ഇശൽ ബാൻഡ് രണ്ടാം വാർഷിക ആഘോഷം : ബ്രോഷർ റിലീസ് ചെയ്തു

September 14th, 2017

logo-ishal-band-abudhabi-ePathram
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബു ദാബി’ യുടെ രണ്ടാം വാർഷിക ആഘോഷ പരിപാടി യായ “കീപ്പ് ഇൻ മൈൻഡ്” എന്ന മെഗാ മ്യൂസി ക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷറഫ്, ഐ. ബി. എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് നിർവ്വ ഹിച്ചു.

ishal-band-second-anniversary-celebration-brochure-release-ePathram

ചടങ്ങിൽ  ഇശൽ ബാൻഡ് ചെയർമാൻ റഫീഖ് ഹൈദ്രോസ്, ജനറൽ കൺവീനർ സൽമാൻ ഫാരിസി, ട്രഷറർ സമീർ, പി. എം. അബ്ദുല്‍ റഹിമാന്‍, ഇക്ബാൽ ലത്തീഫ്, അബ്ദുൽ കരീം, ടി. എ. മഹ്‌റൂഫ്, റയീസ്, അസീം കണ്ണൂർ, ഷാഫി മംഗലം, അൻസാർ, മുഹമ്മദ് മിർഷാൻ എന്നിവർ സന്നി ഹിതരായി.

ഒക്ടോബർ 26 വ്യാഴാഴ്‌ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നട ക്കുന്ന “കീപ്പ് ഇൻ മൈൻഡ്” എന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാമിൽ പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കാലിക്കറ്റ് എന്നിവ രോടൊ പ്പം ഇശൽ ബാൻഡ് അബു ദാബിയുടെ അമ്പതോളം കലാ കാര ന്മാരും പങ്കെടുക്കും.

ഫിഗർ ഷോ യിലൂടെ പ്രശസ്ത നായ പ്രവാസി കലാ കാരന്‍ കലാ ഭവൻ നസീബ് നേതൃത്വം നൽകുന്ന കോമഡി ഫെസ്റ്റി വലിൽ ഷാഫി മംഗലം, ഷാജു മണ്ണാർക്കാട് എന്നി വരും അണി ചേരും. ആകർഷക ങ്ങളായ നൃത്ത നൃത്യ ങ്ങളും പരി പാടി യുടെ ഭാഗ മായി അവതരി പ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇശൽ ബാൻഡ് രണ്ടാം വാർഷിക ആഘോഷം : ബ്രോഷർ റിലീസ് ചെയ്തു

ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

September 6th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്‌. സി) സംഘ ടിപ്പിച്ച ‘ഈദ് മെഹ്‌ ഫിൽ’ ഗാനമേള, ഒപ്പന, വിവിധ നൃത്ത നൃത്യ ങ്ങള്‍ എന്നിവ യുടെ അവത രണം കൊണ്ട് ശ്രദ്ധേ യമായി.

സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ, ഗായക രായ രഹ്‌ന, സജ്ല സലീം, കല്ല്യാണി വിനോദ്, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ ഫിൽ’ സംഗീത നിശ യില്‍ ഭാഗ മായി.

- pma

വായിക്കുക: , , ,

Comments Off on ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി

September 4th, 2017

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്-2017’എന്ന പേരിൽ ബലി പെരു ന്നാള്‍ ആഘോ ഷ ങ്ങള്‍ സംഘ ടിപ്പിച്ചു.

മാപ്പിളപ്പാട്ട് രംഗത്തെ കുരുന്നു പ്രതിഭ കളായ നസീബ് നിലമ്പൂർ, മെഹ്‌റിൻ, മുന്ന, റാഫി, സിനാൻ എടക്കര എന്നി വര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീത രാവ്,’ഈദ് നിലാവ്-2017’നെ ആസ്വാദ്യകര മാക്കി.

എ. ഒ. പി. ഹമീദ്, ജാഫർ രാമ ന്തളി എന്നിവ രുടെ നേതൃത്വ ത്തിൽ കോൽക്കളി, വി. ബീരാൻ കുട്ടി യുടെ നേതൃത്വ ത്തിൽ സെന്റര്‍ ബാല വേദി അംഗ ങ്ങ ളുടെ ഒപ്പന എന്നിവയും അര ങ്ങേറി.

സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഈദ് നിലാവ് ഉദ്‌ഘാടനം ചെയ്‌തു. യു. അബ്‌ദുല്ലാ ഫാറൂഖി ഈദ് സന്ദേശം നല്‍കി.

സെന്റർ വൈസ് പ്രസിഡന്റ് എം. ഹിദായ ത്തുള്ള, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, കൾച്ചറൽ സെക്രട്ടറി ജാഫർ തങ്ങൾ എന്നിവര്‍ പരി പാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , ,

Comments Off on ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി

പയ്യന്നൂര്‍ സൗഹൃദ വേദി ‘ഓണ പ്പൊലിമ -2017’ സമാജത്തിൽ

September 4th, 2017

kerala-folklore-akademy-artist-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടക ത്തിന്റെ പതിനഞ്ചാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി സെപ്റ്റംബർ 8 വെള്ളി യാഴ്ച രാത്രി 7 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വച്ച് ‘ഓണ പ്പൊലിമ 2017’ എന്ന പേരിൽ നാടൻ കലാ മേള സംഘടി പ്പിക്കുന്നു.

കേരളത്തിൽ നിന്നും എത്തുന്ന പ്രമുഖ കലാ കാര ന്മാർ അണി നിരക്കുന്ന പരിപാടി യിൽ നാടൻ പാട്ടു കൾ, ഓണ പ്പാട്ടുകൾ, മാപ്പിള പ്പാട്ടുകൾ, തെയ്യം തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ രൂപ ങ്ങളും അരങ്ങേറും.

പ്രവേശനം സൗജന്യം ആയിരിക്കും എന്ന്‍ സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി ‘ഓണ പ്പൊലിമ -2017’ സമാജത്തിൽ

ബലി പെരുന്നാളിന്റെ സന്ദേശവു മായി ‘പെരുന്നാപ്പാട്ട്’

September 1st, 2017

singer-shamsudheen-kuttippuram-ambili-vaishakh-perunnaappaattu-ePathram
അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തല മുറ കൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ ‘പെരുന്നാ പ്പാട്ട്’ എന്ന സംഗീത ആൽബം ശ്രദ്ധേയ മാവുന്നു.

പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബൂ ബക്കര്‍ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ആൽബ ത്തിലെ വരികൾ എഴുതി യിരി ക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂർക്കര.

ഇസ്ലാമിക ചരിത്ര ത്തിലെ ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബി യുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടിൽ ഹജ്ജ് പെരുന്നാളി ന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു.

തീർത്തും ലളിത മായ രീതിയിൽ ഈ പാട്ടിനു ഓർക്കസ്ട്ര ഒരുക്കി യിരി ക്കുന്നത് ഖമറുദ്ദീൻ കീച്ചേരി.

നിരവധി സംഗീത ആൽബ ങ്ങളി ലൂടെ സംഗീത പ്രേമി കളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീൻ കുറ്റിപ്പുറം, യു. എ. ഇ. യിലെ വേദി കളിൽ ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവ രാണ് ഗായകർ.

ഹാരിസ് കോലാത്തൊടി നിർമ്മിച്ച ‘പെരുന്നാപ്പാട്ട്’ സംവിധാനം ചെയ്ത് അവതരി പ്പിക്കുന്നത് താഹിർ ഇസ്മായീൽ ചങ്ങരംകുളം.

ക്യാമറ : മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിംഗ് : സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയർ : എൽദോ എബ്രഹാം ഒലിവ് മീഡിയ.

പിന്നണിയിൽ : അത്തിയന്നൂർ റഹീം പുല്ലൂക്കര, കെ. കെ. മൊയ്തീൻ കോയ, സുബൈർ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനിൽ, പി. എം. അബ്ദുൽ റഹിമാൻ, സിദ്ധീഖ് ചേറ്റുവ.

ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗ മായി അബു ദാബി അലിഫ് മീഡിയയും ഓഷ്യൻ വേവ്സ് സെക്യൂ രിറ്റി സിസ്റ്റവും സംയുക്ത മായി ട്ടാണ് ‘പെരുന്നാ പ്പാട്ട്’ പുറത്തിറക്കി യിരി ക്കുന്നത്.

 

 

 

- pma

വായിക്കുക: , , , , ,

Comments Off on ബലി പെരുന്നാളിന്റെ സന്ദേശവു മായി ‘പെരുന്നാപ്പാട്ട്’

Page 39 of 43« First...102030...3738394041...Last »

« Previous Page« Previous « ഡ്രൈവർ മാർക്ക് മുന്നറി യിപ്പു മായി ആഭ്യന്തര മന്ത്രാലയം
Next »Next Page » കാവ്യയും മീനാക്ഷിയും ജയിലില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha