ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ?

July 29th, 2012

india-march-past-in-london-olympics-2012-ePathram
ലണ്ടന്‍ : ഒളിമ്പിക്സ്‌ 2012 ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാറിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ത്യന്‍ പതാക യുമായി നീങ്ങി യപ്പോള്‍ കൂട്ടത്തില്‍ ഒരു അജ്ഞാത യുവതി.

ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നിലയില്‍ സുശീല്‍ കുമാറിന്റെ വലതു വശത്തായാണ്‌ ഈ യുവതി ഇന്ത്യന്‍ ടീം അംഗ ങ്ങള്‍ക്കൊപ്പം ഏറ്റവും മുന്‍ നിരയില്‍ തന്നെ കാണപ്പെട്ടത്‌.

mystery-women-in-olympics-march-past-2012-ePathram

ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥയോ ഇന്ത്യന്‍ കായിക താരമോ അല്ലാത്ത ഒരു വ്യക്തി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌ കണ്ട് സംഘാടകരും ഉദ്യോഗസ്ഥരും ആകെ ആങ്കലാപ്പില്‍ ആയിരിക്കുകയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്ക ത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കാണപ്പെട്ട ഈ അജ്ഞാത യുവതി ആരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവും ഇല്ല എന്നതാണ്‌ ഇതിലെ ഏറ്റവും രസകരവും ദയനീയവുമായ കാര്യം.

ഇക്കാര്യം ലണ്ടന്‍ ഒളിമ്പിക്സ്‌ സംഘാടക രുടെ ശ്രദ്ധ യില്‍ പ്പെടുത്തു വാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഒളിമ്പിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ അജ്ഞാത യുവതി ?

ഒളിമ്പിക്സ്‌ : ഫുട്ബോളിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

July 27th, 2012

japan-football-team-epathram

ഗ്ലാസ്‌ഗോ: ഒളിമ്പിക്‌സ് ഉദ്ഘാടന മഹാമഹം തുടങ്ങാനിരിക്കെ നേരത്തെ തുടങ്ങിയ ഫുട്ബോള്‍ മല്‍സരത്തില്‍ ലോക, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ജപ്പാന്‍ അട്ടിമറിക്ക് തുടക്കമിട്ടു. ഹംഡെന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് അട്ടിമറി നടന്നത്. 1996ലെ അറ്റ്‌ലാന്റാ ഗെയിംസിലും കരുത്തരായ ബ്രസീലിനെ ജപ്പാന്‍  അട്ടിമറിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.

വിങ്ബാക്ക് ജോര്‍ഡി ആല്‍ബ, മധ്യ നിരക്കാരന്‍ യുവാന്‍ മാട്ട എന്നിവര്‍ അടങ്ങിയ ശക്തമായ ടീമിനെ തന്നെയാണ് സ്പെയിന്‍ കളത്തിലിറക്കിയത്‌. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മേധാവിത്വം പുലര്‍ത്തിയ സ്പെയിനിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി 34-ാം മിനിറ്റില്‍ തക്കാഹിരോ ഒഗിഹാരയും ഓറ്റ്‌സുവും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ ഓറ്റ്‌സു തൊടുത്തു വിട്ട ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി. ഗിയക്ക് ഒന്നും ചെയ്യാന്‍ ആയില്ല.

കളിയില്‍  കൂടുതല്‍ സമയവും പന്ത് കയ്യിലുണ്ടായിരുന്നിട്ടും ജപ്പാന്റെ ആക്രമണാത്മക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സ്പെയിന്‍ ഗോള്‍മുഖം വിറച്ചു നിന്നു. ഓറ്റ്‌സു നല്‍കിയ ആഘാതത്തില്‍ നിന്ന് കര കയറാൻ ആകാതെ നിന്ന സ്പെയിനിന്റെ ഡിഫന്‍ഡര്‍ ഇനിഗോ മാര്‍ട്ടിനെസിനു ലഭിച്ച ചുവപ്പ് കാര്‍ഡ്‌ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജപ്പാന്‍ തങ്ങളുടെ അട്ടിമറി പാരമ്പര്യം നിലനിര്‍ത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചു. 

ഗ്ലാസ്‌ഗോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹോണ്ടുറാസും ആഫ്രിക്കന്‍ ടീം മൊറോക്കോയും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on ഒളിമ്പിക്സ്‌ : ഫുട്ബോളിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

Comments Off on ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

Page 37 of 37« First...102030...3334353637

« Previous Page « ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ
Next » നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha