അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍

June 25th, 2015

അബുദാബി : യു. എ. ഇ. പ്രസിഡന്റിന്റെ റമദാന്‍ അതിഥിയും സുന്നി യുവ ജന സംഘം സംസ്‌ഥാന സെക്രട്ടറി യുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ജൂണ്‍ 25 വ്യാഴാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പ്രസംഗിക്കും. പ്രഭാഷണം ശ്രവിക്കാന്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ഐന്‍, അജ്‌മാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹ ത്തിന്റെ പ്രഭാഷണം നടക്കും.

അബ്ദുസ്സമദ്പൂക്കോട്ടൂര്‍ ജൂണ്‍ 30 ന് വീണ്ടും അബുദാബി യില്‍ വിവിധ സ്‌ഥലങ്ങ ളില്‍ പ്രസംഗിക്കും എന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികൾ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍

റമദാന്‍ പ്രഭാഷണം ഉമ്മുല്‍ ഖുവൈനില്‍

June 25th, 2015

dubai-international-holy-quran-award-ePathram
ഉമ്മുല്‍ ഖുവൈന്‍ : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫി ന്റെയും സംയുക്താഭി മുഖ്യ ത്തില്‍ ഉമ്മുല്‍ ഖുവൈനില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പി ക്കുന്നു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഷാദ് ബാഖവി എന്നിവര്‍ പങ്കെടുക്കുന്ന റമദാന്‍ പ്രഭാഷണം രണ്ടു ദിവസ ങ്ങളിലായി നടക്കും.

ജൂണ്‍ 26 വെള്ളിയാഴ്ച ജുമുഅ നിസ്കാര ശേഷം ഉമ്മുല്‍ ഖുവൈനിലെ കോര്‍ണീഷി ലുള്ള മസ്ജിദ് ഇമാം അബു ഹനീഫ യില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ റമദാന്‍ പ്രഭാഷണം നടത്തും.

ജൂലൈ 1 ബുധനാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം ജമിയ്യ മദീന പോലീസ് സ്റ്റേഷനു പിന്നിലുള്ള ശൈഖ് അഹ്മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല മസ്ജിദില്‍ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവര ങ്ങള്‍ക്ക് 055 420 14 84, 050 72 61 521

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on റമദാന്‍ പ്രഭാഷണം ഉമ്മുല്‍ ഖുവൈനില്‍

ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം

June 24th, 2015

samadani-iuml-leader-ePathram
ദുബായ് : ഇത്തിസലാത്ത് അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിൽ കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന റമദാന്‍ പരിപാടി യില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.

ഖുര്‍ആന്‍ പാരായണ മത്സര ത്തിന്റെ സമാപന ത്തോട് അനുബന്ധിച്ച് ജൂണ്‍ 25 വ്യാഴാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന പരിപാടി യില്‍ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിവിധ സ്ഥല ങ്ങളില്‍ നിന്ന് പ്രഭാഷണ വേദി യിലേയ്ക്ക് വാഹന സൗകര്യവും ഏര്‍പ്പെ ടുത്തി യിട്ടുണ്ട് എന്നും ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് ഷട്ടില്‍ ബസ്സ്‌ സര്‍വ്വീസും ഉണ്ടായിരിക്കും എന്നും പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ദുബായില്‍ വ്യാഴാഴ്ച സമദാനിയുടെ ഖുര്‍ആന്‍ പ്രഭാഷണം

നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ

June 18th, 2015

noushad-bakhavi-in-kmcc-programe-ePathram
അബുദാബി : പ്രസിഡന്റ് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ അതിഥിയായി എത്തിയ പ്രമുഖ വാഗ്മിയും പണ്ഡിത നുമായ നൗഷാദ് ബാഖവി യുടെ റമദാന്‍ പ്രഭാഷണം ജൂണ്‍ 18 വ്യാഴാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കും.

യു. എ. ഇ. സര്‍ക്കാരിന്റെ അതിഥി യായി ഈ വര്‍ഷം എത്തിയ വരില്‍ സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറി അബ്‌ദുൽ സമദ് പൂക്കോട്ടൂര്‍ പങ്കെടുക്കുന്ന റമദാന്‍ പ്രഭാഷണം ജൂണ്‍ 19 വെള്ളിയാഴ്ച തറാവീഹ് നിസ്കാര ത്തിനു ശേഷം ഇസ്ലാമിക് സെന്ററില്‍ നടക്കും എന്നും ഈ പ്രഭാഷണ ങ്ങള്‍ ശ്രവിക്കാന്‍ സ്‌ത്രീ കൾക്കു വേണ്ടി പ്രത്യേക സൗകര്യം ഒരുക്കും എന്നും ഇസ്‌ലാമിക് സെന്റർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.

അബുദാബി നാഷണൽ തിയ്യറ്റർ, നാഷണൽ എക്‌സിബിഷൻ സെന്റർ, അബുദാബി യിലെ വിവിധ പള്ളികൾ എന്നിവിട ങ്ങളിലും വരും ദിവസങ്ങളില്‍ ഇവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 02 642 44 88

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ

ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

June 5th, 2015

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ച് ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ എന്ന പേരില്‍ ദുബായ് കെ. എം. സി. സി. സര്‍ഗ്ഗധാര യുടെ നേതൃത്വ ത്തില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാത്രി ഏഴര മണിക്ക് അല്‍ ബാറാഹ കെ. എം. സി. സി. യില്‍ മിർഷാദ് യമാനി ചാലിയം അവതരിപ്പിക്കുന്ന കഥാ പ്രസംഗം ഉണ്ടായി രിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗ ത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാജിത് അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ഉമര്‍ ഹാജി ആവയില്‍, ഇസ്മയില്‍ അരുകുറ്റി, ആര്‍. ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി തുടങ്ങിയവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

Page 20 of 56« First...10...1819202122...304050...Last »

« Previous Page« Previous « പയ്യന്നൂർ സൗഹൃദ വേദി സൗഹൃദ സായാഹ്നം
Next »Next Page » മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha