അബുദാബി : സൗത്ത് സോൺ ഏരിയ കെ. എം. സി. സി. കമ്മിറ്റികളുടെ നേതൃത്വ ത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംയുക്ത ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അബുദാബി സംസ്ഥാന കെ. എം. സി. സി. വൈസ് പ്രസിഡണ്ട് അഷറഫ് പൊന്നാനി ഉത്‌ഘാടനം ചെയ്തു. കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷാനവാസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.
റമദാനും ആരോഗ്യവും എന്ന വിഷയത്തിൽ ആദം & ഈവ് മെഡിക്കൽ സെന്‍ററിലെ ഡോക്ടര്‍. എം. എസ്. സഊദ് ക്ലാസ്സ് എടുത്തു. കോട്ടയം ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഇസ്ഹാഖ് നദ്‌വി ദുആക്കും നസീഹത്തിനും നേതൃത്വം നൽകി.
കെ. എം. സി. സി. നേതാക്കളായ ഷുക്കൂർ അലി കല്ലുങ്ങൽ, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, അനീസ് മാങ്ങാട്, ഹംസ ഹാജി പാറയിൽ, അബ്ദുൽ സലാം ഒഴൂർ, നിസാമുദ്ദീൻ പനവൂർ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ ജില്ലാ ഭാരവാഹികളായ അഹമ്മദ് കബീർ രിഫായി, സുധീർ കളമശ്ശേരി, അൻസാരി അബ്ദുൽ മജീദ്, റസ്സൽ മുഹമ്മദ്, ഫൈസൽ പി. ജെ., ഹാഷിം മേപ്പുറത്ത്, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഷബീർ, തുഫൈൽ ബക്കർ, ദാവൂദ് ഷെയ്ഖ്, വിഷ്ണു ദാസ്, സമീർ സുബൈർ കുട്ടി, റിയാസ് അഹ്മദ്, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ സത്താർ സ്വാഗതവും ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, മതം