അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

കേരളപ്പിറവി ദിനം ആഘോഷിച്ചു

November 2nd, 2012

efia-school-keralappiravi-ePathram
അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി മലയാള വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു.

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന മലയാള ഗാനങ്ങളും വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ചിത്ര രചനാ മല്‍സര ങ്ങളും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.

മലയാള വിഭാഗം അദ്ധ്യാപകരായ നിഷാ നെപ്പോളിയനും സീമാ രാജേഷും പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.

keralappiravi-celebration-efia-school-ePathram

സ്കൂള്‍ അസംബ്ലിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ വൈസ് പ്രിസിപ്പല്‍ ശ്രീമതി. വിനായകി കേരളപ്പിറവി അഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കേരളപ്പിറവി ദിനം ആഘോഷിച്ചു

ശക്തി തിയേറ്റേഴ്സ് സാഹിത്യ മത്സര വിജയികൾ

October 19th, 2012

sakthi-literary-award-epathram

അബുദാബി : ഒരു മാസം നീണ്ടുനിന്ന അവാര്‍ഡ് സമര്‍പ്പണ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികളെ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പ്രഖ്യാപിച്ചു.

‘സാംസ്കാരിക ജീവിതം വര്‍ത്തമാന കാല പ്രതിസന്ധികള്‍’ എന്ന വിഷയത്തെ അധികരിച്ച ലേഖന മത്സരത്തില്‍ അനിതാ റഫീഖ് (അബുദാബി), ഇ. കെ. ദിനേശന്‍ (ദുബൈ), ഗീത കണ്ണന്‍ (അബുദാബി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

ചെറുകഥ മത്സരത്തില്‍ സലിം അയ്യനേത്തിന്റെ (ഷാര്‍ജ) ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനവും വെള്ളിയോടന്റെ (ഷാര്‍ജ) ‘മുത്അ’ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം സുനില്‍ മാടമ്പി (അബുദാബി) യുടെ ‘അഫ്ഗാന്റെ ആകാശങ്ങളിലേയ്ക്ക്’ സുകുമാരന്‍ പെങ്ങാട്ടി (ഷാര്‍ജ) ന്റെ ‘കരിന്തിരി’യും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.

കവിതാ മത്സരത്തില്‍ സന്ധ്യ ആര്‍. (ദുബൈ) എഴുതിയ ‘ആഭരണം’ ഒന്നും വണ്ടൂരുണ്ണി (ദമാം) യുടെ ‘നെരിപ്പോടിലമരുന്ന ജന്‍മം’ രണ്ടും രാമചന്ദ്രന്‍ മൊറാഴയുടെ ‘ഇത്രയുമാണ് എന്റെ ഗ്രാമ (നഗര) വിശേഷങ്ങള്‍ നിങ്ങളുടേയും’ മൂന്നും സ്ഥാനങ്ങള്‍ നേടി.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ശക്തി തിയേറ്റേഴ്സ് സാഹിത്യ മത്സര വിജയികൾ

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

Comments Off on മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

Page 79 of 79« First...102030...7576777879

« Previous Page « ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച
Next » ഗാല പുരസ്കാരങ്ങള്‍ സേതുവിനും പെരുമ്പടവ ത്തിനും ചെമ്മനത്തിനും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha