എംആധാര്‍ : ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍

July 25th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡൽഹി : ആധാര്‍ കാര്‍ഡ് നിങ്ങളുടെ പോക്കറ്റിലോ പേഴ്‌സിലോ കൊണ്ടു നടക്കാതെ ഇനി മുതല്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കു വാനുള്ള ആപ്പു മായി യൂണിക് ഐഡന്റി ഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.

എംആധാര്‍ (mAadhaar) എന്ന ആപ്പാണ് യു. ഐ. ഡി. എ. ഐ. ഒരുക്കി യിരിക്കുന്നത് എന്ന് ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് അഥോറിറ്റി ഇക്കാര്യം ഔദ്യോഗി കമായി അറി യിച്ചത്.

സ്മാര്‍ട്ട്‌ ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പി ന്റെ പ്രധാന ഉദ്ദേശ്യം. ആന്‍ഡ്രോയ്ഡ് ഉപ ഭോക്താ ക്കള്‍ക്ക് ഈ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യ മാണ്. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക.  ആന്‍ഡ്രോയ്ഡ് 5.0 നു മുകളി ലുള്ള വേര്‍ഷനു കള്‍ ഉള്ള വര്‍ക്ക് എല്ലാം ആപ്പ് ഉപയോഗിക്കാം.  രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം.

വ്യക്തി കള്‍ക്ക് അവരുടെ ബയോ മെട്രിക് വിവര ങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനും അണ്‍ ബ്ലോക്ക് ചെയ്യാനും കഴിയും.  എസ്. എം. എസ്. രൂപ ത്തിലുള്ള ഒ. ടി. പി. സംവി ധാന ത്തിന് പകരം സമയ ത്തിന് അനു സരി ച്ചുള്ള ടി. ഒ. ടി. പി. സുരക്ഷ യാണ് mAadhaar എന്ന സംവി ധാന ത്തിൽ ഉള്ളത്. ക്യു. ആര്‍. കോഡ് വഴി ആളു കള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണു കയും ഷെയര്‍ ചെയ്യുവാ നും സാധിക്കും.

- pma

വായിക്കുക: , , , , , , , ,

Comments Off on എംആധാര്‍ : ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍

പ്രവാസി ക്ഷേമ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി

July 20th, 2017

ന്യൂഡല്‍ഹി : പ്രവാസി ക്ഷേമത്തിനു വേണ്ടി രൂപീ കരിച്ചിട്ടുള്ള ‘ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടിന്റെ’ (ഐ. സി. ഡബ്ല്യു. എഫ്.) മാനദണ്ഡങ്ങള്‍ പരിഷ്‌കരി ക്കുവാനായി കേന്ദ്ര മന്ത്രി സഭ തീരു മാനിച്ചു.

പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗി ക്കുവാന്‍ വേണ്ടി 2009ലാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ട് എന്ന ഈ ക്ഷേമ നിധി രൂപീകരിച്ചത്.

അടിയന്തര ഘട്ടങ്ങളിലെ ഉപയോഗങ്ങള്‍ കൂടാതെ പ്രവാസി കളുടെ ക്ഷേമ വുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യ ങ്ങള്‍ക്ക് ഇത് ഉപയോഗിക്കും.

സാമൂഹിക കൂട്ടായ്മകളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കും കോണ്‍സുലര്‍ സേവന ങ്ങള്‍ പണം വിനി യോഗി ക്കാന്‍ പുതിയ മാനദണ്ഡ ത്തില്‍ വ്യവസ്ഥ യുണ്ട്. വിദേശ ത്തുള്ള ഇന്ത്യ ക്കാരുടെ ആവശ്യ ങ്ങള്‍ക്ക് വേഗ ത്തില്‍ ഉപകാര പ്പെടും വിധം പണം വിനിയോഗിക്കാന്‍ ഇളവുകള്‍ നല്‍കും.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി ക്ഷേമ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി

ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു

July 20th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 20 രൂപ നോട്ട് പുറത്തിറ ക്കുന്നു. നില വിലുള്ള 20 രൂപ നോട്ടിന്റെ അതേ രൂപ ത്തിൽ തന്നെ യായിരിക്കും മഹാത്മാ ഗാന്ധി സീരീസി ലുള്ള പുതിയ 20 രൂപ.

ആര്‍. ബി. ഐ.  ഗവർണ്ണറുടെ ഒപ്പും നമ്പർ പാനലും ഇംഗ്ലീഷിൽ ‘എസ്’ എന്ന് രേഖ പ്പെടുത്തി യതിലും മാത്രമേ വിത്യാസം ഉണ്ടാവുകയുള്ളൂ. മാത്രമല്ല നിലവി ലുള്ള  20 രൂപ നോട്ടിന് തുടർന്നും സാധുതയുണ്ടാകും.

 

- pma

വായിക്കുക: , , , ,

Comments Off on ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു

പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും

June 10th, 2017

petroleum-fuel-price-hike-ePathram
കൊച്ചി : ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്നുള്ള പെട്രോളിയം കമ്പനി കളുടെ തീരുമാനം ആവശ്യ മായ മുന്‍ കരു തലു കള്‍ എടു ക്കാതെ എന്നും  ഇത് പൊതു ജന ങ്ങളേയും പമ്പ് ഉടമ കളേയും ഏറെ ബുദ്ധി മുട്ടി ക്കും എന്നും പമ്പ് ഉടമ കളുടെ സംഘടന യായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്.

നില വില്‍ രണ്ടാ ഴ്ചയില്‍ ഒരിക്കലാണ് രാജ്യ ത്തെ ഇന്ധന വില പുതുക്കുന്നത്. എന്നാൽ ജൂണ്‍ 16 മുതല്‍ രാജ്യത്ത് പെട്രോള്‍ വില യില്‍ ദിവസ വും മാറ്റം വരു ത്തുവാ നാണ് എണ്ണ ക്കമ്പ നി കള്‍ തീരു മാനി ച്ചിരി ക്കുന്നത്.

ഇന്ധന വില ദിവസവും പുതുക്കി നിശ്ചയി ക്കുവാന്‍ ആവശ്യ മായ സാങ്കേതിക സംവി ധാനം കേരള ത്തിലെ 80 ശത മാന ത്തിലേറെ പമ്പു കളിലും ഇല്ല എന്ന് പമ്പ് ഉടമ കളു ടെ സംഘ ടന യുടെ ഭാര വാഹി കള്‍ പറയുന്നു.

ഓട്ടോ മേഷന്‍ സംവി ധാനം ഏര്‍പ്പെടു ത്തു വാന്‍ അഞ്ചു വര്‍ഷം കൊണ്ട് കോടി കള്‍ ചെലവഴിച്ചു എങ്കിലും 20 ശത മാനം പമ്പു കളിലേ സംവിധാനം നില വിലുള്ളൂ എന്നും ഇവർ ചൂണ്ടി ക്കാണി ക്കുന്നു. രാത്രി പ്രവര്‍ത്തി ക്കുന്ന പമ്പു കളില്‍ എല്ലാ ദിവസവും മാനുവ ലായി ഇന്ധന വില മാറ്റേ ണ്ടി വരുന്നത് ഈ സമയ ത്ത് പമ്പു കള്‍ അടച്ചി ടുവാന്‍ നിര്‍ ബ്ബന്ധി തരാക്കും.

എല്ലാ ദിവസവും വില മാറും എന്ന തിനാല്‍ കൂടുതൽ സ്റ്റോക്ക് എടുക്കുക പ്രായോഗി കവുമല്ല. ഇത് കേരള ത്തിലെ ഭൂരി പക്ഷം പമ്പു കളും കാലി യാകു വാനേ ഇടയാക്കൂ എന്നും ഭാര വാഹികൾ ഓർമ്മ പ്പെടുത്തി.

അതേ സമയം, ഓട്ടോ മേഷന്‍ സംവി ധാനം നടപ്പില്‍ വരുത്തുന്നതിനെ തങ്ങള്‍ പൂര്‍ണ്ണ മായും സ്വാഗതം ചെയ്യുന്നു എന്നും ഇത് കുറ്റമറ്റ രീതി യില്‍ നടപ്പി ലാക്കണം എന്ന താണ് തങ്ങളു ടെ ആവശ്യം എന്നും ഓള്‍ കേരള ഫെഡ റേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും

ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍

June 10th, 2017

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ഇന്ധന വില ജൂണ്‍ 16 മുതല്‍ ഓരോ ദിവ സവും എണ്ണ ക്കമ്പനി കള്‍ പുതുക്കി നിശ്ചയിക്കും. രാജ്യത്തെ അഞ്ച് നഗര ങ്ങളില്‍ മെയ് ഒന്നു മുതല്‍ നടപ്പിലാക്കി വരുന്ന രീതി ജൂണ്‍ 16 മുതല്‍ രാജ്യം മുഴു വന്‍ വ്യാപി പ്പിക്കും.

രണ്ടാഴ്ച യില്‍ ഒരി ക്കല്‍ ഇന്ധന വില പുതുക്കി നിശ്ച യിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വരും.

അന്താ രാഷ്ട്ര വിപണി യിലെ എണ്ണ വില, കറന്‍സി യുടെ മൂല്യം എന്നിവ യുടെ അടി സ്ഥാന ത്തിലാണ് വില പുതു ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍

Page 110 of 122« First...102030...108109110111112...120...Last »

« Previous Page« Previous « കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്റ്റേഡിയത്തില്‍
Next »Next Page » പെട്രോളിയം കമ്പനി കളുടെ തീരു മാനം ജന ങ്ങളെ ബുദ്ധി മുട്ടിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha