കോഴിക്കോട് : പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദർ (85) അന്തരിച്ചു. ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ മായ അസുഖത്തിനു ചികില്‍സയില്‍ ആയിരുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, ലേഖകന്‍, പത്ര പ്രവർത്തകൻ എന്നീ മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച യു. എ. ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ’ മലയാള സാഹിത്യ ത്തിലെ ചരിത്ര സംഭവം എന്നു വിശേഷിപ്പിക്കാം. 1984 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘തൃക്കോട്ടൂർ പെരുമ’.
ഖുറൈശിക്കൂട്ടം, ഒരുപിടി വറ്റ്, മേശ വിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളി പ്പെണ്ണി ന്റെ ചരിതം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണ മണിയിലെ തീ നാളം, അഘോര ശിവം, പൂമര ത്തളിരുകള്‍, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും, ഓർമ്മകളുടെ പഗോഡ (യാത്രാ വിവരണം) തുടങ്ങിയവയാണ് പ്രധാന രചനകള്‍.
പഴയ ബർമ്മയിലെ (മ്യാൻമർ) ബില്ലിൻ എന്ന ഗ്രാമ ത്തിൽ കൊയിലാണ്ടി ക്കാരനായ ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടിയുടെയും ബർമ്മക്കാരിയായ മാമൈദി യുടെയും മകനായി 1935 ലാണ് ഖാദര്‍ ജനിച്ചത്.
മൂന്നാം ദിവസം മാതാവ് മരിക്കുകയും തുടര്‍ന്ന് ഖാദറി ന്റെ ഏഴാമത്തെ വയസ്സിൽ രണ്ടാം ലോക മഹാ യുദ്ധ ക്കാലത്ത് പിതാവിന്റെ കൂടെ കേരളത്തില്‍ എത്തി.
കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞു മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാല പംക്തി യിലാണ് എഴുത്ത് തുടങ്ങിയത്.
1952 ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1964 ൽ ആരോഗ്യ വകുപ്പില്‍ ജോലി യില്‍ പ്രവേശിച്ചു. ആകാശവാണി കോഴിക്കോട് നിലയ ത്തിലും പ്രവര്‍ ത്തിച്ചിട്ടുണ്ട്. 1990 ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിന്‍ വിഭാഗ ത്തിൽ നിന്ന് വിരമിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നി വ യുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. നാലു തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിലെ അംഗം ആയിരുന്നു.