മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

February 5th, 2019

sheikh-muhammed-receive-pope-francis-ePathram
അബുദാബി : മൂന്നു ദിവസ ത്തെ സന്ദര്‍ശ നത്തി നായി യു. എ. ഇ. യില്‍ എത്തിയ മാർ പാപ്പ യുടെ പൊതു പരി പാടി ചൊവ്വാഴ്ച അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി യില്‍ നടക്കും

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തന്നെ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യുടെ സമീപം എല്ലാ റോഡു കളിലും ഗതാ ഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റേഡിയ ത്തിന് ചുറ്റു ഭാഗ ത്തുമുള്ള എല്ലാ റോഡു കളും ഇന്ന് അടച്ചിട്ടി രിക്കു കയാണ്.

സായിദ് സ്പോർട്ട്സ് സിറ്റി യില്‍ ഒരുക്കിയ പ്രത്യേക മണ്ഡപ ത്തില്‍ ചൊവ്വാഴ്ച രാവിലെ യു. എ. ഇ. സമയം 10. 30 മുതല്‍ മാര്‍പാപ്പ യുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബ്ബാന ആരംഭിക്കും. കുർബ്ബാന യിലും പൊതു പരി പാടി യിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ സ്റ്റേഡിയ ത്തിലേ ക്കുള്ള സന്ദര്‍ശ കരുടെ പ്രവേശനം ആരംഭിച്ചു.

ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, സൈഫ് ഗൊബാഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കുകയും ഖലീജ് അല്‍ അറബി സ്ട്രീറ്റ് ഭാഗിക മായി അടക്കു കയും വാഹന ങ്ങളെ മറ്റു ഭാഗ ങ്ങളി ലേക്ക് വഴി തിരിച്ചു വിടു കയും  ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സിസ് മാര്‍പാപ്പ യു. എ. ഇ. യിൽ

February 3rd, 2019

vatican-pope-francis-ePathram
അബുദാബി : ആഗോള കത്തോലിക്കാ സഭ യുടെ തല വന്‍ ഫ്രാൻസിസ് മാർ പാപ്പ മൂന്നു ദിവസത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനായി ഫെബ്രു വരി മൂന്ന്, ഞായ റാഴ്ച രാത്രി പത്തു മണി യോടെ അബു ദാബി യില്‍ എത്തുന്നു.

അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായു ധ സേന ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് പോപ്പ് യു. എ. ഇ. യില്‍ എത്തു ന്നത്.

അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ വന്നിറ ങ്ങുന്ന മാർ പ്പാപ്പ യെ യു. എ. ഇ . ഭര ണാ ധികാ രികൾ നേരിട്ട് എത്തി സ്വീകരിക്കും.

pope-francis-visit-uae-ePathram

 

മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർ ശനം. അബു ദാബി എമി റേറ്റ്സ് പാലസ് ഹോട്ടല്‍, തിങ്കളാഴ്ച മറീന യിലെ ഫൗണ്ടേഴ്‌സ് മെമ്മോറി യല്‍ എന്നി വിട ങ്ങളി ലായി സംഗമ ങ്ങളും സമ്മേളനങ്ങ ളും നടക്കും. വിവിധ രാജ്യങ്ങളിലെ മത പണ്ഡിതരും മാനവ സാഹോ ദര്യ സംഗമ ത്തിന്റെ ഭാഗമാകും.

മാര്‍പ്പാപ്പ കാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധ കുർ ബാന, ലോക ശാന്തി ക്കായുള്ള പ്രാർത്ഥന, പൊതു സമ്മേ ളനം എന്നിവ അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ ചൊവ്വാ ഴ്ച  നടക്കും.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ പരക്കെ മഴ

February 3rd, 2019

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യമെങ്ങും മഴ പെയ്തു. അബു ദാബി നഗര ത്തില്‍ ഇന്നു രാവിലെ ഏറെ നേരം നീണ്ടു നിന്ന ചാറ്റല്‍ മഴ ആയിരുന്നു. എന്നാല്‍ നഗരത്തിനു പുറത്ത് പലയിടത്തും മഴ ശക്ത മായി പെയ്തു. അല്‍ ഐന്‍, ദുബായ്, ഷാർജ, അജ്മാൻ എന്നിവിട ങ്ങ ളിലും വടക്കൻ എമി റേറ്റു കളുടെ പല ഭാഗ ങ്ങളിലും മഴ ലഭി ച്ചിട്ടുണ്ട്.

മൂടിക്കെട്ടിയ അന്തരീക്ഷം ആയതി നാല്‍ ദൂരക്കാഴ്ച കുറഞ്ഞു. വാഹന ങ്ങളെ മറി കടക്കുന്നത് കഴി യു ന്നതും ഒഴിവാക്കണം എന്നും ഓവർ ടേക്ക് ചെയ്യു മ്പോൾ അതീവ ശ്രദ്ധ ചെലു ത്തണം എന്നും അധി കൃതര്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി.

55 കിലോ മീറ്റർ വേഗത യിൽ കാറ്റടിക്കുവാന്‍ സാദ്ധ്യത ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി യ മുന്നറി യിപ്പിൽ പറയുന്നു.

ഞായറാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ 6 മുതൽ 10 അടി ഉയര ത്തില്‍ തിരമാലകൾ അടി ക്കുവാൻ സാദ്ധ്യത ഉള്ള തിനാല്‍ കട ലില്‍ ഇറ ങ്ങുന്ന വര്‍ ശ്രദ്ധി ക്കണം എന്നും മുന്ന റിയി പ്പുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ : ഖത്തര്‍ ഫൈനലി ലേക്ക്

January 30th, 2019

logo-afc-asian-cup-uae-2019-ePathram
അബുദാബി : ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ ഫൈനലി ലേക്ക് കടന്നു. അബു ദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡി യത്തി ൽ ആതിഥേയ രായ യു. എ. ഇ. യോട് പൊരുതി യാണ് (4-0) ഖത്തര്‍ ഫൈനലി ലേക്ക് എത്തി യത്.

ഏഷ്യൻ കപ്പ് മല്‍സര ങ്ങളില്‍ ഇതു വരെ ഒരു ഗോൾ പോലും വഴങ്ങാതെ യാണു ഖത്തർ ഫൈനല്‍ വരെ എത്തി യത് എന്ന താണ് ശ്രദ്ധേയം. സൗദി അറേബ്യ, ലബനന്‍, ഉത്തര കൊറിയ, ഇറാഖ് എന്നീ ടീമു കള്‍ ഖത്തറി ന്റെ കളി മികവിനു മുന്നില്‍ അടി പതറിയവര്‍ ആയി രുന്നു.

പത്തു തവണ ഏഷ്യന്‍ കപ്പില്‍ കളിച്ച ഖത്തര്‍ ആദ്യ മായാണ് ഫൈനലി ലേക്ക് എത്തുന്നത്. മുന്‍ചാമ്പ്യന്‍ മാരായ ജപ്പാന്‍, വെള്ളി യാഴ്ച സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സര ത്തില്‍ ഖത്തറിനെ നേരിടും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി
Next »Next Page » ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine