അബുദാബി : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനും എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.
യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.
ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.
ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളിലാണ് ഭക്ഷ്യ ബാങ്ക് സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.
ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.