ദുബായ് : വിസാ അപേക്ഷകളില്‍ വ്യക്തവും കൃത്യവുമായ വിവരങ്ങൾ നൽകണം എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) അറിയിച്ചു.
ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് വീണ്ടും വീണ്ടും ഇക്കാര്യം ഓര്‍മ്മി പ്പിക്കുന്നത്.
വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവിക മായും കാല താമസം വരും. അത്തരമൊരു സാഹചര്യം ഒഴിവാക്കുവാനും കൂടിയാണ് വീണ്ടും ഈ മുന്നറിയിപ്പ്. വിസാ അപേക്ഷകളിലെ വ്യക്തതയും കൃത്യതയും നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കും.
അമർ സെന്‍ററുകൾ, മറ്റു സ്മാർട്ട് ചാനലുകളും വഴി സമർപ്പിക്കുന്ന രേഖ കളിൽ ശരിയായ മേൽ വിലാസ ങ്ങൾ, ഇ – മെയിൽ ഐ. ഡി, മൊബൈൽ നമ്പർ, മറ്റു വിവരങ്ങൾ എല്ലാം കിത്യമാണ് എന്ന് സ്വയം പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാന ത്തി ലാണ് അപേക്ഷകളിലുള്ള നടപടിയുടെ ഓരോ ഘട്ടവും ഉപഭോക്താക്കളെ അറിയി ക്കുന്നത്.
അവ്യക്തമായ വിവരങ്ങൾ നൽകുമ്പോൾ വിസ നടപടി ക്രമങ്ങൾക്ക് സ്വാഭാവികമായും കാലതാമസം നേരിടും എന്നും വകുപ്പ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.