നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട

March 27th, 2026

warning-about-qr-code-fraud-scam-alert-ePathram

ദുബായ് : വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ പേരിലും ഉള്ള ഇ-മെയിൽ വഴി ലഭിക്കുന്ന വ്യാജ ക്യു-ആർ കോഡുകൾ, ലിങ്കുകൾ എന്നിവയിലൂടെ തട്ടിപ്പ് ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.

അടിയന്തര സേവനങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴിയും ഇത്തരം കോഡുകൾ വ്യാപകമായി പ്രചരിക്കുന്നു എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇവ സ്‌കാൻ ചെയ്താൽ വ്യക്തി വിവരങ്ങളും സാമ്പത്തിക ഡാറ്റയും മോഷ്ടിക്കാൻ ശ്രമിക്കുന്ന സൈറ്റുകളിൽ അല്ലെങ്കിൽ മാൽ വെയർ ഇൻസ്റ്റാൾ സംവിധാനങ്ങളിൽ എത്താൻ സാദ്ധ്യതയുണ്ട്.

online-scam-q-r-code-link-fraud-alert-ePathram

ക്യു-ആർ കോഡുകൾ സ്‌കാൻ ചെയ്യുന്നതിന് മുമ്പ് ഇ-മെയിലുകളുടെ ഉറവിടം പരിശോധിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിശ്വസനീയമല്ലാത്ത ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുവാനോ പാടില്ല. വ്യക്തിഗത വിവരങ്ങൾ പങ്കു വെക്കരുത്.

സംശയകരമായ Q R കോഡുകൾ സ്കാൻ ചെയ്യാനും വെബ് സൈറ്റുകൾ തിരിച്ചറിയാനും വേണ്ടി ഡി. ഇ. എസ്. സി. വികസിപ്പിച്ച ‘ആർസാം’  RZAM ആപ്പ് ഉപയോഗിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്

- pma

വായിക്കുക: , , , , , ,

Comments Off on സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട

ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു

March 26th, 2026

petrol-diesel-price-hiked-ePathram-
ന്യൂഡൽഹി : ഇന്ത്യയിലെ ഇന്ധന വില്പനക്കാരായ നയാര എനർജി എന്ന സ്വകാര്യ കമ്പനി പെട്രോളിനും ഡീസലിനും വില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കൂട്ടി. ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിനു കാരണം എന്ന് കമ്പനി അറിയിച്ചു. പുതുക്കിയ നിരക്ക് (ലിറ്ററിന്) : പെട്രോൾ 111.08 രൂപ. ഡീസൽ 97.84 രൂപ.

- pma

വായിക്കുക: , , , ,

Comments Off on ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു

നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ

March 26th, 2026

IRAN-OIL-epathram
ഹോർമുസ് കടലിടുക്കിനു മേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നത് ഉൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടു വെച്ചു കൊണ്ട് ഇറാൻ സർക്കാർ.

ഇസ്രായേലും അമേരിക്കയും ചേർന്ന് 2026 ഫെബ്രുവരി 28 നു തുടങ്ങി വെച്ച യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന പദ്ധതി ഇറാൻ സർക്കാർ തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ പ്രഖ്യാപനം.

strait-of-hormuz-epathram

ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ആക്രമണവും കൊല പാതകങ്ങളും അവസാനിപ്പിക്കുക, ഇറാനു നേരേ ഇനി യുദ്ധം ചെയ്യുകയില്ല എന്നതിന് വ്യക്തമായ ഉറപ്പു നൽകുക, യുദ്ധം മൂലം ഇറാനിൽ ഉണ്ടായ നാശങ്ങൾക്ക് നഷ്ട പരിഹാരം നൽകുക, ഇറാനു നേരേയും ഇറാന്റെ പ്രതിരോധ സംഘങ്ങൾക്കു നേരേയുമുള്ള യുദ്ധം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ഈ അഞ്ചു നിബന്ധനകൾ യു. എസ്. അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘പ്രസ് ടി. വി.’ റിപ്പോർട്ടു ചെയ്തു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന സമാധാന പദ്ധതി യിൽ മൂപ്പത് ദിവസത്തെ താൽക്കാലിക വെടി നിർത്തലാണ് പ്രധാന ഇനം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുക, നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലെ ആണവ നിലയങ്ങൾ ഇറാൻ തകർക്കുകയും ആണവായുധങ്ങൾ ഇനി വികസിപ്പിക്കില്ല എന്ന് ഉറപ്പു നൽകുകയും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈ മാറുകയും വേണം. മിസൈലുകളുടെ എണ്ണത്തിലും ദൂര പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഇറാന് നേരെ യുള്ള ഉപരോധങ്ങൾ നീക്കം ചെയ്യും എന്നാണു അമേരിക്ക ആവശ്യപ്പെട്ടത്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ

ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു

March 24th, 2026

american-president-donald-j-trump-ePathram
ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചു എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിൽ അതീവ ഗൗരവമേറിയ ചർച്ചകൾ നടന്നു. ഇതിനെ ത്തുടർന്നാണ് ഇറാന് എതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തി വെച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു.

അഞ്ച് ദിവസത്തേക്ക് സൈനിക നീക്കങ്ങൾ നിർത്തി വെക്കുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം, ഇറാന്റെ ശക്തിക്കു മുന്നിൽ അമേരിക്ക എന്ന വൻശക്തിക്കു അടി തെറ്റി എന്നതിന്റെ തെളിവ് കൂടിയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകിയില്ല എങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കും എന്നും ലോകത്തെ വിറപ്പിക്കും എന്നുമൊക്കെ വീമ്പിളക്കിയ ട്രംപിന് അടി പതറിയ കാഴ്ചയാണ് ഈ പിന്മാറ്റത്തിലൂടെ ലോകം കാണുന്നത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സ്വീകരിച്ച തന്ത്രപരമായ നിലപാടുകൾ പാശ്ചാത്യ രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധത്തിലാക്കി.

2026 ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധം ആഗോള തലത്തിൽ കനത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ആഗോള സമ്പദ്‌ വ്യവസ്ഥ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണി ആയിരിക്കും ഇറാൻ യുദ്ധം എന്നും എഴുപതുകളിലെ എണ്ണ പ്രതിസന്ധിയേക്കാളും ഭീകരമായ ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് എന്നും ഈ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണ് എന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു

Page 5 of 122« First...34567...102030...Last »

« Previous Page« Previous « സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
Next »Next Page » അനുമതി ഇല്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കരുത് : മോഹന്‍ ലാല്‍ ഹൈക്കോടതിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha