കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയിലാണ് സോമ ദാസ് ശ്രദ്ധിക്കപ്പെട്ടത്. ഗാനമേള കളിലൂടെ വിദേശ രാജ്യങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.
ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ് പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.