കാർഷിക വിള കളുടെ പ്രചാരണം : ലുലു വില്‍ ‘അവർ ഹാർവെസ്റ്റ് വീക്ക്’

December 27th, 2018

lulu-harvest-week-for-organic-vegetable-fruits-ePathram
അബുദാബി : യു. എ. ഇ.യില്‍ പ്രാദേശികമായി വിളയി ക്കുന്ന ജൈവ പച്ചക്കറി കളുടെ പ്രചാ രണം ലക്ഷ്യ മാക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ കാലാവസ്ഥ – പരിസ്ഥിതി മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ ‘അവർ ഹാർവെസ്റ്റ് വീക്ക്’എന്ന പേരി ല്‍ കൊയ്ത്തു വാരാചരണം സംഘടിപ്പി ക്കുന്നു.

minister-climate-control-environment-lulu-harvest-week-ePathram

കാലാ വസ്ഥ – പരിസ്ഥിതി വകുപ്പു മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ‘അവർ ഹാർവെസ്റ്റ് വീക്ക്’ ഉദ്ഘാടനം ചെയ്തു. അബു ദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർ മാനും മാനേജിംഗ് ഡയറക്ടറു മായ എം. എ. യൂസഫലി സംബന്ധിച്ചു.

uae-minister-of-climate-control-and-environment-thani-al-zeyoudi-in-lulu-ePathram

ജൈവ പച്ചക്കറി കള്‍ക്കും പഴ ങ്ങള്‍ക്കും വിപണി കണ്ടെത്തു ന്നതിലൂടെ പ്രാദേ ശിക കർഷക രെയും അവ രുടെ ഉൽപന്ന ങ്ങളെ യും പ്രോത്സാ ഹിപ്പി ക്കുകയും ജൈവ ഉൽപന്ന സംസ്കാരം വളർത്തി എടുക്കുവാനും ലുലു ഗ്രൂപ്പ് പങ്കു വഹിക്കുന്നു എന്നും എം. എ. യൂസ ഫലി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on കാർഷിക വിള കളുടെ പ്രചാരണം : ലുലു വില്‍ ‘അവർ ഹാർവെസ്റ്റ് വീക്ക്’

ഇന്ത്യയിലെ വൈദ്യുതി മീറ്ററു കൾ സ്മാർട്ട് ആവുന്നു

December 25th, 2018

logo-government-of-india-ePathram
ന്യൂഡൽഹി : 2019 ഏപ്രിൽ മുതൽ സ്മാർട്ട് പ്രീ – പെയ്ഡ് വൈദ്യുത മീറ്ററു കൾ പ്രാബല്ല്യത്തില്‍ വരും എന്ന് കേന്ദ്ര ഊർജ്ജ സഹ മന്ത്രി ആർ. കെ. സിംഗ്.

പ്രീ – പെയ്ഡ് സിം കാർഡി ന്റെ മാതൃക യിൽ ആവശ്യാ നുസരണം റീച്ചാർജ് ചെയ്ത് ഉപ യോഗി ക്കുന്ന രീതി യാണ് അവ ലംബി ക്കുക എന്നും സംസ്ഥാന ങ്ങൾക്ക് ഔദ്യോഗിക നിര്‍ദ്ദേശം ഉടന്‍ നല്‍കും എന്നും മന്ത്രി പറഞ്ഞു.

ബില്ലു കൾ കൃത്യമായി വിതര ണംചെയ്യുന്ന തിലും തുക ഈടാക്കു ന്നതില്‍ സംഭവിക്കുന്ന വീഴ്ച കളും ഒഴിവാ ക്കുവാന്‍ സ്മാർട്ട് പ്രീ – പെയ്ഡ് സംവി ധാനത്തി ലൂടെ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ വൈദ്യുതി മീറ്ററു കൾ സ്മാർട്ട് ആവുന്നു

നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

December 22nd, 2018

gst=goods-service-tax-council-ePathram
ന്യൂഡൽഹി : നിത്യോപയോഗ സാധന ങ്ങള്‍ അടക്കം നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ചരക്കു – സേവന നികുതി (ജി. എസ്. ടി) യില്‍ കുറവു വരുത്തും എന്ന് ശനിയാഴ്ച ചേര്‍ന്ന ജി. എസ്. ടി. കൗണ്‍സില്‍ യോഗ തീരുമാനം.

18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപ ന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് 12%, 5% എന്നിങ്ങനെ കുറച്ചി ട്ടുണ്ട്. ഏഴ് ഉൽപന്ന ങ്ങളുടെ നികുതി 28 ശതമാനം ആയിരുന്നത് 18 % ആക്കി കുറച്ചിട്ടുണ്ട്.

വാഹന ങ്ങള്‍, സിമന്റ് എന്നിവ യുടെ നികുതി 28 % ആയി തുടരും. തേർഡ് പാർട്ടി ഇൻഷ്വറൻസിന് 12 % ആയി രി ക്കും ജി. എസ്. ടി.

100 രൂപ യിൽ താഴെ യുള്ള സിനിമാ ടിക്കറ്റിന് 12% ജി. എസ്. ടി. യും 100 രൂപ മുകളി ലുള്ള ടിക്കറ്റിന് 18% ജി. എസ്. ടി. യും അട ക്കേണ്ടി വരും.

നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശത മാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കും എന്ന് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

December 20th, 2018

hartal-idukki-epathram
കോഴിക്കോട് : കോടികളുടെ നഷ്ടം വരുത്തി വെക്കുന്ന കേരള ത്തിലെ ഹര്‍ ത്താലു കളോട് ഇനി മുതല്‍ സഹ കരി ക്കുക യില്ല എന്ന് വ്യാപാരികള്‍.

ഹര്‍ത്താല്‍ ദിവസ ങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ ത്തിക്കു ന്നതിന്ന് വ്യാപാരികള്‍ക്ക് പിന്തുണ നല്‍കും എന്നും അത്തരം സ്ഥാപന ങ്ങള്‍ക്ക് നേരെ അക്രമ ങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരി ഹാരം നല്‍കുന്നത് ഉള്‍പ്പടെ യുള്ള കാര്യ ങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും എന്നും സംഘ ടനാ ഭാര വാഹി കള്‍ അറി യിച്ചു.

ഹർത്താലുകൾ കൊണ്ട് മുട്ടിയ പൊതു ജനം ഇപ്പോള്‍ പ്രതി കരിച്ചു തുടങ്ങി.  #SayNoToHarthal എന്ന ഹാഷ് ടാഗ് വെച്ച് കൊണ്ട് സാമൂഹിക മാധ്യമ ങ്ങളിൽ സജീവമായി ഈ സാമൂഹ്യ വിപത്തിന് എതിരെ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താ ലുകള്‍ കാരണം വ്യാപാര – വ്യവസായ മേഖല തകര്‍ച്ച യെ നേരി ടുന്നു. ഈ മേഖല കളില്‍ ഉണ്ടാ യിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പ ത്തിക പ്രതി സന്ധി കളെ നേരിട്ടു കൊണ്ടിരി ക്കുക യാണ്.

ഇതിന്റെ കൂടെ പ്രാദേശിക മായും അല്ലാതെയും അടി ക്കടി നടത്തുന്ന ഹര്‍ത്താ ലുകള്‍ വ്യാപാര വ്യവ സായ മേഖല കളെ ഇല്ലാതാക്കുന്നു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി

December 20th, 2018

logo-gst-india-one-nation-one-tax-one-market-ePathram
മുംബൈ : ചരക്കു – സേവന നികുതി (ജി. എസ്. ടി) യുടെ ഘടന യില്‍ ഇനിയും നിരവധി ഇള വുകൾ ഉണ്ടാവും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശതമാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കുക യാണ് ലക്ഷ്യം.

രാജ്യത്ത് എല്ലായിട ങ്ങളിലും നില വിൽ വന്നു കഴിഞ്ഞ ജി. എസ്. ടി. യെ ഒരു സംരംഭക സൗ ഹൃദ നികുതി യായി മാറ്റുവാ നാണ് ഉദ്ദേശി ക്കുന്നത്.

ഏറ്റവും ഉയർന്ന ജി. എസ്. ടി. നിരക്കായ 28 ശത മാനം നികുതി എന്നത് ഏതാനും ആഡംബര വസ്തു ക്കൾക്കു മാത്രമായി ചുരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി

Page 77 of 122« First...102030...7576777879...90100110...Last »

« Previous Page« Previous « മാധ്യമ പ്രവർത്തകരെ അബുദാബി പോലീസ് ആദരിച്ചു
Next »Next Page » ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha