അബുദാബി : ബോള്‍ഗാട്ടി പദ്ധതി യുടെ നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ റമദാന്‍ കഴിഞ്ഞാല്‍ ആരംഭിക്കും എന്നും രണ്ടര വര്‍ഷം കൊണ്ടു തന്നെ അത് പൂര്‍ത്തി യാക്കി ക്കഴിഞ്ഞ തിനു ശേഷമേ കേരള ത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുക യുള്ളൂ എന്ന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. എ. യൂസുഫലി പറഞ്ഞു.
കുറെ വര്‍ഷ ങ്ങളായി പ്രവാസി കളായി ജീവിക്കാന്‍ നിര്‍ബന്ധിക്ക പ്പെട്ടിരി ക്കുകയാണ് മലയാളി സമൂഹം. കേരള ത്തിലെ വരും തലമുറ കള്‍ എങ്കിലും പ്രവാസി കള്‍ ആവാതി രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ ഉണ്ടാവണ മെന്നും അതിന് എല്ലാ രാഷ്ട്രീയ കക്ഷി കളും വ്യവസായി കളും മാധ്യമ ങ്ങളും ഒരുമിച്ചു നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.
അബുദാബി യില്‍ നിര്‍മിച്ച പുതിയ ഗ്ളോബല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ ‘ വൈ ’ ടവറിന്റെ ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് എം. എ. യൂസുഫലി ഇക്കാര്യം സൂചിപ്പിച്ചത്.
അബുദാബി സര്‍ക്കാര്‍ നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് 80 കോടി ദിര്‍ഹം (ഏകദേശം 1280 കോടി രൂപ) ചെലവിട്ട് നിര്‍മിച്ച ‘വൈ ടവര്‍’ എന്ന 12 നില കെട്ടിട ത്തില്‍ ഏറ്റവും അത്യാധുനിക സൗകര്യ ങ്ങളുള്ള ഐ. ടി. വിഭാഗം ഒരുക്കി, ലോക ത്തിന്‍റെ വിവിധ ഭാഗ ങ്ങളിലുള്ള എം. കെ. ഗ്രൂപ്പ് സ്ഥാപന ങ്ങള്‍ ഒറ്റ സ്ഥലത്ത് ഇരുന്ന് നിയന്ത്രി ക്കാവുന്ന രീതി യിലാണ് ‘വൈ ടവര്‍’ നിര്‍മിച്ചിരിക്കുന്നത്. പുതിയ ആസ്ഥാന ത്തേക്ക് മാറി യതിന്‍റെ ഭാഗമായി 30000ഓളം വരുന്ന ജീവന ക്കാര്‍ക്ക് 500 ദിര്‍ഹം വീതം ( 25 കോടി യോളം ഇന്ത്യന്‍ രൂപ) സമ്മാന മായി നല്‍കി അദ്ദേഹം മാതൃക യായി.
ഒരു വര്‍ഷ ത്തിനുള്ളില്‍ വിവിധ ജി. സി. സി. രാജ്യ ങ്ങളില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. സൌദി അറേബ്യ, യു. എ. ഇ. എന്നിവിട ങ്ങളില്‍ രണ്ടു വീതവും ഒമാനില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും ആരംഭിക്കും. കൂടാതെ ഈജിപ്ത്, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിട ങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ജോലികള്‍ പൂര്‍ത്തി യായി വരുന്നു എന്നും അദ്ദേഹം അറിയിച്ചു.
എം. കെ. ഗ്രൂപ്പ് – ലുലു സ്ഥാപന ങ്ങളുടെ വളര്‍ച്ചയില്‍ സഹായിക്കുകയും പിന്തുണ യ്ക്കുകയും ചെയ്ത ഗള്‍ഫിലെ ഭരണാധി കാരികളോടും എം. എ. യൂസുഫലി നന്ദി പറഞ്ഞു.