നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

August 21st, 2017

logo-norka-roots-ePathram
അബുദാബി : നോർക്ക തിരിച്ചറിയൽ കാർഡിന് അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. മുഖാന്തിരം അപേക്ഷിച്ച വരിൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിൽ നിന്നുള്ള വരുടെ കാർഡുകൾ ആഗസ്റ്റ് 25 വെള്ളി യാഴ്ച ഉച്ചക്കു ശേഷം 3 മണി മുതൽ രാത്രി 10 മണി വരെ അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ വെച്ച് വിതരണം ചെയ്യും എന്ന് അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.

കാർഡ് വിതരണ പരിപാടി യോട് അനുബന്ധിച്ച് നോർക്ക തിരിച്ചറിയൽ കാർഡിന്റെ പ്രാധാന്യ ത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ചന്ദ്ര സേനൻ വിശദീ കരിക്കും.

കൂടുതൽ വിവര ങ്ങൾക്ക് 050 – 567 4078, 050 – 580 5080, 056 – 2170 077 എന്നീ നമ്പറുകളിൽ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

Comments Off on നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

മജ്‌ലിസു റഹ്മ : ബ്രോഷര്‍ പ്രകാശനം ചെയ്തു

August 16th, 2017

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റ റില്‍ വെച്ച് സെപ്റ്റംബര്‍ 8 ന് എസ്. കെ. എസ്. എസ്. എഫ്. അബു ദാബി – കാസറ ഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ‘മജ്‌ലിസു റഹ്മ’ സ്വലാത്ത് വാര്‍ഷികം വിപുല മായ പരിപാടി കളോടെ ആഘോഷിക്കും എന്നു സംഘാ ടകര്‍ അറിയിച്ചു.

പരിപാടി യുടെ പ്രചാരണ പ്രവര്‍ ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന യോഗ ത്തില്‍ പരി പാടി യുടെ ബ്രോഷര്‍ സംഘടന യുടെ ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ്, ഫാല്‍കോ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റ റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. കെ. അഹ്മദ് ബാല്ലാ കടപ്പുറം, മുഹമ്മദ് ആറങ്ങാടി, മന്‍സൂര്‍ ഫാല്‍കോ, ഇസ്മാ യില്‍ ഉദിനൂര്‍, അബ്ദു സത്താര്‍ കുന്നും കൈ, ശരീഫ് പള്ളത്തെ ടുക്ക, ഫവാസലി ഫൈസി, മുഹമ്മദ് സവാദ് ഹനീഫി എന്നി വര്‍ സംബന്ധിച്ചു.

‘മജ്‌ലിസു റഹ്മ’ സ്വലാത്ത് വാര്‍ഷിക ത്തിനോടൊപ്പം മാസ്റ്റര്‍ സ്വാലിഹ് ബത്തേരി യുടെ പ്രഭാഷണ സദസ്സും ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

Comments Off on മജ്‌ലിസു റഹ്മ : ബ്രോഷര്‍ പ്രകാശനം ചെയ്തു

സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

May 31st, 2017

samadani-iuml-leader-ePathram
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക്  മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി  യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

March 26th, 2017

p-bava-haji-karappath-usman-indian-islamic-center-office-bearers-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ ലാമിക് സെന്റർ വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2017 – 18 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പു നടന്നു.

പ്രസിഡണ്ട്. പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, ട്രഷറര്‍ ടി. കെ. അബ്‌ദുൽ സലാം.

മറ്റു ഭാരവാഹികൾ: ഡോക്ടര്‍. അബ്‌ദുൽ റഹ്‌മാൻ ഒളവട്ടൂർ, എം. ഹിദാ യ ത്തുല്ല (വൈസ് പ്രസി ഡണ്ടു മാര്‍), സയ്യിദ് അബ്‌ദുൽ റഹ്‌മാൻ തങ്ങൾ (അഡ്‌ മിനി സ്‌ട്രേഷൻ സെക്ര ട്ടറി), വി. എം. ഉസ്‌മാൻ ഹാജി (മത കാര്യ വിഭാഗം), എം. എ. മുസ്‌താഖ് (വിദ്യാ ഭ്യാസ വിഭാഗം), സി. എച്ച്. ജാഫർ തങ്ങൾ (സാം സ്‌കാ രിക വിഭാഗം), പി. വി. ഉമ്മർ (പബ്ലിക് റിലേഷന്‍), എം. എം. നാസർ കാഞ്ഞ ങ്ങാട് (ജീവ കാരുണ്യം).

കൂടാതെ അബ്‌ദുല്ല അബൂബക്കർ നദ്‌വി, പി. കെ. അബ്‌ദുൽ കരീം ഹാജി, ഹംസ ഹാജി മരക്കര, താഴത്ത് കോയ എന്നി വരെ എക്‌സി ക്യൂട്ടീവ് മെമ്പര്‍ മാരായും തെരഞ്ഞെ ടുത്തു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

Page 40 of 40« First...102030...3637383940

« Previous Page « യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ
Next » ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha