വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

June 18th, 2018

cricketer-virat-kohli-brand-ambassador-of-remit-2-india-ePathram
അബുദാബി : വിദേശ ഇന്ത്യ ക്കാർ‍ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.

Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.

യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു  കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.

ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.

ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.

പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.

ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം

June 5th, 2018

logo-uae-exchange-ePathram
അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ യു. എ. ഇ. ഗവണ്മെന്റ് നടപ്പി ലാക്കിയ മൂല്യ വർദ്ധിത നികുതി (വാറ്റ്) അടക്കുവാന്‍ സൗകര്യം ഒരുക്കി യു. എ. ഇ. എക്സ് ചേഞ്ച്.

ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഫെഡ റൽ ടാക്സ് അഥോ റിറ്റിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റും ഒപ്പു വെച്ചു. ഇതു പ്രകാരം സാധുത യുള്ള ടാക്സ് രജിസ്ട്രേഷൻ നമ്പർ (TRN), GIBAN അക്കൗണ്ട് നമ്പർ എന്നിവ യുള്ള രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപന ങ്ങൾക്കും രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റുകള്‍ വഴി നികുതി അടക്കാ വുന്നതാണ്.

ഫെഡറൽ ടാക്സ് അഥോറിറ്റി യുമായി കൈ കോർ ക്കു ന്ന തിൽ സന്തുഷ്ടരാണ് എന്നും യു. എ. ഇ. യിൽ ഉപ യോക്താ ക്കൾ ക്ക് ലളിത മായ രീതി യിൽ കൂട്ടായ സേവനം ഉറപ്പു വരുത്താൻ തങ്ങൾ സന്നദ്ധരാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം പറഞ്ഞു.

ദുബായ് മെട്രോ സ്റ്റേഷനു കളിലെ 18 എണ്ണം ഉൾപ്പെടെ തന്ത്ര പ്രധാന മായ എല്ലാ സ്ഥല ങ്ങളിലും ശാഖ കളുള്ള യു. എ. ഇ. എക്സ് ചേഞ്ച്, തങ്ങളുടെ വിപുല മായ ശൃംഖല വഴി ഉപ ഭോക്താ ക്കൾക്ക് സൗകര്യങ്ങൾ ഏതു ദിവസ വും ലഭ്യമാക്കുവാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം

വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം

June 5th, 2018

logo-uae-exchange-ePathram
അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ യു. എ. ഇ. ഗവണ്മെന്റ് നടപ്പി ലാക്കിയ മൂല്യ വർദ്ധിത നികുതി (വാറ്റ്) അടക്കുവാന്‍ സൗകര്യം ഒരുക്കി യു. എ. ഇ. എക്സ് ചേഞ്ച്.

ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഫെഡ റൽ ടാക്സ് അഥോ റിറ്റിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റും ഒപ്പു വെച്ചു. ഇതു പ്രകാരം സാധുത യുള്ള ടാക്സ് രജിസ്ട്രേഷൻ നമ്പർ (TRN), GIBAN അക്കൗണ്ട് നമ്പർ എന്നിവ യുള്ള രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപന ങ്ങൾക്കും രാജ്യത്തെ 150 തോളം വരുന്ന യു. എ. ഇ. എക്സ് ചേഞ്ച് സെന്റ റുകള്‍ വഴി നികുതി അടക്കാ വുന്നതാണ്.

ഫെഡറൽ ടാക്സ് അഥോറിറ്റി യുമായി കൈ കോർ ക്കു ന്ന തിൽ സന്തുഷ്ടരാണ് എന്നും യു. എ. ഇ. യിൽ ഉപ യോക്താ ക്കൾ ക്ക് ലളിത മായ രീതി യിൽ കൂട്ടായ സേവനം ഉറപ്പു വരുത്താൻ തങ്ങൾ സന്നദ്ധരാണ് എന്നും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം പറഞ്ഞു.

ദുബായ് മെട്രോ സ്റ്റേഷനു കളിലെ 18 എണ്ണം ഉൾപ്പെടെ തന്ത്ര പ്രധാന മായ എല്ലാ സ്ഥല ങ്ങളിലും ശാഖ കളുള്ള യു. എ. ഇ. എക്സ് ചേഞ്ച്, തങ്ങളുടെ വിപുല മായ ശൃംഖല വഴി ഉപ ഭോക്താ ക്കൾക്ക് സൗകര്യങ്ങൾ ഏതു ദിവസ വും ലഭ്യമാക്കുവാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on വാറ്റ് ഇനി യു. എ. ഇ. എക്സ് ചേഞ്ച് വഴിയും അടക്കാം

എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി

June 5th, 2018

petrol-diesel-price-hiked-ePathram-
അഹമ്മദാബാദ് : പെട്രോള്‍ – ഡീസല്‍ വില ദിവസവും നിശ്ചയിക്കുന്ന രീതി പുന: പരി ശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

അന്താ രാഷ്ട്ര വിപണി യില്‍ ക്രൂഡോയി ലിന്റെ വില വര്‍ദ്ധനവ്, രൂപ യുടെ മുല്യക്കുറവ്, നികുതി പരമായ പ്രശ്‌ന ങ്ങള്‍ എന്നിവ യാണ് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണം.

എണ്ണ വില യുടെ വര്‍ദ്ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠ യുണ്ട്. ശാശ്വതമായ പരി ഹാര ത്തിനായി സക്കാര്‍ ശ്രമിക്കു കയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാ വണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗ മായി ലഭി ക്കുന്ന ആനുകൂല്യ ങ്ങളും സംസ്ഥാന ങ്ങള്‍ വേണ്ടെന്ന് വെക്കണം. കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വച്ചി രുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ നവംബ റില്‍ മറ്റ് ചില സംസ്ഥാന ങ്ങളും വില കുറച്ചിരുന്നു.

മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടു കാര്യ സ്ഥത യാണ് ഇപ്പോഴത്തെ പ്രശ്ന ങ്ങള്‍ക്ക് കാരണം എന്നും മന്ത്രി ആരോപിച്ചു.

- pma

വായിക്കുക: , ,

Comments Off on എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : പെട്രോളിയം മന്ത്രി

നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

May 31st, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി പുനരധിവാസ ത്തിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന വായ്പ പട്ടിക ജാതി – വികസന കോർപ്പ റേഷൻ വഴി ലഭ്യമാക്കു ന്നതിനുള്ള നടപടി ക്രമ ങ്ങള്‍ ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നോർക്ക -റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരി കൃഷ്‌ണൻ നമ്പൂ തിരിയും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസന കോർപ്പ റേഷൻ മാനേ ജിംഗ് ഡയറക്‌ടർ ഡോ. എം. എ. നാസറും ഒപ്പു വച്ചു.

രണ്ടു വർഷം എങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം പ്രവാസി ജീവിതം മതിയാക്കി തിരിച്ചെ ത്തിയ മല യാളി കൾക്കു സ്വന്ത മായി വ്യവ സായ സംരംഭങ്ങൾ ആരംഭിക്കുന്ന തിനു പരമാ വധി 20 ലക്ഷം രൂപ വരെ യാണു വായ്‌പ ലഭിക്കുക.

തുകയുടെ 15 ശതമാനം നോർക്ക റൂട്ട്സ് സബ്‌സിഡി യായി നൽകും.

വിവര ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ 1800 425 3939 എന്ന ഈ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

- pma

വായിക്കുക: , ,

Comments Off on നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

Page 79 of 124« First...102030...7778798081...90100110...Last »

« Previous Page« Previous « ജിമ്മി ജോർജ്ജ്​ സ്മാരക വോളി ബോള്‍ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിൽ
Next »Next Page » നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha