കല്ലേൻ പൊക്കുടൻ അന്തരിച്ചു

September 28th, 2015

kallen-pokkudan-epathram

കണ്ണൂർ: കേരളത്തിന്റെ തീരദേശത്ത് ഒരു ലക്ഷത്തോളം കണ്ടൽ ചെടികൾ നട്ടു പിടിപ്പിച്ചു കൊണ്ട് കണ്ടൽ സംരക്ഷണത്തിന് ഒരു പുതിയ മാനം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കണ്ടൽ പൊക്കുടൻ എന്ന കല്ലേൻ പൊക്കുടൻ അന്തരിച്ചു. 78 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാലാണ് അന്ത്യം. പഴയങ്ങാടിയിലെ സ്വവസതിയിലാണ് സംസ്ക്കാരം നടന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര വിഭാഗത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൊക്കുടൻ പാർട്ടി പിളർന്നതിനെ തുടർന്ന് സി. പി. ഐ. എം. ൽ പ്രവർത്തിച്ചു വന്നു. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന പൊക്കുടൻ പരിസ്ഥിതി പ്രവർത്തന രംഗത്ത് സജീവമായി. കേരളത്തിലെ കണ്ടൽ കാടുകളെ സംരക്ഷിക്കുന്നത് തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്ത അദ്ദേഹം തീരദേശത്ത് അങ്ങോളമിങ്ങോളം ഒരു ലക്ഷം കണ്ടൽ തൈകളാണ് നട്ടു പിടിപ്പിച്ചത്. “കണ്ടൽ വിദ്യാലയം” സ്ഥാപിച്ച് കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് അഞ്ഞൂറിലേറെ സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. പൊക്കുടൻ അവസാനമായി എഴുതിയ “കണ്ടൽ ഇനങ്ങൾ” കേരളത്തിൽ കണ്ടു വരുന്ന വിവിധ തരം കണ്ടൽ ഇനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒരു പഠനമാണ്.

2102ൽ ഇറങ്ങിയ ”സ്ഥലം” പൊക്കുടന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. പാപ്പിലിയോ ബുദ്ധയിലും പൊക്കുടൻ ഒരു പ്രധാന കഥാപാത്രമാണ്.

അടിസ്ഥാന വിദ്യഭ്യാസം മാത്രം സിദ്ധിച്ച പൊക്കുടൻ നിരവധി പുസ്തകങ്ങൾ എഴുതി. ഇതിൽ ആത്മകഥാപരമായ “എന്റെ ജീവിതം”, “കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം” എന്നിവയ്ക്ക് പുറമെ “കണ്ടൽ ഇനങ്ങൾ”, “ചുട്ടച്ചി” എന്നിവ ഏറെ ശ്രദ്ധേയമാണ്.

2001ൽ പി. വി. തമ്പി സ്മാരക പുരസ്കാരം, 2003ൽ ഭൂമിമിത്ര പുരസ്കാരം, 2006ൽ വനമിത്ര പുരസ്കാരം എന്നിവ ലഭിച്ചു. 2010ൽ കേരള സർക്കാർ അദ്ദേഹത്തെ “ഹരിത വ്യക്തി” പുരസ്ക്കാരം നൽകി ആദരിച്ചു. പി. എസ്. ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്ക്കാരം, എ. വി. അബ്ദുൾ റഹ്മാൻ ഹാജി പുരസ്ക്കാരം, കണ്ണൂർ സർവകലാശാലയുടെ ആചാര്യ പുരസ്ക്കാരം, ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ട് പുരസ്ക്കാരം എന്നിവയും കല്ലൻ പൊക്കുടനെ തേടിയെത്തി.

ചിത്രം കടപ്പാട്: പൊക്കുടൻ Kallen Pokkudan 2″ by Seena Viovin (സീന വയോവിന്‍)

- ജെ.എസ്.

വായിക്കുക: , ,

Comments Off on കല്ലേൻ പൊക്കുടൻ അന്തരിച്ചു

ഞാന്‍ അറിഞ്ഞ സി. എച്ച്. : അനുസ്‌മരണ പരിപാടി അബുദാബിയില്‍

September 25th, 2015

ch-muhammed-koya-ePathramഅബുദാബി : കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ‘ഞാന്‍ അറിഞ്ഞ സി. എച്ച്’ എന്ന ശീര്‍ഷ ക ത്തില്‍ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ ചരമ വാര്‍ഷിക ദിന മായ സെപ്റ്റംബര്‍ 27 ഞായറാഴ്‌ച രാത്രി എട്ടരയ്ക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ മുന്‍ മുഖ്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ്‌ കോയ യെ നേരിട്ട് അറിഞ്ഞവരും സമകാലി കരുമായ നിരവധി പേര്‍ ഒത്തു ചേരും. അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാവും

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഞാന്‍ അറിഞ്ഞ സി. എച്ച്. : അനുസ്‌മരണ പരിപാടി അബുദാബിയില്‍

ഗായിക രാധിക തിലക് അന്തരിച്ചു

September 20th, 2015

play-back-singer-radhika-thilak-ePathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. പനി ബാധിച്ച് ഏതാനും ദിവസ ങ്ങളായി ചികിത്സ യിലായിരുന്നു. ഒന്നര വർഷ ത്തോളമായി അർബുദ രോഗ ബാധിത യായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം.

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിട ങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. കേരള സര്‍വ കലാ ശാല യുവജനോത്സവ ത്തില്‍ ലളിത ഗാന ത്തിന് ഒന്നാം സമ്മാനം ലഭിച്ചി ട്ടുണ്ട്.

ടി. എസ്. രാധാ കൃഷ്ണന്റെ ഭജന കളിലൂ ടെയും ആകാശ വാണി യുടെ ലളിത ഗാന ങ്ങളി ലൂടെ യുമാണ് രാധിക പ്രശസ്തയായത്.

യേശുദാസ്, എം. ജി. ശ്രീകുമാർ, ജി. വേണു ഗോപാൽ തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി സ്റ്റേജ് ഷോ കളിലൂടെയും സംഗീത പ്രേമി കളുടെ ഇഷ്ട ഗായിക യായി രാധികാ തിലക് മാറി. വിദേശ രാജ്യ ങ്ങളിലും നിരവധി ഗാനമേള കളില്‍ രാധിക യുടെ സാന്നിദ്ധ്യം ശ്രദ്ധേയ മാണ്.

ഓൾ ഇന്ത്യ റേഡിയോ കൂടാതെ ദൂരദർശ നിലും നിരവധി ലളിത ഗാന ങ്ങൾ പാടി യിരു ന്നു. വിവിധ ചാനലു കളിൽ അവതാരക യുമാ യിരുന്നു.

ഒറ്റയാൾ പട്ടാളം, ഗുരു, ദീപസ്തംഭം മഹാശ്ചര്യം, കന്മദം, രാവണപ്രഭു, നന്ദനം തുടങ്ങിയ സിനിമ കളിലെ രാധികാ തിലകിന്റെ ഗാനങ്ങൾ  ഏറെ പ്രശംസ പിടിച്ചു പറ്റി.

പ്രശസ്ത പിന്നണി ഗായകരായ സുജാത, ജി. വേണു ഗോപാല്‍ എന്നിവര്‍ ബന്ധു ക്കളാണ്. ഭര്‍ത്താവ് : സുരേഷ്. മകള്‍ : ദേവിക.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഗായിക രാധിക തിലക് അന്തരിച്ചു

ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

September 19th, 2015

dubai-sheikh-rashid-bin-muhammed-al-maktoum-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂ മിന്റെ മൂത്ത മകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം (34) അന്തരിച്ചു.

സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് അദ്ദേഹ ത്തിന്റെ വിയോഗം എന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ മക്തൂമിന്റെ വിയോഗ ത്തില്‍ ദുബായില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചു.

ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം സഅബീല്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. ദുബായ് ഉമ്മു ഹുറൈര്‍ ഖബര്‍ സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. യു. എ. ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു ഭാരണാധി കാരികളും ശൈഖ് റാശിദിന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു

രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

September 7th, 2015

kantha-puram-in-icf-dubai-epathram
അബുദാബി : രക്ത സാക്ഷിത്വം വരിച്ച യു. എ. ഇ. സൈനി കര്‍ക്കായി പ്രത്യേകം പ്രാർത്ഥി ക്കുന്ന തായും മരിച്ച വരുടെ കുടുംബാംഗ ങ്ങളെ അനുശോചനം അറിയിക്കുന്ന തായും അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

യമന്‍ ജനതയെ അനീതി യില്‍ നിന്നും അശാന്തി യില്‍ നിന്നും രക്ഷ പ്പെടു ത്താനുള്ള സൈനിക നീക്ക ത്തിനിടെ യാണ് സൈനികര്‍ രക്ത സാക്ഷിത്വം വരിച്ചത്. യമനില്‍ സമാധാനം പുനഃസ്ഥാപി ക്കുന്ന മഹത്തായ ദൗത്യ മാണ് സൈനികര്‍ നിര്‍വ്വഹിച്ചത്.

മേഖല യുടെ സുരക്ഷിതത്വ ത്തിന് ഏറെ പ്രാധാന്യ മുള്ള വിഷയ മാണിത്. സംസ്‌കാര ത്തെയും പാരമ്പര്യ ത്തെയും നശിപ്പിക്കുന്ന തീവ്രവാദ ത്തിന് എതിരെ യു. എ. ഇ. യും സഖ്യ സേനയും നടത്തുന്ന നീക്കങ്ങള്‍ കാല ഘട്ട ത്തിന്റെ ആവശ്യമാണ്.

യമന്റെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യ ത്തെ ഇല്ലാതാക്കാനാണ് വിഘടന ശക്തി കള്‍ ശ്രമി ക്കുന്നത്. പ്രതിസന്ധി കളെ ധീരമായി നേരിട്ട് യു. എ. ഇ. യെ യശസ്സോ ടെയും ആത്മാഭിമാന ത്തോടെ യും മുന്നോട്ട് നയിക്കാന്‍ ഭരണാധി കാരികൾക്ക് സാധിക്കട്ടെ എന്നും രക്ത സാക്ഷി കള്‍ക്ക് സ്വര്‍ഗം നല്‍കുകയും അവരുടെ കുടുംബ ങ്ങള്‍ക്ക് ക്ഷമ നല്‍കു കയും ചെയ്യട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.

വിദേശി സമൂഹത്തോട് എന്നും അനുകമ്പാ പൂര്‍ണമായ സമീപനം സ്വീകരി ക്കുന്ന യു. എ. ഇ. യുടെ ദുഃഖത്തില്‍ പങ്കു ചേരാനും രാജ്യ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പി ക്കുവാനും അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

Page 20 of 52« First...10...1819202122...304050...Last »

« Previous Page« Previous « അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും
Next »Next Page » ചാവക്കാട് പ്രവാസി ഫോറം: പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha