ശൈഖ് സായിദ് അനുസ്മരണം : ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍’

July 19th, 2014

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : അതിര്‍ വരമ്പു കളില്ലാതെ ലോക ജനതയെ ഒരു പോലെ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയും ക്രാന്ത ദര്‍ശിയായ ഭരണാധി കാരിയും ആയിരുന്നു യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. ശൈഖ അല്‍ മസ്‌കറി അഭിപ്രായ പ്പെട്ടു.

ശൈഖ് സായിദിന്റെ പത്താം ചരമ വാര്‍ഷിക ത്തോട് അനു ബന്ധിച്ച് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍ ‘ എന്ന പരിപാടി യില്‍ ശൈഖ് സായിദ് അനുസ്മരണ പ്രസംഗം നടത്തുക യായിരുന്നു അവര്‍.

കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രഗത്ഭ രായ നിരവധി ഭരണാധി കാരി കള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും, അവരില്‍ രാഷ്ട്ര പിതാവായി മാറി യവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. അവരില്‍ ഒരാളാണ് പ്രായ ഭേദമന്യേ എല്ലാവരും സ്‌നേഹ ത്തോടെ ‘ബാബാ സായിദ് ‘ എന്ന് വിളിച്ചി രുന്ന യു. എ. ഇ. സ്ഥാപകന്‍ ശൈഖ് സായിദ് എന്ന് അവര്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യ ങ്ങള്‍ ക്കിട യിലുള്ള ഐക്യം ഊട്ടി വളര്‍ ത്താന്‍ ഏറെ പരി ശ്രമിച്ച ഭരണാധി കാരി യായിരുന്നു ശൈഖ് സായിദ്. ലോകം നില നില്‍ക്കുന്നി ടത്തോളം കാലം ശൈഖ് സായിദിന്റെ പ്രവര്‍ത്തന ങ്ങള്‍ ഓര്‍മി ക്കപ്പെടും എന്നും ഡോ. ശൈഖ അല്‍ മസ്‌കറി പറഞ്ഞു.

കേരളാ സോഷ്യല്‍ സെന്ററില്‍ പ്രത്യേകം ഒരുക്കിയ ഗ്യാലറിയില്‍ നടത്തിയ ശൈഖ് സായിദി ന്റെ ജീവിത ത്തിലെ നിരവധി ഏടുകള്‍ ഒപ്പി യെടുത്ത ചിത്ര പ്രദര്‍ശന ത്തെയും ഡോക്യു മെന്ററി യെയും ഡോ. ശൈഖ അല്‍ മസ്‌കറി പ്രശംസിച്ചു.

കെ. എസ്. സി. ബാല വേദി അവതരിപ്പിച്ച ദേശ ഭക്തി ഗാന ത്തോടെ ആരംഭിച്ച സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതം ആശംസിച്ചു. വര്‍ക്കല ജയപ്രകാശ്, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനർ പ്രിയ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രത്തിനു കടപ്പാട് : ഖലീലുല്ലാഹ് ചെമ്നാട്

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ശൈഖ് സായിദ് അനുസ്മരണം : ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍’

ചൊവ്വ യിലേക്ക് യു. എ. ഇ. യുടെ ചരിത്ര ദൌത്യം

July 18th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. യുടെ രൂപീകരണത്തിന്റെ അൻപതാം വാർഷിക ആഘോഷ ത്തി ന്റെ ഭാഗമായി 2021ല്‍ ചൊവ്വ യിലേക്ക് ആളില്ലാ പേടകം അയയ്ക്കാന്‍ പദ്ധതി തയ്യാറാക്കു ന്നതി നായി ബഹിരാകാശ ഏജന്‍സി ക്കു രൂപം നല്‍കും. ഇതോടെ ചൊവ്വാ ദൌത്യത്തിനു തയ്യാറെ ടുക്കുന്ന ആദ്യത്തെ ഇസ്ലാമിക രാജ്യമായി യു. എ. ഇ. മാറും.

സ്വദേശി ശാസ്ത്രജ്ഞരുടെ നേതൃത്വ ത്തിൽ പുതിയ സാങ്കേതിക വിദ്യ കളെക്കുറിച്ചും ശൂന്യാകാശ പേടക ത്തെക്കുറിച്ചു മുള്ള പഠന ങ്ങള്‍ നടന്നു വരികയാണ്. ആറു കോടി കിലോമീറ്ററു കള്‍ താണ്ടി ഒന്‍പതു മാസം കൊണ്ട് ചൊവ്വ യിൽ എത്താൻ കഴിയുമെ ന്നാണ് ശാസ്ത്രജ്ഞ രുടെ കണക്കു കൂട്ടൽ.

നിലവില്‍ അല്‍ – യാഹ് സാറ്റലൈറ്റ്‌ കമ്മ്യൂണി ക്കേഷന്‍സ് എന്ന പേരില്‍ ഉപഗ്രഹ ഡാറ്റ, ടെലി വിഷന്‍ സംപ്രേക്ഷണ കമ്പനി യും തുറയ്യ സാറ്റലൈറ്റ് ടെലി കമ്മ്യൂണി ക്കേഷന്‍സ് എന്ന പേരില്‍ മൊബൈല്‍ ഉപഗ്രഹ വാര്‍ത്താ വിനിമയ കമ്പനിയും ദുബായ്സാറ്റ്‌ എന്ന പേരില്‍ നാവി ഗേഷന്‍ സംവിധാനവും യു. എ. ഇ സ്ഥാപിച്ചിട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ചൊവ്വ യിലേക്ക് യു. എ. ഇ. യുടെ ചരിത്ര ദൌത്യം

റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലു വിറ്റഴിക്കും

July 15th, 2014

lulu-agreement-with-red-crescent-ePathram

അബുദാബി : ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തു വാനായി റെഡ് ക്രസന്റ് ചിഹ്നം പതിപ്പിച്ച ഉത്പന്നങ്ങള്‍ ലുലു ഔട്ട് ലെറ്റുകള്‍ വഴി വിറ്റഴിക്കാനുള്ള കരാറിൽ ഒപ്പ് വെച്ചു.

അബുദാബിയിലെ റെഡ് ക്രെസന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി യും റെഡ് ക്രെസന്റ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ആത്തിഖ് അല്‍ ഫലാനിയും ഇതു സംബന്ധിച്ച ധാരണാ പത്ര ത്തില്‍ ഒപ്പു വെച്ചു.

ഗുണ മേന്മയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്ന ങ്ങളാണ് റെഡ് ക്രെസന്റ് നിശ്ചയിക്കുന്ന വില യില്‍ ലുലു വില്‍ സ്ഥാപിക്കുന്ന പ്രത്യേക കിയോസ്‌കു കള്‍ വഴി വിറ്റഴിക്കുക.

റെഡ് ക്രെസന്റിന്റെ ചിഹ്നം പതിച്ച ബാഗുകള്‍, ടീ ഷര്‍ട്ടു കള്‍, തൊപ്പി, മൊബൈല്‍ ഫോണ്‍ കവറുകള്‍, തുകല്‍ ഉത്പന്ന ങ്ങള്‍ തുടങ്ങിയവയെല്ലാം ലുലു മാളുകള്‍ വഴി വില്പന നടത്തും.

നൂറു രാജ്യങ്ങളി ലായി 6 ബില്യണ്‍ യു. എ. ഇ. ദിര്‍ഹ മിന്റെ സേവന പ്രവര്‍ത്തന ങ്ങളാണ് റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്നത്.

മഹത്തായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന റെഡ് ക്രെസന്റു മായി സഹ കരിച്ച് പ്രവര്‍ത്തി ക്കാന്‍ കഴിയുന്ന തില്‍ അഭിമാനം ഉണ്ട് എന്നും ചടങ്ങിനു ശേഷം എം. എ. യൂസഫലി പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലു വിറ്റഴിക്കും

അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു

July 14th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : അതി വേഗത്തിന് തടയിടാനും അതു വഴി അപകട ങ്ങളും ആളപായങ്ങളും കുറയ്ക്കുവാന്‍ വേണ്ടി അബുദാബി ഗതാഗത വകുപ്പ് തലസ്ഥാനത്ത് നിരത്തു കളില്‍ 36 സ്പീഡ് ക്യാമറ കള്‍ സ്ഥാപിക്കും.

നിയമ ലംഘനം നടത്തുന്ന വാഹന ങ്ങളെ ഫ്ലാഷ് ഇല്ലാതെ തന്നെ ചിത്ര സഹിതം പിടി കൂടു വാനായി ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ അടക്കം 108 ഓളം ക്യാമറകള്‍ ഇതിനോടകം തന്നെ അബുദാബി നിരത്തു കളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഒരേ സമയം അഞ്ച് ലൈനു കളില്‍ വരുന്ന വാഹന ങ്ങളുടെ വേഗം തിരിച്ചറിയുന്ന ത്രീ ഡി തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇതോടെ പ്രധാന ജംഗഷനു കളിലെ ഗതാഗത പ്രശ്‌ന ങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും എന്ന്‍ അധികൃതര്‍ അറിയിച്ചു.

വാഹന ങ്ങളുടെ അതിവേഗം, അശ്രദ്ധ മായ മറി കടക്കല്‍, സീബ്രാ ലൈനുകളില്‍ പാര്‍ക്ക് ചെയ്യല്‍ , സിഗ്നലു കളില്‍ നിര്‍ത്താതെ പോവുക എന്നിവ യെല്ലാം ശിക്ഷാ നടപടി കള്‍ക്ക് കാരണമാവും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു

ഈന്തപ്പഴോൽസവ ത്തിനു തുടക്കമായി

July 13th, 2014

liwa-dates-festival-ePathram
അബുദാബി : പടിഞ്ഞാറന്‍ പ്രവിശ്യ യായ അല്‍ ഗാര്‍ബിയ യിലെ ലിവ ഈന്ത പ്പഴോൽസവ ത്തിനു ശനിയാഴ്ച തുടക്ക മായി.

അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് അതോറിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈന്ത പ്പഴ ഫെസ്റ്റി വലില്‍ ഈന്ത പ്പഴങ്ങള്‍ പ്രദര്‍ശിപ്പി ക്കുന്ന തോടൊപ്പം മത്സരവും വില്പന യും നടക്കും.

വനിതകള്‍ നിര്‍മിച്ച കര കൗശല വസ്തുക്കളും അറേബ്യന്‍ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ലിവ ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ ഈന്തപ്പഴ കൃഷിക്കാരെ പ്രോല്‍സാഹിപ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ലിവയില്‍ എല്ലാ വര്‍ഷവും ഈന്ത പ്പഴോൽസവം സംഘടിപ്പിക്കു ന്നത്.

മികച്ച കര്‍ഷകന്‍, തലയെടുപ്പുള്ള ഈന്തപ്പഴക്കുല എന്നിങ്ങനെ വ്യത്യസ്ത മല്‍സര ങ്ങളില്‍ വിജയി ക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹ ത്തിന്റെ കാഷ് അവാര്‍ഡു കള്‍ സമ്മാനിക്കും.

ഈ മാസം 18 വരെ നടക്കുന്ന ഈന്ത പ്പഴോൽസവ നഗരി യിലേ ക്ക് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ യാണ് പൊതു ജന ങ്ങള്‍ക്കു പ്രവേശനം അനുവദി ക്കുക.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ഈന്തപ്പഴോൽസവ ത്തിനു തുടക്കമായി

Page 121 of 138« First...102030...119120121122123...130...Last »

« Previous Page« Previous « പി. സി. ഉമ്മര്‍ നിര്യാതനായി
Next »Next Page » അബുദാബി റോഡുകളില്‍ 36 സ്പീഡ് ക്യാമറ കള്‍ കൂടി സ്ഥാപിക്കുന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha