ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

December 5th, 2018

aung-san-suu-kyi-epathram
പാരിസ് : റോഹിംഗ്യന്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗ ത്തിന്ന് എതിരെ മ്യാൻമർ സൈന്യം വംശീയ ആക്ര മണം നടത്തി യപ്പോൾ ഓങ് സാൻ സൂ ചി ഇടപെട്ടില്ല എന്ന തിനാല്‍ ഓങ് സാൻ സൂ ചി ക്ക് ഫ്രാന്‍സ് സമ്മാ നിച്ച ‘ഫ്രീഡം ഓഫ് പാരിസ്’ ബഹു മതി തിരിച്ചെടുക്കും. സംഭവത്തെ അപ ലപി ക്കണം എന്ന് ആവശ്യ പ്പെട്ട് പാരിസ് മേയർ, ഓങ് സാൻ സൂ ചി ക്കു കത്തയ ച്ചി രുന്നു. എന്നാൽ അവർ മറു പടി നല്‍ കിയില്ല.

ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ സമ്മാനിച്ചിരുന്ന പര മോന്നത ബഹുമതി, റോഹിംഗ്യന്‍ വിഷയ ത്തില്‍ പിന്‍ വലിച്ചിരുന്നു. മാത്രമല്ല കാനഡ, ബഹുമതിയായി നൽ കിയ പൗരത്വം റദ്ദ് ചെയ്യു കയും ഓക്സ് ഫോഡ്, ഗ്ലാസ്ഗോ, എഡിൻ ബർഗ് തുടങ്ങിയ നഗര ങ്ങളും തങ്ങളുടെ ബഹു മതി കൾ പിൻവലി ച്ചിരുന്നു.

മ്യാൻമർ സൈന്യം റോഹിംഗ്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് എതിരെ വംശീയ ആക്ര മണം നടത്തി യപ്പോള്‍ ഓങ് സാൻ സൂ ചി ഇട പെട്ടില്ല എന്ന് ഐക്യ രാഷ്ട്ര സംഘടന യുടെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതേ തുടര്‍ ന്നാണു പല രാജ്യ ങ്ങളും സൂ ചിക്കു നല്‍ കിയ ബഹു മതി കള്‍ പിന്‍ വലിച്ചത്.

1991 ലെ സമാധാന ത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ച് എടു ക്കണം എന്നും ആവശ്യം ഉയര്‍ന്നു എങ്കിലും പുര സ്‌കാരം പിന്‍ വലിക്കില്ല എന്നായിരുന്നു നൊബേല്‍ ഫൗണ്ടേഷന്‍ സ്വീകരിച്ച നിലപാട്.

- pma

വായിക്കുക: , , , , ,

Comments Off on ഔങ് സാന്‍ സൂ ചിക്കു നൽകിയ ബഹുമതി തിരിച്ച് എടുക്കും

ഇന്ധന വില വര്‍ദ്ധനക്ക് എതിരായ പ്രതിഷേധം ഫ​ലം​ ക​ണ്ടു

December 5th, 2018

flag-france-ePathram
പാരിസ് : ഫ്രാന്‍സിലെ ഇന്ധന വില വര്‍ദ്ധനക്ക് എതി രായ പൊതു ജന പ്രക്ഷോഭം ഫലം കണ്ടു. ജനുവരി ഒന്നു മുതൽ ഇന്ധന വില കുറക്കു വാൻ സർക്കാർ ധാരണ യില്‍ എത്തിയതായി റിപ്പോര്‍ട്ട്.

ഇന്ധന വില വര്‍ദ്ധനക്ക് എതിരെ ഫ്രാൻസിൽ നവംബർ 17 മുതലാണ് പ്രതി ഷേധ സമരം തുടങ്ങിയത്. സാമൂ ഹിക മാധ്യമ ങ്ങളില്‍ തുടങ്ങിയ പ്രതി ഷേധം പിന്നീട് തെരുവി ലേക്ക് ഇറങ്ങുക യായി രുന്നു.

സമരക്കാര്‍ വഴി തടയുക യും പൊലീസിനു നേരെ കല്ലെറിയുകയും വാഹന ങ്ങൾ തീ വെക്കുകയും കടകൾ കൊള്ള യടി ക്കു കയും ചെയ്തു. സമരം അക്രമാ സക്ത മായ സാഹ ചര്യ ത്തില്‍ അടി യന്തരാ വസ്ഥ ക്കുള്ള നീക്കം ആരഭി ച്ചി രുന്നു.

1968 നു ശേഷം ഫ്രാന്‍സില്‍ നടന്ന ഏറ്റവും ശക്ത മായ പ്രക്ഷോഭ സമര ത്തില്‍ 23 സുരക്ഷാ ഉദ്യോ ഗസ്ഥര്‍ അടക്കം 133 പേർക്കു പരുക്കേറ്റു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്രാന്‍സിലെ ഇന്ധന വില 23 % ഉയർന്നു. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹ ചര്യ ത്തിലാണ് സഹി കെട്ട ജനം തെരുവില്‍ ഇറ ങ്ങിയത് എന്ന് ‘യെലോ വെസ്റ്റ് മൂവ്മെന്റ്’ സമര നേതാ ക്കള്‍ സോഷ്യല്‍ മീഡിയ കളിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ധന വില വര്‍ദ്ധനക്ക് എതിരായ പ്രതിഷേധം ഫ​ലം​ ക​ണ്ടു

ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്

July 7th, 2018

 fifa-world-cup-2018-french-team-in-semi-final-ePathram
ലോക കപ്പ് ക്വാര്‍ട്ടര്‍ മല്‍സര ങ്ങളില്‍ എതിരി ല്ലാത്ത രണ്ടു ഗോളു കള്‍ക്ക് ഉറുഗ്വേ യെ തോല്പിച്ച് ഈ ലോക കപ്പിലെ സെമി യില്‍ എത്തുന്ന ആദ്യ ടീമായി മാറി യിരി ക്കുകയാണ് മുൻ ജേതാക്കളായ ഫ്രാൻസ്.

ലോകം ഉറ്റു നോക്കിയ മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം ബ്രസീലും ബെൽജിയവും കൂടെ യുള്ള തായി രുന്നു.

ഇതിൽ ഒന്നിന് എതിരെ രണ്ട് ഗോളു കള്‍ക്ക് ബ്രസീലി നെ പരാജയപ്പെടുത്തി ബെല്‍ജിയം സെമി ഫൈനലില്‍ പ്രവേ ശിച്ചു.

ലോകകപ്പില്‍ 1986 ലാണ് ബെല്‍ജിയം അവ സാന മായി സെമി ഫൈനല്‍ വരെ എത്തിയി രുന്നത്. മൂന്നു പതിറ്റാ ണ്ടി നു ശേഷമുള്ള തിരിച്ചു വരവ് ആഘോഷ മാക്കുക യാണ് ബെല്‍ജിയം ആരാധകർ.

- pma

വായിക്കുക: , , ,

Comments Off on ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്


« നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ
ബി. ജെ. പി. യുമായുള്ള സഖ്യം തുടരും : നിതീഷ്​ കുമാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha