വടകര മഹോത്സവം ഏപ്രില്‍ 10 മുതല്‍

April 6th, 2014

vatakara-nri-forum-logo-ePathram
അബുദാബി : വടകര പ്രവാസി കൂട്ടായ്മയായ വടകര എന്‍. ആര്‍. ഐ. ഫോറം സംഘടിപ്പി ക്കുന്ന വടകര മഹോത്സവം ഏപ്രില്‍ 10,11 തീയതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

ഏപ്രില്‍ പത്തിന് വൈകുന്നേരം നാലു മണിക്ക് കൊടിയേറ്റ ത്തോടെ യാണ് പരിപാടി കള്‍ക്ക് തുടക്കം. വടകര എന്‍. ആര്‍. ഐ. ഫോറം കുടുംബിനി കള്‍ ഒരുക്കുന്ന മലബാറിന്റെ തനിമ ചോരാത്ത അന്‍പതോളം പരമ്പരാഗത ഭക്ഷണ വിഭവ ങ്ങളും, നാടന്‍ സമോവറിലെ ചായയും ഇത്തവണ വ്യത്യസ്ത സ്റ്റാളു കളില്‍ ലഭ്യമാക്കും.

കൂടാതെ ഒപ്പന, ദഫ് മുട്ട്, മാര്‍ഗംകളി, സിനിമാറ്റിക് ഡാന്‍സ്, ഈജിപ്ഷ്യന്‍ തനൂറ ഡാന്‍സ് എന്നിവ ഒന്നാം ദിനം അരങ്ങേറും.

കളരിപ്പയറ്റ്, തെയ്യം, കോല്‍ക്കളി, നാടോടി നൃത്തങ്ങള്‍ എന്നിവയും കലപ്പ, കൊടുവാള്‍, തൂമ്പ, കപ്പി, കയര്‍ തുടങ്ങി പ്രവാസി കളായ കുട്ടികള്‍ക്ക് അപരിചിത മായ നാടന്‍ ഉപകരണ ങ്ങളുടെ പ്രദര്‍ശനവും രണ്ടാം ദിവസം അവതരി പ്പിക്കും.

നാടിന്റെ ഓര്‍മ മനസ്സിലേക്ക് എത്തിക്കാനായി തിക്കോടി ലൈറ്റ് ഹൗസിന്റെ മാതൃകയും ഒരുക്കും. കോരപ്പുഴ പ്പാലം മുതല്‍ ആരംഭി ക്കുന്ന വടകര പാര്‍ല മെന്റിലെ ഏഴ് നിയോജക മണ്ഡല ത്തിലെ തനത് കലാ രൂപ ങ്ങളുടെ വീഡിയോ പ്രദര്‍ശനവും വാസ്‌കോഡ ഗാമയും സാമൂതിരി യുമടങ്ങുന്ന ചരിത്ര പുരുഷന്മാരെ അവതരി പ്പിക്കുന്ന സ്റ്റേജ് പരിപാടി യും രണ്ടാം ദിനം അരങ്ങേറും.

സമാപന സമ്മേളന ത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. പി. മോഹനന്‍ നിര്‍വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയി സംബന്ധിക്കും.

വടകര മഹോല്‍സവത്തെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, വടകര എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞമ്മദ്, ഇബ്രാഹിം ബഷീര്‍, മുഹമ്മദ് സക്കീര്‍, പവിത്രന്‍, കെ. സത്യ നാഥന്‍, മനോജ് പറമ്പത്ത് എന്നിവര്‍ സംബന്ധിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on വടകര മഹോത്സവം ഏപ്രില്‍ 10 മുതല്‍

എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം

March 28th, 2014

sudhir-kumar-shetty-epathram
അബുദാബി : യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സാമൂ ഹിക പ്രവര്‍ത്തക നുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, എസ്. എഫ്. സി. ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. മുരളീ ധരന്‍ എന്നിവര്‍ എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി.

കോര്‍പ്പറേറ്റ് മേഖല യില്‍ സ്ഥാപനത്തെ ആഗോള പ്രശസ്തി യിലേക്ക് ഉയര്‍ത്തിയ നേതൃ പാടവം പരിഗണി ച്ചാണ് സുധീര്‍ കുമാര്‍ ഷെട്ടി ക്ക് പുരസ്‌കാരം. ജീവ കാരുണ്യപ്രവര്‍ത്തന ങ്ങളെ അടിസ്ഥാന മാക്കി യാണ് മുരളീധരനുള്ള പുരസ്‌കാരം.

ഐ. സി. ഐ. സി. ഐ. ബാങ്കും ടൈംസ് നൗ ചാനലും ഏണസ്റ്റ് ആന്‍ഡ് യംഗും സംയുക്ത മായി ഏര്‍പ്പെടുത്തി യതാണ് പുരസ്‌കാരം.

1991 ല്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സാരഥി യായി ചുമതല യേറ്റ ശേഷം സ്ഥാപനത്തെ 31 രാജ്യ ങ്ങളിലായി എഴുനൂറില്‍ പരം ശാഖ കളോടെ വളര്‍ത്തു കയും ആറര ദശ ലക്ഷം പ്രവാസി ഉപഭോക്താക്ക ള്‍ക്ക് നല്‍കി വരുന്ന സേവനവും പരിഗണിച്ച് ഓണ്‍ലൈന്‍ വോട്ടിങ്ങി ലൂടെ യായിരുന്നു പുരസ്‌കാരം നിശ്ചയിച്ചത്.

കാസര്‍കോട് ജില്ല യിലെ എന്‍മകജെ സ്വദേശി യായ സുധീര്‍ കുമാര്‍ ഷെട്ടി തന്റെ കലാലയ മായ മംഗലാ പുരം സെന്റ് അലോഷ്യസ് കോളേജിന്റെ എമിനന്റ് അലോഷ്യന്‍ അലംമ്‌നി അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് ഏറ്റു വാങ്ങിയത്.

തിരുവനന്തപുരം ആസ്ഥാന മായി പ്രവര്‍ത്തി ക്കുന്ന മുരളീയ ഫൗണ്ടേഷ നിലൂടെ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളാണ് കെ. മുരളീധരനെ പുരസ്‌കാര ത്തിന് അര്‍ഹനാക്കിയത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , ,

Comments Off on എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം

പ്രവാസി ഭാരതീയ സമ്മാന്‍ ഡോക്ടര്‍ ഷംസീര്‍ ഏറ്റു വാങ്ങി

January 10th, 2014

doctor-shamseer-vayalil-receiving-pravasi-bharatheeya-samman-ePathram
അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഡോക്ടർ വി. പി. ഷംസീറിന് ലഭിച്ചു. അബുദാബി ബുര്‍ജീല്‍, എൽ. എൽ. എച്ച്. എന്നീ ആശു പത്രി ഗ്രൂപ്പു കളുടെ ചെയര്‍മാനും കൊച്ചി ലേക് ഷോര്‍ ആശുപത്രി യുടെ വൈസ് ചെയര്‍മാനുമായ ഡോ. വി. പി. ഷംസീര്‍, പ്രമുഖ വ്യവസായി യും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരുമായ എം. എ. യൂസഫലി യുടെ മരുമകനാണ്.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഗള്‍ഫില്‍ നിന്ന് മൂന്ന് പേര്‍ക്ക് ലഭി ച്ചിട്ടുണ്ട്. ശംസീറിനെ കൂടാതെ സൌദി അറേബ്യ യിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിഹാബ് കൊട്ടുകാട്, ബഹ്റൈനിലെ വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നിവർ അടക്കം 14 പേരെ യാണ് അവാർഡി നായി ഇപ്രാ വശ്യം തെരഞ്ഞെടുത്തത്.

2010 – 2011 വർഷ ങ്ങളിൽ ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക്  എൽ. എൽ. എച്ച്. ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , , , ,

Comments Off on പ്രവാസി ഭാരതീയ സമ്മാന്‍ ഡോക്ടര്‍ ഷംസീര്‍ ഏറ്റു വാങ്ങി

ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും

December 30th, 2013

tp-seetha-ram-indian-ambassador-to-uae
അബുദാബി : പുതിയ ഇന്ത്യന്‍ സ്ഥാനപതി യായി മലയാളി യായ ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും. സ്ഥലം മാറിപ്പോയ എം. കെ. ലോകേഷിനു പകര മായാണ് മൌറീഷ്യ സില്‍ സേവനം അനുഷ്ഠി ച്ചിരുന്ന ടി. പി. സീതാറാം യു. എ. ഇ. യിലേക്ക് എത്തുന്നത്.

അബുദാബി യിലെ ഇന്ത്യന്‍ എംബസ്സി യില്‍ തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങി ലാണ് ചുമതല യേല്‍ക്കുക.

ടി. പി. സീതാറാം 1980 ലാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജനീവ, ബാങ്കോക്ക്, ഹോംകോംഗ്, ബീജിംഗ്, കേപ്ടൌണ്‍ എന്നിവിട ങ്ങളിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയ ങ്ങളില്‍ പ്രവര്‍ത്തി ച്ചിരുന്നു. കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരി ക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ പ്രസ് സെക്രട്ടറി യായും ഡല്‍ഹി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും

ടി. പി. സീതാറാം : പുതിയ ഇന്ത്യന്‍ സ്ഥാനപതി

November 9th, 2013

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യന്‍ സ്ഥാന പതി യായി മലയാളി യായ ടി. പി. സീതാറാം ഡിസംബര്‍ അവസാന വാരം സ്ഥാനമേല്‍ക്കും. ഇപ്പോള്‍ മൌറീഷ്യസില്‍ ഇന്ത്യന്‍ ഹൈ ക്കമ്മീഷണറായി സേവനം അനുഷ്ഠിക്കുന്ന ടി. പി. സീതാറാം 1980 ലാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജനീവ, ബാങ്കോക്ക്, ഹോംകോംഗ്, ബീജിംഗ്, കേപ്ടൌണ്‍ എന്നിവിട ങ്ങളിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയ ങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരി ക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ പ്രസ് സെക്രട്ടറി യായും ഡല്‍ഹി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , , ,

Comments Off on ടി. പി. സീതാറാം : പുതിയ ഇന്ത്യന്‍ സ്ഥാനപതി

Page 25 of 25« First...10...2122232425

« Previous Page « അഖില ലോക സാഹിത്യ മല്‍സരം സമാജ ത്തില്‍
Next » രണ്ടു മാസത്തിനിടെ 2,494 ഗതാഗത ലംഘന ങ്ങള്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha