ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

June 25th, 2019

train-collapsed-epathram

ധാക്ക: ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 21 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. മോശം സിഗ്നല്‍ സംവിധാനം കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടം പതിവാണ്.

- അവ്നി

വായിക്കുക: , , ,

Comments Off on ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്


« വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും കുഞ്ഞ് വേണം : വിചിത്ര ആഗ്രഹവു മായി യുവതി
മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍ »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha