അബുദാബി : ഇശല്‍ ബാന്‍ഡ് അബുദാബിയുടെ ‘ഇശല്‍ ഓണം-2024’ നവംബർ 17 ഞായറാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെൻറർ അങ്കണത്തിൽ നടക്കും. സിനിമാ താരം സെന്തിൽ കുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും.
ഉച്ചക്ക് 3 മണി മുതല്‍ ആരംഭിക്കുന്ന ‘ഇശല്‍ ഓണം’ ആദ്യ സെഗ്മെന്റിൽ മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര തുടങ്ങി നിറപ്പകിട്ടാർന്ന പരിപാടികൾ അരങ്ങിൽ എത്തും. മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷന്‍ ഷോ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും
ഇശല്‍ ബാന്‍ഡ് അബുദാബി കലാകാരന്മാര്‍ അണി നിരക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റില്‍ സോഷ്യൽ മീഡിയാ താരങ്ങളായ ഹിഷാം അങ്ങാടിപ്പുറം, മീര എന്നിവർ പങ്കെടുക്കും.
കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഈ കൂട്ടായ്മ ഈ വര്‍ഷം നിര്‍ധനരായവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധന സഹായം നല്‍കും. അബുദാബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്‍ഷഹീ പൊതു പരിപാടിയില്‍ മുഖാതിഥി ആയിരിക്കും.
സാമൂഹ്യ, സാംസ്‌കാരിക,വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടില്‍ പ്പാലം സ്വദേശി കുനിയില്‍ ഇസ്മായില്‍ അഹമ്മദിനെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.
ഇശല്‍ ബാന്‍ഡ് അബുദാബി മുഖ്യരക്ഷാധിക്കാരി ഹാരിസ് തായമ്പത്ത്, ഇവന്റ് കോഡിനേറ്റർ ഇക്ബാല്‍ ലത്തീഫ്, ട്രഷറര്‍ സാദിഖ് കല്ലട, ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സമീര്‍ മീന്നേടത്ത്, സിയാദ് അബ്ദുല്‍ അസിസ്, നിഷാന്‍ അബ്ദുല്‍ അസിസ്, എബി യഹിയ, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ അബ്ദുല്‍ സലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ishal-band, social-media, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഗീതം, സംഘടന