അബുദാബി: ഇന്ത്യ യില്‍ പതിനായിരം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ യു. എ. ഇ. സന്നദ്ധത അറിയിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഗതാഗതം, ഊര്‍ജം, വാര്‍ത്താ വിനിമയം, മുബൈ – ഡല്‍ഹി വ്യവസായ ഇടനാഴി തുടങ്ങിയ മേഖല കളിലാകും നിക്ഷേപം.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി യുടെ നേതൃത്വ ത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് ഹാമദ് ബിന്‍ സായിദ് അല്‍ നഹ്യാനും ആനന്ദ് ശര്‍മ്മയും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ്, അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ എം. എ. യൂസഫലി, ദുബായ് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, രാജന്‍ ഭാരതി മിത്തല്‍, സൗരഭ് ചന്ദ്ര തുടങ്ങിയ വരും പങ്കെടുത്തു.