ഈണം ദോഹയുടെ ‘ഈണ നിലാവ് 2012’

October 25th, 2012

eena-nilav-2012-ePathram ദോഹ : വലിയ പെരുന്നാള്‍ ആഘോഷ ത്തിനായി ഈണം ദോഹ അവതരിപ്പിക്കുന്ന ഗുഡ് വില്‍ കാര്‍ഗോ ‘ഈണ നിലാവ് -2012’ ഒക്ടോബര്‍ 27 ശനിയാഴ്ച രാത്രി 7 മണിക്ക് സലത ജദീദിലുള്ള സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ അരങ്ങേറുന്നു.

eenam-doha-eena-nilavu-2012-poster-ePathram

സൌജന്യ പ്രവേശനത്തോട് കൂടിയുള്ള ഈ സംഗീതസന്ധ്യ യില്‍ ദോഹയിലെ ഗായകരായ കണ്ണൂര്‍ സമീര്‍, ഹംസ പട്ടുവം, ഷക്കീര്‍ പാവറട്ടി, ആഷിക് മാഹി, ഫാസില്‍ കൊല്ലം, അനഘ രാജ ഗോപാല്‍, ഫാത്തിമ സമ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

‘സംഗീത ത്തിലൂടെ സൗഹൃദം ; സൌഹൃദ ത്തിലൂടെ കാരുണ്യം’ എന്ന ആശയ വുമായി വന്ന ഈണം ദോഹ നിരവധി ഗായകരെ ദോഹയിലെ സംഗീതാ സ്വാദകര്‍ക്ക് പരിചയപ്പെടുത്തുകയും 6 വര്‍ഷ ത്തിനിടക്ക് കേരള ത്തിന്റെ പല ഭാഗങ്ങളി ലായി നിരവധി കാരുണ്യ പ്രവര്‍ത്തന ങ്ങളും നടത്തിയിട്ടുണ്ട്.

ഈ സംഗീത സന്ധ്യക്ക്‌ മാറ്റ് കൂട്ടാനായി ആകര്‍ഷകമായ നൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

-കെ. വി.അബ്ദുല്‍ അസീസ്‌ ചാവക്കാട്‌ -ദോഹ, ഖത്തര്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഈണം ദോഹയുടെ ‘ഈണ നിലാവ് 2012’

ഈദ്‌ ഇശല്‍ നൈറ്റ്‌ : മൂന്നാം പെരുന്നാളിന്

October 24th, 2012

ishal-emirates-eid-ishal -2012-poster-release-ePathram
അബുദാബി : ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇശല്‍ എമിറേറ്റ്സ് അവതരിപ്പിക്കുന്ന ‘ഈദ്‌ ഇശല്‍ നൈറ്റ്‌’ മൂന്നാം പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 28 ഞായറാഴ്ച ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ അരങ്ങേറും.

ഇശല്‍ മര്‍ഹബ എന്ന സ്റ്റേജ് ഷോ യുടെ വിജയ ത്തിന് ശേഷം ഇശല്‍ എമിറേറ്റ്സ് ഒരുക്കുന്ന ഈ പരിപാടി യില്‍ പ്രശസ്ത പിന്നണി ഗായകരായ അന്‍വര്‍ സാദത്ത്‌, ദുര്‍ഗ്ഗ വിശ്വനാഥ്, മാപ്പിളപ്പാട്ടു ഗായകരായ കണ്ണൂര്‍ സീനത്ത്‌, അഷ്‌റഫ്‌ പയ്യന്നൂര്‍, യുവ ഫെയിം മന്‍സൂര്‍ എന്നിവരും പ്രവാസി ഗായകനായ ബഷീര്‍ തിക്കോടിയും പങ്കെടുക്കും.

eid-ishal-night-2012-by-ishal-emirates-ePathram

വോഡാഫോണ്‍ കോമഡി ഷോ യിലൂടെ ശ്രദ്ധേയരായ ടീം ഫോര്‍ സ്റ്റാര്‍സ് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്‌, നൃത്ത നൃത്ത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്‌, ഒപ്പന എന്നിവയും അരങ്ങിലെത്തും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : നവാസ്‌ കുറ്റ്യാടി : 055 561 88 44 – 050 268 79 57

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഈദ്‌ ഇശല്‍ നൈറ്റ്‌ : മൂന്നാം പെരുന്നാളിന്

ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ഒക്ടോബര്‍ 27ന്

October 17th, 2012

shreya-ghoshal-live-show-in-qatar-ticket-release-ePathram
ദോഹ : പ്രശസ്ത പിന്നണി ഗായിക ശ്രേയ യുടെ ഖത്തറിലെ സംഗീത പരിപാടി ‘ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍’ ഷോ യുടെ ടിക്കറ്റ്‌ പ്രകാശനം നടന്നു. ദോഹ യിലെ ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനെറ്റ് ഫാഷന്‍ എം. ഡി. ഹസ്സന്‍ കുഞ്ഞി, റോയല്‍ മിറാജ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിക് മുഹമ്മദ് അലിക്ക് ടിക്കറ്റ് നല്‍കി ക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.

റാമി പ്രൊഡക്ഷന്സും ദോഹ വേവ്സുമായി ചേര്‍ന്ന് റോയല്‍ മിറാജ് പെര്‍ഫ്യും അവതരിപ്പിക്കുന്ന പ്ലാനറ്റ് ഫാഷന്‍ ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ മെഗാ സംഗീത പരിപാടി ഒക്ടോബര്‍ 27 ന് വൈകീട്ട് 7:30 ന് മാള്‍ റൗണ്ട് എബൌട്ടിനു അടുത്തുള്ള അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ അരങ്ങേറും .

shreya-ghoshal-live-concert-abudhabi-ePathram

ഇന്ത്യ യിലെ വ്യത്യസ്ത ഭാഷകളില്‍ മനോഹരങ്ങളായ ഗാനങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയ യായ ശ്രേയ ഘോഷലി നൊപ്പം പിന്നണി ഗായകന്‍ പൃഥ്വിയും പാടാനെത്തുന്നുണ്ട്. ഈ ഷോ യുടെ മാറ്റു കൂട്ടുന്നതിനായി ബോളിവുഡിലെ പ്രശസ്തരായ 25 അംഗങ്ങള്‍ അടങ്ങിയ നൃത്ത സംഘവും ലൈവ് ഓര്‍ക്കസ്ട്രയും അരങ്ങിലെത്തും.

നാല് ദേശീയ അവാര്‍ഡു കള്‍ അടക്കം നിരവധി പുരസ്കാര ങ്ങള്‍ നേടിയിട്ടുള്ള ശ്രേയ, ഇന്ത്യന്‍ യുവത്വ ത്തിന്റെ പ്രിയപ്പെട്ട ഗായികയാണ്.  പാട്ടിന്റെ രാജകുമാരി എന്നറിയപ്പെടുന്ന ശ്രേയ ഘോഷല്‍ ഏതു ഭാഷ യില്‍ പാടിയാലും അക്ഷര സ്ഫുടത കൊണ്ട് ഒരു ബംഗാളി യുവതി യാണ് ഈ ഗായിക എന്ന് ആര്‍ക്കും തിരിച്ചറിയാന് കഴിഞ്ഞിരുന്നില്ല.

അത് കൊണ്ട് തന്നെയാണ് പാടി യിട്ടുള്ള എല്ലാ ഭാഷ യിലെ ഗാനങ്ങളും ഹിറ്റായി മാറിയത്. ദോഹ യിലെ സംഗീത പ്രേമികളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് പരിചയ സമ്പന്ന നായ ദോഹ വേവ്സിന്റെ മുഹമ്മദ്‌ തൊയ്യിബ് അവതരി പ്പിക്കുന്ന നാല്‍പ്പത്തി എട്ടാമത് ഉപഹാര മായ ഈ ഷോ, ദോഹ യുടെ ചരിത്ര ത്തിലെ ഏറ്റവും നല്ലൊരു സംഗീത രാത്രി ആയിരിക്കും. ഗള്‍ഫിലെ അഞ്ച് കേന്ദ്ര ങ്ങളില്‍ അവതരിപ്പിക്കുന്ന ഷോ യുടെ ഭാഗമായാണ് ഖത്തറിലും ഈ പരിപാടി അരങ്ങേറുന്നത് എന്ന് ഷോ യുടെ ഡയരക്ടര്‍ റഹീം ആതവനാട് പറഞ്ഞു.

shreya-ghoshal-live-in-qatar-poster-ePathram

പ്രോഗ്രാം നടക്കുന്ന അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ 8000 ആളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 75 റിയാലി ന്റെ ടിക്കറ്റുകള്‍ മുഴുവനായും ഇന്റക്സ് മോബൈല്സ് ബിസ്സിനസ്സ് പ്രമോഷന്റെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നു. ടിക്കറ്റുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാണ് .

ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍ : പ്ലാനറ്റ് ഫാഷന്‍, തന്തൂര്‍ എക്സ്പ്രസ്, റോയല്‍ തന്തൂര്‍, ബോംബെ ചോപ്പാട്ടി, സഫാരി മാള്‍, ഇസ്ലാമിക് എക്സ്ചേഞ്ച്‌, സിറ്റി എക്സ്ചേഞ്ച്‌, അല്‍ സമാന്‍ എക്സ്ചേഞ്ച്‌.

ടിക്കറ്റ് നിരക്ക് : ഖത്തര്‍ റിയാല്‍ 200 (ഗാലറി), 300, 750 (3 പേര്‍ക്ക്), 500 (വി. ഐ. പി), 1000 (വി. വി. ഐ. പി).

കൂടുതല്‍ വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക : 666 47 267, 665 58 248

-കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ഒക്ടോബര്‍ 27ന്

ഭാരതീയ നൃത്ത രൂപങ്ങളുടെ സമ്മേളനവുമായി യു. എ. ഇ. എക്സ്ചേഞ്ച് സൂര്യ നൃത്തോത്സവം അരങ്ങേറി

October 15th, 2012

uae-exchange-soorya-fest-performers-dr-br-shetty-ePathram
അബുദാബി : ഭാരതീയ നൃത്ത കല കളുടെ സമ്മോഹന സംഗമം കാണികള്‍ക്ക് വിസ്മയ ക്കാഴ്ചയായി. ലോകോത്തര മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചും തിരുവനന്ത പുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്റ്റേജ് ആന്‍ഡ്‌ ഫിലിം സൊസൈറ്റിയും ചേര്‍ന്ന്ഒരുക്കിയ ‘നൃത്തോത്സവം’ ഒക്ടോബര്‍ 12 വെള്ളിയാഴ്ച അബുബാദി ഇന്ത്യന്‍ സ്‌കൂളിലും ഒക്ടോബര്‍ 13 ശനിയാഴ്ച ദുബായ് ഇന്ത്യന്‍ സ്കൂളിലെ റാഷിദ് ഓഡിറ്റോറിയ ത്തിലും വന്‍ ജനാവലിയെ ആകര്‍ഷിച്ചു കൊണ്ടാണ് നടന്നത്.

uae-exchange-soorya-fest-shubhangi-odissi-ePathram

നൃത്തവും സംഗീതവും ഉള്ചേര്‍ന്ന ഈ ഷോയില്‍ പ്രശസ്ത ഭാരതനാട്യ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ്, മോഹിനിയാട്ടം കലാകാരി സുനന്ദ നായര്‍, അനന്യ, ഒഡീസ്സി നര്‍ത്തകരായ ശിബാംഗി, ഇഷാ എന്നിവര്‍ പങ്കെടുത്തു.

ശ്രീലങ്കന്‍ അംബാസഡര്‍ ശരത് വിക്രമ സിംഗെ ഉള്‍പ്പെടെ വിവിധ സ്ഥാനപതി കാര്യാലയ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അടക്കം നല്ലൊരു ആസ്വാദക സമൂഹം പങ്കെടുത്ത ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി, സൂര്യാ കൃഷ്ണ മൂര്‍ത്തിക്കും നര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഭാരതീയ നൃത്ത രൂപങ്ങളുടെ സമ്മേളനവുമായി യു. എ. ഇ. എക്സ്ചേഞ്ച് സൂര്യ നൃത്തോത്സവം അരങ്ങേറി

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

Page 44 of 44« First...102030...4041424344

« Previous Page « ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി
Next » ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha