ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

January 6th, 2021

edappalayam-nri-association-edappal-ePathram
ദുബായ് : എടപ്പാള്‍ നിവാസികളുടെ ആഗോള കൂട്ടായ്മ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റര്‍ പുതിയ ഭരണ സമിതി യെ തെരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയാണ് 4 ഉപ സമിതി കളെയും 23 അംഗ എക്സി ക്യൂട്ടീ വ് സമിതി യെയും തെരഞ്ഞെ ടുത്തത്. ജാഫർ ശുക പുരം നേതൃത്വം വഹിക്കുന്ന പുതിയ കമ്മിറ്റി യില്‍ നൗഷാദ് പി. എസ്. (രക്ഷാധി കാരി), കാഞ്ചെരി മജീദ് (സെക്രട്ടറി), നിയാസ് ബാബു (ട്രഷറർ), ഹൈദർ അലി (ചീഫ് കോഡി നേറ്റർ) എന്നിവരും പ്രധാന ചുമതലകള്‍ ഏറ്റെടുത്തു.

ഉദയ കുമാർ തലമുണ്ട, അസീസ്. കെ. പി. (വൈസ് പ്രസി ഡണ്ടു മാര്‍), ഷഹീർ പോത്ത ന്നൂർ, ധനിത് പ്രകാശ് (ജോയിന്റ് സെക്രട്ടറി മാര്‍) എന്നിവര്‍ക്കാണ് മറ്റ് ഉത്തര വദിത്വ ങ്ങള്‍. സ്പോർട്സ് & കൾച്ചറൽ ഡെസ്ക്, പ്രവാസി സെൽ, ജോബ് സെൽ, നോർതേൺ എമിറേറ്റ്സ് എന്നിവ യാണ് എക്സിക്യൂട്ടീവിന്  പുറമെ യുള്ള നാലു ഉപ സമിതി കൾ.

edappalayam-dubai-chapter-2021-ePathram

തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി പ്രതി നിധി കളായ ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ കോലക്കാട്ട് എന്നിവർ നേതൃത്വം നൽകി. സജിൻ ടി. വി. അദ്ധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ സി. വി. പ്രവർത്തന റിപ്പോർട്ടും കാഞ്ചെരി മജീദ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നൗഷാദ് പി. എസ്. ചർച്ച നിയന്ത്രിച്ചു. അബൂ ബക്കർ പി. എം. സ്വാഗത വും ഹൈദർ അലി നന്ദിയും പറഞ്ഞു.

അബൂബക്കർ  പി. എം., സജിൻ ടി. വി., ഷറഫ് സി. വി., സുബൈർ പി. പി., ഫൈസൽ റഹ്മാൻ, ബഷീർ. കെ. ടി., ഷബീർ ഓൾഡ് ബ്ളോക്ക്, ശമീറ ശംസു ദ്ധീൻ, മജീദ് തിരുത്തി, നൗഫൽ ശുകപുരം, ശറഫുദ്ധീൻ നെല്ലിശ്ശേരി, ഖലീൽ റഹ്മാൻ, യൂനസ് വട്ടം കുളം, ഫക്രുദ്ദീൻ നെല്ലി ശ്ശേരി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

Comments Off on ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു

നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

November 26th, 2020

abu-dhabi-police-fare-well-pk-hamza-haji-koyilandy -ePathram
അബുദാബി : അബുദാബി പൊലീസിലെ 45 വർഷത്തെ സേവന ത്തിനു ശേഷം കൊയിലാണ്ടി സ്വദേശി പി. കെ. ഹംസ ഹാജി പ്രവാസ ജീവിതം മതിയാക്കി നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. അബുദാബി പോലീസ് അസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരുക്കിയ ലളിതമായ ചടങ്ങില്‍ അധികാരികൾ ഹംസ ഹാജിയെ ആദരിച്ചു.

hamza-haji-quilandy-ePathram

പി. കെ. ഹംസ ഹാജി

ബോംബെ യിൽ നിന്നും 1975 മെയ് മാസ ത്തില്‍ കപ്പല്‍ കയറിയ നടേരി ചിറ്റാരി ക്കടവ് ദാറുല്‍ ഫലാഹ് വീട്ടിലെ പി. കെ. ഹംസ എന്ന 25 കാരന്‍ സ്വപ്ന ഭൂമി യായ ദുബായി ലാണ് ഇറങ്ങിയത്. തൊഴിൽ അന്വേഷിച്ച് തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തുക യായി രുന്നു. അന്ന് ഇവിടെ ധാരാളം ജോലി സാധ്യ തകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ അക്കാലത്ത് രാജ്യത്ത് എത്തുന്ന പ്രവാസി സമൂഹം ഏറിയ പേരും അബു ദാബിയി ലേക്ക് എത്തിയിരുന്നു എന്നും മഹാ നമസ്ക രായ ഭരണ കർത്താക്കളുടെ ദയയും കാരുണ്യ വും മലയാളി കൾ അടക്കമുള്ള പ്രവാസി സമൂഹത്തെ തുണച്ചിരുന്നു എന്നും ഹംസ ഹാജി ഓര്‍ക്കുന്നു.

1975 സെപ്റ്റംബറിൽ അബുദാബി പൊലീസിലെ ജോലി തരപ്പെടുകയും നാല് വർഷം തിക യു മ്പോഴേക്കും ജോലി ക്കയറ്റം കിട്ടുകയും ചെയ്തു. പ്രഗത്ഭ രായ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് കൂടെ ജോലി ചെയ്യാൻ ഈ നാലര പ്പതിറ്റാണ്ടിന്ന് ഉള്ളിൽ സാധിച്ചു.

ഒട്ടനവധി രാജ്യ ങ്ങളിലെ ഭരണ കർത്താക്കളെയും ഉന്നത പോലീസ് അധികാരി കളെയും നേരിൽ കാണാനും പരിചയ പ്പെടുവാനും സാധിച്ചു. എന്നാൽ തന്റെ ഈ എഴുപതാം വയസ്സിലും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനു ഭാവനെ നേരിൽ കാണാൻ സാധിച്ചതും (1976, 1977 കാലഘട്ട ത്തിൽ)അടുത്ത് ഇട പഴകാനും കഴിഞ്ഞതാണ്.

ഇവിടുത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സാണ് കേരളം പോലെയുള്ള ഒരു കൊച്ചു പ്രദേശ ത്തെ സമ്പന്നത യിലേക്ക് നയിച്ചത്. പ്രവാസി ഇന്ത്യക്കാരോട് വിശിഷ്യാ മലയാളി സമൂഹ ത്തോട് സ്വദേശി കൾക്കും ഭരണാധി കാരി കൾ ക്കും പ്രത്യേക മമതയും സ്നേഹവും ഉണ്ട് എന്ന് ഹംസാ ഹാജി സാക്ഷ്യപ്പെടു ത്തുന്നു.

ആ കാരുണ്യവും സ്നേഹ വായ്‌പും താൻ അടക്കമുള്ള മലയാളികൾ അനു ഭവിച്ച് അറി ഞ്ഞിട്ടുമുണ്ട്. അത് കൊണ്ടു തന്നെ നാട്ടിലെ മത – വിദ്യാ ഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക മേഖല യിലും തന്റെ കൈയൊപ്പ് പതിപ്പിക്കു വാൻ ഹംസാ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.

hamza-haji-pma-rahiman-ePathram

ഇ – പത്രം പ്രതിനിധിയും ഹംസാ ഹാജിയും

നിരവധി പേർക്ക് വിവിധ ഇടങ്ങളിലായി ജോലി കണ്ടെത്തു വാൻ സഹാ യിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തൻറെ പ്രവാസ ജീവിത കാലത്തെ സമ്പുഷ്ട മാക്കുന്നു എന്ന് ഇ – പത്രം പ്രതിനിധി യുമായുള്ള കൂടികാഴ്ച യിൽ അഭിമാന ത്തോടെ ഇദ്ദേഹം പറഞ്ഞു.

എഴുപതാം വയസ്സിലും ചുറു ചുറു ക്കോടെ ജോലിയിൽ സജീവ മായിരുന്ന ഇദ്ദേഹത്തിന് ഇനിയും ഇവിടെ തുടരുവാൻ താല്പര്യം ഉണ്ടെങ്കിൽ അതി നുള്ള രേഖ കൾ തുടർന്നും നൽകുവാൻ മേലധികാരികൾ തയ്യാറായി രുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം ആഗ്രഹി ക്കുന്ന തിനാൽ ജോലി യിൽ നിന്നും വിരമിച്ചു. ലോക ത്തിന് മാതൃക യായ മഹാ ന്മാരായ ഭരണാധി കാരി കളുടെ കൂടെ പ്രവർത്തി ക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണ്.

1971 ല്‍ ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) രൂപീ കരി ച്ചതി ന്റെ നാലാം വര്‍ഷം രാജ്യത്ത് എത്തി. ഇപ്പോൾ 49 ആം ദേശീയ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങു ന്നത് യു. എ. ഇ. എന്ന മഹാ രാജ്യ ത്തിന്റെ വളർച്ച നേരിൽ കാണാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യ ത്തിൽ തന്നെയാണ്.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.  

സംഗീത പ്രതിഭകളെ ആദരിച്ചു

പ്രേക്ഷകശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്

- pma

വായിക്കുക: , , , ,

Comments Off on നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു

November 3rd, 2020

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവ ത്തിന് തുടക്കമായി. ‘ഗ്ലോറിയ-2020’ എന്ന പേരില്‍  വെര്‍ച്വലായി സംഘടിപ്പി ക്കുന്ന ‘കൊയ്ത്തുത്സവ’ ത്തിന്റെ ഉല്‍ഘാടനം ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

എല്ലാ വിളവിന്റെയും ആദ്യ ഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ച്, ദൈവ ത്തിന് നന്ദി അറിയിക്കുന്നതാണ് കൊയ്ത്തുത്സവം.

സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ അങ്ക ണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പതിറ്റാണ്ടു കളായി നടത്തി വന്നിരുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ’ എന്ന കൊയ്ത്തുത്സവം ‘സർവ്വ ലോക ത്തിനും സൗഖ്യ വും യു. എ. ഇ. ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തിൽ രണ്ടു മാസ ക്കാലം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞത്തോടെ യാണ് ‘ഗ്ലോറിയ-2020’ ക്കു തുടക്കമായത്.

മഹാമാരിയുടെ ഈ കാലത്ത് സർവ്വ ലോകത്തിനും നമ്മെ സംരക്ഷിക്കുന്ന ഈ രാജ്യത്തിനും ഇവിടുത്തെ ഭരണാധി കാരി കൾക്കും വേണ്ടി പ്രാർത്ഥി ക്കുന്നതി നായി ഈ വർഷത്തെ കൊയ്ത്തുത്സവത്തെ മാറ്റി യതിൽ അതിയായ സന്തോഷം എന്ന് ഉല്‍ഘാടന സന്ദേശ ത്തില്‍ അദീബ് അഹമ്മദ് പറഞ്ഞു.

സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കത്തീഡ്രൽ നൽകുന്ന സേവനം മഹത്തരം എന്ന് മുഖ്യ പ്രഭാഷകൻ ശശി തരൂർ എം. പി. പറഞ്ഞു.

മഹാമാരിയിൽ ലോകം ഭീതിയിലാണ്ട് കഴിയുമ്പോൾ സർവ്വ ലോക സൗഖ്യ ത്തിനായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന പ്രാർത്ഥന കൾക്കും സ്തോത്രാ അർപ്പണങ്ങൾക്കും എല്ലാ വിധ വിജയ ങ്ങളും നന്മ കളും ഉണ്ടാകട്ടെ എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിൽ പ്രളയങ്ങൾ അടക്കമുള്ള പ്രശ്നങ്ങള്‍ ജന ജീവിതത്തെ ബാധിക്കു മ്പോൾ എല്ലാം സഹായ ഹസ്ത വുമായി ഓടി വരുന്ന കത്തീഡ്രൽ സമൂഹ ത്തിന് മാതൃകയാണ് എന്ന് വീണാ ജോർജ് എം. എൽ. എ. പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെര്‍ച്വല്‍ (Zoom) പ്രോഗ്രാമു കളാണ് സംഘടിപ്പിച്ചത്.

സമൂഹ ത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ നയിക്കുന്ന വിവിധ പരിപാടി കള്‍ ഉള്‍ പ്പെടുത്തി ഒരുക്കുന്ന ‘ഗ്ലോറിയ-2020’ ഡിസംബര്‍ 25 നു സമാപനം ആവും.

കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനി യോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ സമ്മേളന ത്തിന്റെ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ബെന്നി മാത്യു, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്ജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നി വർ ഗ്ലോറിയ 2020-യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു

ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

September 6th, 2020

artist-unni-chavakkad-ePathram
മസ്‌കറ്റ് : ആര്‍ട്ടിസ്റ്റ് ഉണ്ണി മസ്കറ്റില്‍ വെച്ച് അന്തരിച്ചു. ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി യായ ആര്‍ട്ടിസ്റ്റ് ഉണ്ണി (50) മസ്‌കത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗ ങ്ങളിൽ പ്രവർത്തിച്ചിരുന്നു. ചിത്രകല യിൽ നിരവധി ശിഷ്യ ഗണങ്ങളുണ്ട്.

സാമൂഹിക മാധ്യമ ങ്ങളിലെ നിറ സാന്നിദ്ധ്യ മായിരുന്നു ആർട്ടിസ്‌റ്റ് ഉണ്ണി.  അദ്ധ്യാപക ദിന ത്തിൽ വളരെ വൈകാരികമായ ഒരു FB പോസ്റ്റ് ഉണ്ണി ഷെയർ ചെയ്തിരുന്നു.

ഗള്‍ഫില്‍ ചിത്രീകരിച്ച നിരവധി ഹ്രസ്വ സിനിമ കളുടെ കലാ സംവിധായകന്‍ ആയിരുന്ന ഉണ്ണി, ചാവക്കാട്ടു കാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒമാന്‍ ചാപ്റ്റ റിന്റെ കലാ-സാംസ്കാരിക- ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്കും നേതൃത്വം നല്‍കി യിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ അബുദാബി യില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന സമയത്ത് കേരളാ സോഷ്യല്‍ സെന്ററിലും സജീവ മായിരുന്നു. ചാവക്കാട്ടെ പ്രശസ്തമായ ‘ഉണ്ണി ആര്‍ട്ട്സ്’ ഇദ്ദേഹത്തിന്റെ സഹോദരാണ് ഇപ്പോള്‍ നടത്തുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി

സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം

September 2nd, 2020

ministry-of-community-&-development-approved-for-public-gathering-ksc-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് വ്യവസ്ഥ കളോടു കൂടി പ്രവർത്തനം പുനരാരംഭി ക്കുവാനുള്ള അനുമതി ലഭിച്ചു. കൊവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായി രിക്കും സംഘടനാ കാര്യാലയങ്ങളി ലേക്ക് സന്ദര്‍ശ കരെ അനുവദിക്കുക. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സംഘടനകളിലെ പൊതു പരിപാടികള്‍ എല്ലാം നിറുത്തി വെച്ചതായിരുന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യൽ ആന്‍ഡ് കള്‍ച്ചറല്‍ സെന്റർ, കേരളാ സോഷ്യൽ സെന്റർ, അബു ദാബി മലയാളി സമാജം എന്നിവയാണ് സാമൂഹിക വികസന മന്ത്രാലയ ത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന അബുദാബിയിലെ സംഘടനകൾ.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം

Page 27 of 49« First...1020...2526272829...40...Last »

« Previous Page« Previous « നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല
Next »Next Page » ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha