സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു

July 31st, 2017

logo-state-bank-of-india-sbi-ePathram
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്. ബി. ഐ.) സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു. അക്കൗണ്ടില്‍ ഒരു കോടി രൂപക്കു താഴെ ഉള്ള വര്‍ക്ക് 3.5 ശതമാനം ആയി രിക്കും പലിശ. നിലവില്‍ ഇത് നാല് ശതമാനം ആയിരുന്നു.

എസ്. ബി. ഐ. യില്‍ അക്കൗണ്ടുള്ള 90 ശത മാനം നിക്ഷേപ കരെയും പലിശ കുറച്ചത് ബാധിക്കും. കാരണം എസ്. ബി. അക്കൗണ്ടു കളില്‍ 90 ശത മാന ത്തിലും ഒരു കോടി രൂപക്കു താഴെ യാണ് ബാലന്‍സു ള്ളത്.

എന്നാൽ ഒരു കോടി രൂപക്കു മുകളില്‍ നിക്ഷേപം ഉള്ളവ രുടെ പലിശ നിരക്ക് നിലവിലെ നാല് ശത മാനം തന്നെ തുടരും. സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ച തോടെ എസ്. ബി. ഐ. യുടെ ഓഹരി വില ഉയര്‍ന്നു.

- pma

വായിക്കുക: , ,

Comments Off on സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു

ബറാഖ ആണവ നിലയം : രണ്ടാം യൂണിറ്റ് പരിശോധനയും വിജയം

July 27th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖ യിലെ സുരക്ഷാ പരിശോധന കള്‍ പൂര്‍ത്തി യാക്കി. അന്താരാഷ്ട്ര സുരക്ഷാ ക്രമീ കരണ ങ്ങള്‍ ഒരുക്കി യാണ് ബറാഖ ആണവ നിലയ ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ നടത്തി യിട്ടുള്ളത്.

റിയാക്ടറിന്റെ രണ്ടാ മത്തെ യൂണിറ്റിലെ സംവിധാന ങ്ങളുടെ ഈടും കരുത്തും ഉറപ്പു വരുത്തു വാനുള്ള കോള്‍ഡ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് പരി ശോധന യാണ് ഇപ്പോള്‍ വിജയ കരമായി പൂര്‍ത്തി യാക്കി യിരി ക്കുന്നത്.

കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പ റേഷന്‍, കൊറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവര്‍, ന്യൂക്ലിയര്‍ റെഗു ലേഷന്‍ ഫെഡറല്‍ അതോറിറ്റി, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്‍, നവാഹ് എനര്‍ജി കമ്പനി എന്നി വിട ങ്ങളില്‍ നിന്നു ള്ള പ്രതി നിധി സംഘ മാണ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് പരിശോധന നടത്തി യത്.

ആണവ നിലയ ത്തിലെ സിലിന്‍ഡറു കളു ടെയും പൈപ്പു കളു ടെയും പ്ലംമ്പിംഗു കളുടെ യുമെല്ലാം സുരക്ഷ യാണ് ന്യൂക്ലിയര്‍ റെഗുലേഷന്‍ ഫെഡറല്‍ അഥോ റിറ്റി യുടെ നേതൃത്വ ത്തിൽ സൂക്ഷ്മ പരിശോ ധനക്കു വിധേയ മാക്കിയത്.

ബറാഖ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പരിശോധനയും വിജയകരമായി പൂര്‍ത്തി യാക്കു വാന്‍ സാധിച്ചത് നിര്‍മ്മാണ ത്തിലെ നാഴിക ക്കല്ലാണ് എന്നും അധി കൃതര്‍ അറിയിച്ചു.

അബു ദാബി യുടെ പടിഞ്ഞാറന്‍ മേഖല യായ അല്‍ ദഫറ യിൽ സ്ഥിതി ചെയ്യുന്ന ബറാഖ ആണവ നിലയ ത്തിന്റെ നാല് യൂണിറ്റു കള്‍ പ്രവര്‍ത്തനം ആരംഭി ക്കുന്ന തോടെ രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതിയും ആണവോര്‍ജ്ജ ത്തില്‍ നിന്നും ഉത്പാദിപ്പി ക്കുവാന്‍ കഴിയും.

 * ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി

- pma

വായിക്കുക: , , , ,

Comments Off on ബറാഖ ആണവ നിലയം : രണ്ടാം യൂണിറ്റ് പരിശോധനയും വിജയം

യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ : സമ്മാന വീട് മംഗലാപുരം സ്വദേശിക്ക്

July 27th, 2017

uae-exchange-win-a-home-in-dubai-winner-2017-ePathram
ദുബായ് : ലോക പ്രശസ്തമായ റെമിറ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌ മെന്റ് സൊല്യൂഷൻ ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ച് ഈയിടെ നടത്തിയ ‘വിൻ എ ഹോം ഇൻ ദുബായ്’ സമ്മർ പ്രൊമോഷൻ നറുക്കെടു പ്പിൽ മംഗലാ പുരം സ്വദേശി യായ ഉബൈദുള്ള നെരലക്കാട്ട് അഞ്ച് മില്യൺ ദിർഹം മൂല്യമുള്ള വീട് സ്വന്തമാക്കി.

യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സർ പ്രമോദ് മങ്ങാടിൽ നിന്ന് ഉബൈദുള്ള നെരലക്കാട്ട് സമ്മാന വീടി ന്റെ താക്കോൽ ഏറ്റു വാങ്ങി.

ജീവിത ത്തിൽ ഇതു വരെ ഭാഗ്യ സമ്മാന ങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത തനിക്ക് യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഏറ്റവും വലിയ സമ്മാനം തന്നെ ലഭിച്ചു എന്ന അറി യിപ്പ് അങ്ങേയറ്റം അതിശയവും ആനന്ദവും പകർന്നു എന്ന് ഉബൈദുള്ള പ്രതികരിച്ചു. ദുബായിൽ സ്വന്ത മായി ഒരു വീട് എന്നത് സ്വപ്ന സദൃശ മായ നേട്ട മാണ് എന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം ദിർഹം വീതം സമ്മാനം നേടിയ വിവിധ രാജ്യ ക്കാരായ 25 പേർക്കും ചടങ്ങിൽ സമ്മാനം വിത രണം ചെയ്തു. ഈജിപ്ത്, കെനിയ, ഫിലിപ്പൈൻസ്, ഇന്ത്യ, പാക്കി സ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിട ങ്ങളിൽ നിന്നുള്ള വരാണ് ഈ വിജയികൾ. സമ്മാന വിതരണ ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഉന്നത ഉദ്യോഗസ്ഥർ വിജയികളെ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ : സമ്മാന വീട് മംഗലാപുരം സ്വദേശിക്ക്

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ : സമ്മാന വീട് മംഗലാപുരം സ്വദേശിക്ക്

കാവ്യാ മാധവനെ ചോദ്യം ചെയ്തു

July 26th, 2017

actress-kavya-madhavan-ePathram
കൊച്ചി : യുവ നടി ആക്രമിക്ക പ്പെട്ട കേസിൽ ജയി ലില്‍ കഴി യുന്ന നടന്‍ ദിലീപി ന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവ യിലെ തറവാട്ടു വീട്ടില്‍ വച്ചാ യിരുന്നു അന്വേഷണ സംഘ ത്തിന്റെ ആറു മണി ക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍.

പള്‍സര്‍ സുനിയെ കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള ചോദ്യ ങ്ങൾക്ക് അറിയില്ല എന്ന് മാത്രം കാവ്യ മറുപടി പറഞ്ഞു എന്നും നടി ആക്രമിക്ക പ്പെടാന്‍ ഇട യാക്കിയ സാഹചര്യ ങ്ങളെ പ്പറ്റി അന്വേ ഷണ സംഘം വിവര ങ്ങള്‍ ശേഖരിച്ചു എന്നു മാണ് സൂചന.

യുവ നടി ആക്രമി ക്കപ്പെട്ട സംഭവ ത്തിനു ശേഷം കാവ്യ യുടെ സ്ഥാപന മായ ലക്ഷ്യ യില്‍ എത്തി എന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാവ്യ യുടെ സ്ഥാപനത്തിൽ ഏൽപിച്ചു എന്നായിരുന്നു സുനിയുടെ മൊഴി.

കേസ് അന്വേഷണ ത്തിനു മേൽ നോട്ടം വഹിക്കുന്ന എ. ഡി. ജി. പി. ബി.സന്ധ്യ നേരിട്ട് എത്തി യായി രുന്നു കാവ്യ യെ ചോദ്യം ചെയ്തത്.

- pma

വായിക്കുക: , , , , ,

Comments Off on കാവ്യാ മാധവനെ ചോദ്യം ചെയ്തു

Page 109 of 122« First...102030...107108109110111...120...Last »

« Previous Page« Previous « സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു
Next »Next Page » നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha