തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി

November 19th, 2025

election-ink-mark-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തിയ്യതികളിൽ അതാതു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസു കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നൽകിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര പൊതു മേഖലാ സ്ഥാപന ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം അവധി അനുവദിക്കാന്‍ നടപടി എടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാൻ അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 ന് പൊതു അവധി നൽകി.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ ഡിസംബര്‍ 11 ന് പൊതു അവധി പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.

- pma

വായിക്കുക: , , , , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി

തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും

November 18th, 2025

social-media-usage-police-officials-to-submit-affidavit-ePathram
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ-ഐ ജനറേറ്റഡ് കണ്ടന്റുകൾ പരിശോധിക്കും. എല്ലാ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് കമ്മീഷൻ നിർദ്ദേശിച്ചു.

കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിങ് ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ ഫോമു കളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്‌ സാപ്പ് ഗ്രൂപ്പു കളിൽ പ്രചരണ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീർത്തി കരമായതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിന്ന് എതിരെ നടപടി സ്വീകരിക്കും.

വാട്‌സാപ് ഗ്രൂപ്പുകൾ വഴി അത്തരം കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ സൈബർ പോലിസ് നിരീക്ഷണം കർശ്ശനമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കും. നീക്കം ചെയ്യാത്ത പക്ഷം നിയമ പരമായ നടപടികൾ പോലീസ് സ്വീകരിക്കും. PRD-LIVE

- pma

വായിക്കുക: , , , , , , , , ,

Comments Off on തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും

എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ

November 18th, 2025

write-with-a-pen-epathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ക്രിസ്തുമസ് പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടക്കും.

2025 ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷയുടെ ആദ്യ ഘട്ടം നടക്കും. ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി 4 വരെയാണ് ക്രിസ്തുമസ് അവധി നൽകിയിരിക്കുന്നത്. ശേഷം രണ്ടാം ഘട്ട പരീക്ഷ 2026 ജനുവരി 6 മുതൽ നടത്തും.

ക്രിസ്തുമസ് അവധിക്കു മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്തും എന്നായിരുന്നു ആദ്യ അറിയിപ്പ് വന്നത്. ഇതിനിടെ ഡിസംബർ 9, 11 തിയ്യതികളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രഖ്യാപനം വന്നതോടെ അതിന് അനുസരിച്ച് പരീക്ഷാ തിയ്യതി കളിൽ മാറ്റം വരുത്തുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ

എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി

November 18th, 2025

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : അടുത്ത വർഷം മാർച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന എസ്. എസ്. എല്‍. സി.-ടി. എച്ച്. എസ്. എല്‍. സി. പരീക്ഷകളുടെ രജിസ്‌ട്രേഷന് തുടക്കമായി. പരീക്ഷാ ഫീസ് അടച്ച് നവംബർ 30 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പിഴ കൂടാതെ വ്യാഴാഴ്ച വരെ ഫീസ് അടക്കാം. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെയും പിന്നീട് ഉള്ള ദിവസങ്ങളിൽ 350 രൂപ പിഴയോടെ ഫീസ് അടക്കാം.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐ. ടി. പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും. വിദ്യാഭ്യാസ വകുപ്പിൻറെ വിജ്ഞാപനത്തിലെ സമയ ക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ല എന്നും പരീക്ഷാ ഭവന്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി

സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

November 14th, 2025

logo-election-commission-of-india-ePathram

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.

സംസ്ഥാന-കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പ റേഷനുകളി ലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. കെ. എസ്. ആർ. ടി. സി., വൈദ്യുതി ബോർഡ്, എം-പാനൽ കണ്ടക്ടർമാർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ ചേഞ്ചിലൂടെ നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്.

സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരി യുള്ള കമ്പനികളിലെയും സഹകരണ സംഘ ങ്ങളി ലെയും ജീവന ക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വ കലാ ശാലകളിലോ ജോലി ചെയ്യുന്ന വർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.

യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനം എടുക്കേണ്ടത് എന്നും കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാ വർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മത്സരിക്കാം.

സർക്കാരിന് 51 ശതമാനം ഓഹരി ഇല്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം. കുടുംബശ്രീ സി. ഡി. എസ്. ചെയർ പേഴ്‌സൺ മാർക്ക് മത്സരിക്കാം. എന്നാൽ സി. ഡി. എസ്. അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല.

സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കട മുറിയോ വാടകക്ക് എടുത്തിട്ടുള്ളവർക്ക് മത്സരിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കുടിശ്ശിക ഉള്ളവർ അയോഗ്യരാണ്.

ബാങ്കുകൾ, സർവ്വീസ് സഹകരണ സംഘങ്ങൾ, കെ. എസ്. എഫ്. ഇ. പോലുള്ള സ്ഥാപനങ്ങളിലേക്ക് അടക്കുവാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടച്ചു വരുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യർ ആയിരിക്കും.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവു ശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം 6 വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റ സ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകം ആയിരിക്കും.

കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യർ ആക്കപ്പെട്ടവർ ആ സമയം മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനു ശേഷം വരവ് ചെലവു കണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയ്യതി മുതൽ 5 വർഷത്തേക്ക് അയോഗ്യതയാണ്

സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധന നഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്‌സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്.

അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനു വേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷ കരും മത്സരിക്കാൻ പാടില്ല.

- pma

വായിക്കുക: , , , ,

Comments Off on സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Page 1 of 13612345...102030...Last »

« Previous « ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
Next Page » ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha