ഷക്കീല യുടെ ജീവിതം സിനിമ യാകുന്നു

March 8th, 2018

shakeela-thejabhai-and-family-epathram
ചെന്നൈ : തെന്നിന്ത്യന്‍ നടി ഷക്കീല യുടെ ജീവിത കഥ സിനിമ യാ കുന്നു.  ബോളിവുഡ് നടിയും മോഡലു മായ റിച്ച ചദ്ദ യാണ് ഷക്കീല യായി വെള്ളി ത്തിരയില്‍ വേഷ മിടുന്നത്. കന്നഡ യില്‍ നിര്‍മ്മിക്കുന്ന സിനിമ യുടെ ചിത്രീ കരണം ഈ വര്‍ഷം ഏപ്രില്‍ മാസ ത്തില്‍ ആരം ഭിക്കും എന്നും അടുത്ത വര്‍ഷ ത്തില്‍ തീയ്യേറ്റ റുകളില്‍ എത്തും എന്നു മാണ് വാര്‍ത്ത.

shakeela-in-first-movie-play-girls- richa-chadha-as-shakeela-biopic-ePathram

ഷക്കീല ‘പ്ലേ ഗേള്‍സ്’ എന്ന ആദ്യ സിനിമ യിൽ

സിൽക്ക് സ്മിത നായിക യായി അഭിനയിച്ച  ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ  തന്റെ  പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല, താരമാ വു ന്നത് ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെ യാണ്.

shakeela-returns-epathram

മസാല ച്ചിത്ര ങ്ങളുടെ ഘോഷ യാത്രക്കു തുടക്കമിട്ട ഈ സിനിമ പിന്നീട് തമിഴിലും തെലുങ്കിലും കന്നഡ യിലും കൂടാതെ ഹിന്ദി, നേപ്പാളി അടക്കം നിര വധി ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയുണ്ടായി.

ഇതോടെ തെന്നിന്ത്യന്‍ ഭാഷ കളില്‍ സജീവ മാവുകയും തൊണ്ണൂറു കളില്‍ മലയാള സിനിമ ക്കു ജീവ വായു പകര്‍ന്നു നല്‍കുകയും ചെയ്ത ഷക്കീല യുടെ വ്യക്തി ജീവിത ത്തി ലെയും സിനിമ യിലെയും അനുഭവങ്ങളും ഈ ചിത്ര ത്തില്‍ പ്രതിപാദിക്കുന്നത്.

ഏഷ്യയില്‍ മുഴുവന്‍ ആരാധകരുള്ള ഷക്കീല യെപ്പോലെ മറ്റൊരു സ്ത്രീയും ഇത്രയും പിന്തുണ നേടിയിട്ടില്ല . അവ രുടെ ജീവിത കഥ നന്നായി തന്നെ തിരക്കഥ യില്‍ പറഞ്ഞി ട്ടുണ്ട്. ചിത്ര ത്തിന്റെ സ്‌ക്രിപ്റ്റ് ആകര്‍ഷ കമാണ് എന്നും പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തന്നെ യാവും ഈ സിനിമ എന്നും ഷക്കീലയെ അവ തരി പ്പിക്കുന്ന റിച്ച ചദ്ദ അറിയിച്ചു.

Just me always me looking for more to accomplish #followMe #great #shootTym #instaday #instapic

A post shared by Richa chadda (@official_account_rc) on

തന്റെ ആദ്യചിത്രത്തിലൂടെ വി. ശാന്താറാം പുരസ്‌കാ രം നേടിയ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഈ സിനിമ ഒരുക്കുന്നത്. അക്രമി കളുടെ വെടിയേറ്റു മരിച്ച മാധ്യമ പ്രവര്‍ ത്തക ഗൗരി ലങ്കേ ഷിന്റെ സഹോ ദര നാണ് ഇന്ദ്രജിത്ത് ലങ്കേഷ്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഷക്കീല യുടെ ജീവിതം സിനിമ യാകുന്നു

ഷക്കീല പാര്‍വ്വതി ഓമനക്കുട്ടനൊപ്പം അഭിനയിക്കുന്നു

January 19th, 2013

shakeela-returns-epathram

ഒരു ഇടവേളയ്ക്ക് ശേഷം ഗ്ലാമര്‍ നായിക ഷക്കീല മലയാളത്തില്‍ തിരിച്ചെത്തുന്നു. ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വ്വതി ഓമനക്കുട്ടനൊപ്പമാണ് ഷക്കീല അഭിനയിക്കുന്നത്. ഗ്ലാമര്‍ നായികയും സുന്ദരിയും ഒത്തു ചേരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. 2000-ല്‍ ഇറങ്ങിയ കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയെ മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ചത്. തുടര്‍ന്ന് നിരവധി സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ ഷക്കീല നായികയായി മലയാളത്തില്‍ ഇറങ്ങി. ഷക്കീലയെ കൂടാതെ രേഷ്മ, സിന്ധു, മറിയ തുടങ്ങി പല നടിമാരും ഇത്തരം ചിത്രങ്ങളില്‍ മേനി പ്രദര്‍ശനത്തിനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയില്‍ മിക്കവയും വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു. രതി ചിത്രങ്ങളുടെ കാലം കഴിഞ്ഞതോടെ ഇടക്ക് ഷക്കീല സിനിമയില്‍ നിന്നും വിട്ട് നിന്നു. പിന്നീട് ഹാസ്യ നടിയായിട്ടാണ് അവര്‍ തിരിച്ചെത്തിയത്. ഇടയ്ക്ക് ഛോട്ടാ മുംബൈ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലും പൃഥ്‌വി രാജ് നായകനായ തേജാഭായ് ആന്റ് ഫാമിലിയിലും ഷക്കീല അഭിനയിച്ചു എങ്കിലും തുടർന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഒന്നും അവരെ തേടിയെത്തിയില്ല. ഇതിനിടയില്‍ ഷക്കീല തന്റെ ആത്മകഥ എഴുതുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഷക്കീല പാര്‍വ്വതി ഓമനക്കുട്ടനൊപ്പം അഭിനയിക്കുന്നു


« അബ്ദുള്‍ നാസര്‍ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി
ഗള്‍ഫ് കപ്പ്‌ നേടിയ യു. എ. ഇ. ഫുട്ബോള്‍ ടീമിന് ഊഷ്മള വരവേല്‍പ്പ് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha