നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍

January 31st, 2023

kalabhavan-mani-epathram
തിരുവനന്തപുരം : അന്തരിച്ച കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘മണി നാദം’ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍ പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ വെച്ചാണ് സംസ്ഥാന തല മത്സരം.

18 നും 40 നും മധ്യേ പ്രായമുള്ളവർ 2023 ഫെബ്രുവരി 10 നു മുന്‍പായി അപേക്ഷിക്കണം. പേര്, വയസ്സ്, ഫോൺ നമ്പർ സഹിതം അപേക്ഷ നേരിട്ടോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവ ജന കേന്ദ്രം, പട്ടം, തിരുവനന്തപുരം പിൻ – 695004 എന്ന പോസ്റ്റല്‍ വിലാസത്തിലോ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2555 740, 94 96 26 00 67.
PRD

- pma

വായിക്കുക: , ,

Comments Off on നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍

ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു

January 25th, 2023

isc-youth-fest-2023-inauguration-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്‍റര്‍ സംഘടിപ്പിച്ച ഐ. എസ്. സി. – യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ മൂന്നു ദിവസങ്ങളിലായി ഐ. എസ്. സി. യുടെ അഞ്ച് വേദികളില്‍ അരങ്ങേറി.

ജെനീലിയ ആൻ പ്രെയ്‌സൺ, ഭവാനി രാജേഷ് മേനോൻ എന്നിവർക്ക് ഐ. എസ്. സി. തിലക് – 2023 പുരസ്കാരം സമ്മാനിച്ചു. വ്യക്തി ഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി യഥാക്രമം 300-ലധികം ട്രോഫികളും 120 മെഡലുകളും വിതരണം ചെയ്തു. ഭവൻസ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവക്ക് മികച്ച കലാ സാംസ്കാരിക വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഒഡീസി, കഥക് നൃത്ത ഇനങ്ങളും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിത ഗാനം, സിനിമാ ഗാനങ്ങള്‍, വാദ്യോപകരണ സംഗീതം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ് തുടങ്ങിയ മല്‍സരങ്ങളില്‍ വിവിധ സ്കൂളുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി നാനൂറിൽ പരം മത്സരാർത്ഥികൾ മാറ്റുരച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസൺ ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാർ ദാഷ്, യൂത്ത് ഫെസ്റ്റ് കൺവീനർ രാജീവൻ മാറോളി എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 22 വരെ

January 14th, 2023

isc-uae-open-youth-festival-2023-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ 2023 ജനുവരി 20 ന് (വെള്ളി) തുടക്കമാവും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന യൂത്ത് ഫെസ്റ്റിവലില്‍ വിവിധ കലാ വിഭാഗങ്ങളിലായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലേയും ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും എന്ന് ഐ. എസ്. സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press-meet-isc-uae-open-youth-festival-2023-ePathram

പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ കിഡ്‌സ് (3-6 വയസ്സ്), സബ് ജൂനിയര്‍ (7-9 വയസ്സ്), ജൂനിയര്‍ (10-12 വയസ്സ്), സീനിയര്‍ (13-15 വയസ്സ്), സൂപ്പര്‍ സീനിയര്‍ (16-18 വയസ്സ്) എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികൾ ജനുവരി16 നു മുൻപായി ഓണ്‍ ലൈന്‍ ലിങ്ക്, സ്‌കൂളുകള്‍ വഴി, ഐ. എസ്. സി. വെബ് സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാം.

വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്കു പുറമേ പോയിന്‍റ് അടിസ്ഥാന ത്തില്‍ ഐ. എസ്. സി. പ്രതിഭ-2023, ഐ. എസ്. സി. തിലക് – 2023 എന്നീ പുരസ്കാരങ്ങളും സമ്മാനിക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഒഡീസി, കഥക്, തുടങ്ങിയ നൃത്ത ഇനങ്ങളും  കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിത ഗാനം, സിനിമാ ഗാനങ്ങള്‍ (കരോക്കെ), ഇന്‍സ്ട്രുമെന്‍റ് (വാദ്യോപകരണ സംഗീതം), മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ് തുടങ്ങിയ മല്‍സര ഇനങ്ങള്‍ ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ അഞ്ച് വേദികളിലായി അരങ്ങേറും.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസണ്‍ കെ. ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാര്‍ ഡാഷ്, യൂത്ത് ഫെസ്റ്റിവൽ പ്രായോജക പ്രതിനിധികളായ ഭവന്‍സ് സ്‌കൂള്‍ ചെയര്‍മാന്‍ സൂരജ് രാമചന്ദ്രന്‍, മെഡിയോര്‍ & എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി, അഹല്യ ഹോസ്പിറ്റല്‍ ബിസിനസ്സ് ഡവലപ്പ് മെന്‍റ്  മാനേജര്‍ ഹരിപ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 22 വരെ

ഭരത് മുരളി നാടകോത്സവം : വെള്ളിയാഴ്ച തിരശ്ശീല ഉയരും

January 12th, 2023

ksc-bharath-murali-drama-fest-2023-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം 2023 ജനുവരി 13 വെള്ളിയാഴ്ച ആരംഭിക്കും. യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള എട്ട് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങള്‍ ജനുവരി 31 വരെയുള്ള ദിവസങ്ങളിലായി അരങ്ങില്‍ എത്തും.

സമാപന ദിവസം കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ഫല പ്രഖ്യാപനം നടത്തും. വിവിധ വിഭാഗ ങ്ങളിലെ നാടകങ്ങള്‍ ക്കുള്ള സമ്മാന ദാനവും നടക്കും.

ജനുവരി 14 ശനിയാഴ്ച ആദ്യ നാടകം അരങ്ങില്‍ എത്തും. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഇന്ത്യ സോഷ്യൽ സെന്‍റർ അജ്‌മാൻ അവതരിപ്പിക്കുന്ന ‘നവ രാഷ്ട്ര’ യാണ് ഉദ്ഘാടന നാടകം.

ജനുവരി 15 ഞായറാഴ്ച സി. എൻ. ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്യുന്ന ‘ലങ്കാ ലക്ഷ്മി’ ഷാർജ ചമയം തിയേറ്റർ അവതരിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം : വെള്ളിയാഴ്ച തിരശ്ശീല ഉയരും

ഭരതനാട്യം അരങ്ങേറ്റവും വാദ്യ മേള സായാഹ്നവും

January 5th, 2023

krishna-sreejith-natya-dance-training-institute-ePathram
അബുദാബി : പ്രമുഖ നര്‍ത്തകി കലാമണ്ഡലം കൃഷ്ണ ശ്രീജിത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മുസ്സഫ യിലെ നാട്യ ഡാന്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ഭരതനാട്യം അരങ്ങേറ്റവും നാട്യയുടെ വാര്‍ഷിക ആഘോഷവും 2023 ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ അബുദാബി ഭവന്‍സ് സ്കൂളില്‍ അരങ്ങേറും എന്ന് നാട്യ ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലാമണ്ഡലം കാര്‍ത്തികേയന്‍ (വായ്പ്പാട്ട്), കലാ മണ്ഡലം കിരണ്‍ ഗോപിനാഥ് (മൃദംഗം), പത്മകുമാരി മഞ്ചേരി (വയലിന്‍), കേരള കലാ മണ്ഡലത്തിലെ ഓര്‍ക്കസ്ട്ര ടീമും പരിപാടി യില്‍ അണി നിരക്കും.

kalamandir-panchari-melam-2023-melolsavam-natya-dance-ePathram
നാട്യയുടെ സഹോദര സ്ഥാപനമായ കലാ മന്ദിര്‍ അബു ദാബിയുടെ വാദ്യ മേള സായാഹ്നം “കലാ മന്ദിര്‍ മേളോല്‍സവം 2023 പഞ്ചാരിമേളം” എന്ന പേരില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ (ISC) ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 4.30 ന് കലാ നിലയം സുരേഷ് അവതരിപ്പിക്കുന്ന സിംഗിള്‍ തായമ്പകയോടെ തുടക്കം കുറിക്കും.

തുടര്‍ന്ന് അറുപതോളം വാദ്യ കലാകാരന്മാര്‍ മേള വിസ്മയം തീര്‍ക്കും. കലാമണ്ഡലം ശിവദാസ്, ഹരി അവിട്ടത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മേളോല്‍സവത്തിലേക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

പരിപാടികളെ കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലാ മണ്ഡലം കൃഷ്ണ ശ്രീജിത്ത്, കലാ മന്ദിരം ശോഭാ കൃഷ്ണന്‍ കുട്ടി, കാളി കണ്ണന്‍, ബിജു അബുദാബി, ജോമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഭരതനാട്യം അരങ്ങേറ്റവും വാദ്യ മേള സായാഹ്നവും

Page 10 of 42« First...89101112...203040...Last »

« Previous Page« Previous « കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം
Next »Next Page » മോഡൽ സ്‌കൂളിൽ ശനിയും ഞായറും കരിയർ ഫെസ്റ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha