ദുബായ്: ഇസ്ലാം കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇസ്ലാമിനെതിരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ഓരോ വിശ്വാസിയും സഹിഷ്ണുതയോടെ നേരിടാന്‍ തയ്യാറാകണമെന്ന് പ്രമുഖ പണ്ഡിതനും അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ അബ്ദുസ്സലാം മോങ്ങം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. കഴിഞ്ഞ മുപ്പത് ദിവസം നാം നേടിയെടുത്ത സഹനവും ക്ഷമയും ഈ ഒരു വീണ്ടു വിചാരത്തിലേക്ക് നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)
ദുബായ് അല്‍ഖൂസില്‍ അല്‍മനാര്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം. അല്‍ഖൂസില്‍ നടന്ന ഈദ് ഗാഹില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ആബാല വൃദ്ധ ജനങ്ങളടക്കം സമൂഹത്തിന്റെ നാനാ തുറയില്‍ പെട്ട മലയാളികള്‍ അല്‍ മനാര്‍ ഈദ് ഗാഹില്‍ എത്തിയിരുന്നു. അല്‍മനാര്‍ മൈതാനം തിങ്ങി നിറഞ്ഞതോടെ മനാറിനു പുറത്തും ജനങ്ങള്‍ നമസ്കാരത്തിനായി അണി നിരന്നു. മറ്റു എമിറേറ്റ്സുകളില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നു. ഈദ് ഗാഹില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇ. ടി. പി. കുഞ്ഞഹമ്മദ്, യൂസഫ് മനാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരുടെ സേവനം പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം
മുസ്ലിങ്ങള്‍ ലോകത്തെ മുഴുവനും ഭീകരതയുടെ നിഴലില്‍ നിര്‍ത്തുകയാണ്.ഒരു ജീവനും രക്ഷയില്ല. ചരിത്രത്തിലെ മഹാപ്രളയത്തില്‍ അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും എല്ലാ ജീവജാലങ്ങളും പാക്കിസ്താനില്‍ പ്രളയത്തില്‍ മുങ്ങിമരിക്കുന്ന സമയത്ത് പോലും പള്ളികളില്‍ ബോംബിടുന്നവര്‍ മുസ്ലിങ്ങലാണ്.
ഇവര്‍ മനുഷ്യരാണോ?
ഇവരെല്ലാം മുസ്ലിങ്ങളല്ലെന്നും കാഫിരീങ്ങളാണെന്നും അബ്ദുസ്സലാം മോങ്ങത്തിനെപ്പോലുള്ള മഹാന്മാര്‍ പ്രസ്താവിക്കുക, എന്നിട്ട് ഇസ്ലാമിനെ അപമാനിക്കുന്ന കാഫിരീങ്ങള്‍ക്കെതിരെ പോരാടുക. അപ്പോഴേ മോങ്ങത്തിനെപ്പോലുള്ളവരുടെ ഈ വെളുത്ത പ്രസ്താവനയില്‍ എന്തെന്കിലും അര്ഥമുള്ളു.
mukalil kodutha abiprayam thikachum shariyanu,
mikinu munpil vech vajakamadikkan nalla midukkanayitt mathram karyamilla
ellavarum viddikalanennu vijarikkarudh
മോങ്ങം എന്തെങിലും വിലിചു പരയുമ്പൊല്‍ ശ്രദിക്ക്ന്ന്ം
അദ്യം അബിപ്രായം പരഞ അസീസ് ഒരു കഫിര്‍മാന്‍ ആനെന്ന് എനിക്ക് സംശയം
ഉസ്മാനേ പാക്കിസ്ഥാനില്‍ പ്രളയം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പണം നേരിട്ടു വേണ്ട എന്നു പറഞ്ഞ ഭരണകൂടവും നേതൃത്വവും ആരാണ്?
അവിടെ എന്ത് മാനവീകതയും മനുഷ്യത്വവുമാണ് ഉള്ളത്?