ലോക ഫുട്‌ബോളി ലെ പകരം വെക്കാനില്ലാത്ത ഇതിഹാസ താരം ഡീഗോ അര്‍മാന്‍ഡോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെ യിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്ര ക്രിയ കഴിഞ്ഞു വിശ്രമത്തില്‍ ആയിരുന്നു.
1960 ഒക്ടോബർ 30 ന് അർജന്റീനയുടെ തലസ്ഥാന മായ ബ്യൂണസ് ഐറിസി ലാണ് ജനനം. 1986 ൽ ലോകകപ്പ് കിരീടം അര്‍ജന്റീന യി ലേക്ക് എത്തിയത് മറഡോണ യുടെ ഗോളിലൂടെ യായിരുന്നു.
ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജ്യ സഭാ അംഗവു മായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ഗുഡ്ഗാവിലെ ആശുപത്രി യിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സ യില്‍ ആയിരുന്നു. മകന്‍ ഫൈസല്‍ പട്ടേല്‍ ട്വിറ്ററി ലൂടെ യാണ് മരണ വിവരം അറിയിച്ചത്.
മൂന്നു തവണ ലോക് സഭയിലും നാല് തവണ രാജ്യസഭ യിലും അംഗമായി. നിലവില്‍ ഗുജ റാത്തില്‍ നിന്നുള്ള രാജ്യ സഭാംഗവും എ. ഐ. സി. സി. ട്രഷററും കൂടി യാണ് അഹമ്മദ് പട്ടേല്‍.
ദേഹ വിയോഗത്തിന്റെ കാലയളവ് നാലു പതിറ്റാണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം സിനിമാ പ്രേമി കളുടെ ഹൃദയ ത്തിൽ ചേക്കേറിയ ഇതിഹാസ താര ത്തിന്റെ ജന പ്രീതി കൂടുതൽ വ്യക്ത മാക്കുന്ന തായി ജയന്റെ നാല്പതാം ചരമ വാർഷിക ത്തിൽ സോഷ്യൽ മീഡിയ യിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ കളും പോസ്റ്ററു കളും ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകളും.
മുൻനിര നടന്മാർ അടക്കമുള്ളവരും സംവിധായകരും മറ്റു സിനിമാ പ്രവർത്തകരും കണ്ടും കേട്ടും അനു ഭവിച്ചു അറിഞ്ഞതുമായ ജയനെ ക്കുറിച്ചുള്ള വിശേഷ ങ്ങളും വിവിധ പ്രായ ക്കാരാ യിട്ടുള്ള സിനിമാ പ്രേമി കളും ആസ്വാദ കരും വ്യത്യസ്‍ത ങ്ങളായ കൂട്ടായ്മ കളിൽ കുറിച്ചിടുന്ന ഹൃദയം തൊട്ടുള്ള വാക്കു കളും ജയൻ എന്ന താര സൂര്യന്റെ കെടാത്ത ശോഭ വിളിച്ചോതുന്നു.
1980 നവംബർ 16 നു കോളിളക്കം സിനിമയുടെ ഷൂട്ടിംഗി നിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എങ്കിലും ഇന്നും ആ മരണം ഉൾ ക്കൊള്ളാൻ കഴിയാ ത്തവരും ഉണ്ട് എന്നുള്ളതാണ് സത്യം. പകരം വെക്കാനില്ലാത്ത ഹൃദയ താര ത്തിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.
ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.
കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.
മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.
മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.
പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.

മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.