദുബായ് : പുതു വത്സര ദിന ത്തില്‍ പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖലയ്ക്ക് ശമ്പള ത്തോടു കൂടിയ അവധി യാണ് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അനുവദി ച്ചത്. ഈ മേഖലയില്‍ വെള്ളിയാഴ്ച അടക്കം രണ്ടു ദിവസ ത്തെ അവധി ലഭിക്കും.

ഫെഡറല്‍ മന്ത്രാലയ ങ്ങള്‍ക്കും അനുബന്ധ ഓഫീസു കള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പുതു വത്സര ദിനത്തില്‍ അവധി ആയിരിക്കും എന്നും ഫെഡറല്‍ മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധി ആയതിനാല്‍ ഗവണ്‍മെന്റ് ജീവന ക്കാര്‍ക്ക് പുതു വത്സര ത്തില്‍ തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

മഴക്ക് വേണ്ടി പ്രാര്‍ത്ഥന വ്യാഴാഴ്ച

November 26th, 2014

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : യു. എ. ഇ. യിലെ എല്ലാ പള്ളി കളിലും മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ ആഹ്വാനം. ഇതനുസരിച്ച് നവംബര്‍ 27 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പള്ളികളിൽ മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തും.

മഴ ലഭിക്കാത്ത സാഹചര്യങ്ങളില്‍ മഴ തേടി ക്കൊണ്ട് പ്രാര്‍ത്ഥന നടത്തിയിരുന്ന പ്രവാചകനായ മുഹമ്മദ് നബി (സ)യുടെ പാത പിന്തുടര്‍ന്നു കൊണ്ടാണ് പ്രസിഡന്റ് ആഹ്വാനം നടത്തിയത്.

ജല ക്ഷാമം ഉണ്ടാകുമ്പോള്‍ മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇസ്ലാമിലെ ഒരു പുണ്യ ആരാധന കൂടിയാണ്.

വാര്‍ത്ത അയച്ചത് : ആലൂര്‍ ടി. എ. മഹമൂദ് ഹാജി

- pma

വായിക്കുക: ,

Comments Off on മഴക്ക് വേണ്ടി പ്രാര്‍ത്ഥന വ്യാഴാഴ്ച

യു. എ. ഇ. ദേശീയ ദിനം : 821 തടവുകാരെ മോചിപ്പിക്കുന്നു

November 22nd, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ജയിലുകളില്‍ കഴിയുന്ന 821 തടവുകാരെ യു. എ. ഇ. ദേശീയ ദിനം പ്രമാണിച്ച് വിട്ടയയ്ക്കാനും ഇവരുടെ സാമ്പത്തിക കടം എഴുതി ത്തള്ളാനും പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി.

തടവില്‍ കഴിയുന്നവര്‍ക്കു പൊതു മാപ്പു നല്‍കുന്നതു വഴി കുടുംബ ത്തോടൊപ്പം പുതു ജീവിതം ആരംഭിക്കാനും സുദൃഢ ബന്ധം പുന സ്ഥാപി ക്കാനും കഴിയു മെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. ദേശീയ ദിനം : 821 തടവുകാരെ മോചിപ്പിക്കുന്നു

ദേശീയ ദിനം : സ്വകാര്യ മേഖല യ്ക്ക് ഡിസംബര്‍ രണ്ടിന് അവധി

November 22nd, 2014

അബുദാബി : ദേശീയ ദിനം പ്രമാണിച്ച് യു. എ. ഇ. യിലെ സ്വകാര്യ മേഖലയ്ക്കു ഡിസംബര്‍ 2 ചൊവ്വ അവധി ആയിരിക്കും എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. എന്നാല്‍ ഗവന്മേന്റ് ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ വാരാന്ത്യ അവധി കൂടി അഞ്ചു ദിവസം അവധി ആയിരിക്കും.

- pma

വായിക്കുക: ,

Comments Off on ദേശീയ ദിനം : സ്വകാര്യ മേഖല യ്ക്ക് ഡിസംബര്‍ രണ്ടിന് അവധി

അറഫാ ദിനം വെള്ളിയാഴ്ച : ഗൾഫിൽ ശനിയാഴ്ച ബലി പെരുന്നാൾ

September 26th, 2014

hajj-epathram
അബുദാബി : യു. എ. ഇ. യില്‍ ഒക്ടോബര്‍ 4 ശനിയാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും.

പെരുന്നാള്‍ പ്രമാണിച്ച് രാജ്യത്തെ പൊതു മേഖല, സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3, 4, 5 തീയ്യതികളിൽ സ്വകാര്യ മേഖലാ സ്ഥാപന ങ്ങള്‍ക്ക് അവധി ആയിരിക്കും.

വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ അടക്ക മുള്ള പൊതു മേഖലാ സ്ഥാപന ങ്ങള്‍ക്ക് ഒക്ടോബര്‍ 6 വരെയും അവധി ലഭിക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച ദുൽഹജ്ജ് മാസ പ്പിറവി ദൃശ്യ മായ പശ്ചാത്തല ത്തിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച, ദുല്‍ഹജ്ജ് ഒന്ന് ആയി സൗദി സുപ്രീം കൗണ്‍സില്‍ പ്രഖ്യാപി ക്കുകയും, ഒക്ടോബര്‍ 3 വെള്ളിയാഴ്ച അറഫാദിനവും പിറ്റേ ദിവസം ശനിയാഴ്ച ഈദുല്‍ അദ്ഹ അഥവാ ബലി പെരുന്നാള്‍ ആഘോഷിക്കുവാനും തീരുമാനിച്ചു.

ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന അറഫാ ദിനം, വെള്ളിയാഴ്ച ആയി വന്നത് ‘ഹജ്ജുൽ അക്ബർ’ എന്ന വിശേഷണമാണ് വിശ്വാസികൾ നല്കുന്നത്.

- pma

വായിക്കുക: ,

Comments Off on അറഫാ ദിനം വെള്ളിയാഴ്ച : ഗൾഫിൽ ശനിയാഴ്ച ബലി പെരുന്നാൾ


« Previous Page« Previous « ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി
Next »Next Page » സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍ »



  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine