അബുദാബി : കർണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകൻ ഗുരു വിഷ്ണു മോഹൻ ദാസിന്റെ കീഴിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥിക ളുടെ അരങ്ങേറ്റം ഡിസംബർ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.
വൈകീട്ട് 6 മണിക്ക് തുടക്കമാവുന്ന ‘നാദലയം’ എന്ന പരി പാടി യുടെ പക്കമേളം കൈകാര്യം ചെയ്യുന്നത് കാർത്തിക് മേനോൻ (വയലിൻ), മുട്ടറ രാജേന്ദ്രൻ (മൃദംഗം), മാവേലിക്കര ബി. സോം നാഥ് (ഘടം), ബിജുമോൻ (തബല) എന്നിവരാണ്.
സ്വാതി തിരുന്നാൾ സംഗീതകോളേജിൽ നിന്നും പഠിച്ചിറങ്ങി തന്റെ ഇരുപതു വയസ്സ് മുതൽ സംഗീത അധ്യാപന രംഗത്ത് ജോലി ചെയ്യുന്ന ഗുരു വിഷ്ണു മോഹൻദാസ്, നിരവധി കുരുന്നു പ്രതിഭകളെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കലാ കാരനാണ്.
ഇപ്പോൾ ആറു വർഷമായി അബു ദാബി യിലും സംഗീതാദ്ധ്യാപകനായി ജോലി ചെയ്യുന്നു. സംഗീത രംഗത്ത് നിരവധി സംഭാവന കൾ നൽകിയ ഗുരു വിഷ്ണു മോഹൻദാസിനു കീഴിൽ ഇവിടെ നൂറോളം കുട്ടികൾ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
– വിവരങ്ങൾക്ക് : 052 8412807



അബുദാബി : നടനും നർത്ത കനു മായ വിനീതിന്റെ വിസ്മയ നൃത്ത ച്ചുവടു കളു മായി കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി ‘കലാഞ്ജലി’ ഇന്ത്യാ സോഷ്യൽ സെന്ററിൽ അര ങ്ങേറി. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി യിൽ നിമിഷ ങ്ങൾക്കകം മാറി മറി യുന്ന വേഷ വിധാന ങ്ങ ളോട് കൂടി വിനീതി നൊപ്പം ചുവട് വച്ചത് കൊച്ചി യിലെ തേജോ മയി നൃത്ത സംഘ ത്തിൽ നിന്നു ള്ള ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നി വരാ ണ്. മല യാള ത്തിലെ യും മറ്റ് ഇന്ത്യൻ ഭാഷ കളി ലെയും ക്ലാസിക് സിനിമാ ഗാന ങ്ങൾ ക്കാണ് സംഘം ചുവടു കൾ വച്ചത്.
അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി യായ ‘കലാഞ്ജലി’ നവംബർ രണ്ട് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും. 




















