സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ

November 12th, 2026

naseer-ramanthali-book-cover-c-h-m-koya-ePathram
അബുദാബി : കേരള മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി എഴുത്തുകാരനും ചിത്ര കാരനും കാർട്ടൂണിസ്റ്റുമായ നസീർ രാമന്തളി രചിച്ച ‘സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ’ എന്ന പുസ്തകം ഷാർജ ബുക്ക് ഫെയറിൽ പ്രകാശിപ്പിക്കും.

കോഴിക്കോട് നടന്ന ചടങ്ങിൽ കേരള സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം. കെ. മുനീർ പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു. ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ ഏറ്റു വാങ്ങി.

പ്രഗത്ഭനായ ഭരണാധികാരിയും ബഹുമുഖ പ്രതിഭയും ആയിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ സംഭവ ബഹുലമായ ജീവിത വഴികൾ, നൂറ്റാണ്ടുകളുടെ ചരിത്ര പശ്ചാത്തലത്തിൽ ആധികാരികവും സമഗ്രവുമായി അടയാളപ്പെടുത്തുന്ന ഭാഷാ സൗന്ദര്യമുള്ള വേറിട്ടൊരു ആഖ്യാന ശൈലിയിൽ ഉള്ളൊരു രചനയാണ് ഈ പുസ്തകം എന്ന് കവർ പേജ് പ്രകാശനം ചെയ്തു കൊണ്ട് ഡോക്ടർ എം. കെ. മുനീർ  അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂർ, അഷ്റഫ് നടക്കാവ്, എം. പി ഒറീസ മുഹമ്മദ്, റസാക്ക് ഒരുമനയൂർ, നിസാർ ചേലേരി, മുഹമ്മദ് മിന്നാഹ്, ഇജാസ് പുനത്തിൽ, അഫ്സൽ രാമന്തളി, കെ. പി. ആദിൽ, യു. ഫൈസൽ, ഷഹ്സാദ് എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവരങ്ങൾക്ക് : +971 55 549 1496 (നസീർ രാമന്തളി). 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്

November 12th, 2026

dubai-rta-launch-dubai-student-card-ePathram
ദുബായ് : എമിറേറ്റിലെ വിദ്യാർത്ഥികൾക്കായി ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി.ദുബായിലെ വിദ്യാർത്ഥികളുടെ ക്യാംപസ് ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും യാത്രകൾ കൂടുതൽ സുഗമവും സാമ്പത്തിക നേട്ടം ഉള്ളതും ആക്കുവാനും ലക്ഷ്യമിട്ട് കൊണ്ടാണ് വിവിധ സാങ്കേതിക സംവിധാനങ്ങൾ ഒരുമിപ്പിച്ച് ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കിയത്.

വിദ്യാർത്ഥികളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ, നോൽ പൊതു ഗതാഗത സേവനങ്ങൾ, ആഗോള തലത്തിലെ സവിശേഷ ഇളവുകൾ എന്നിവ ഒരൊറ്റ കാർഡിൽ സമന്വയിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

കാമ്പസുകൾക്കുള്ളിലെ ഔദ്യോഗിക ഐഡന്റിറ്റി കാർഡായി ഇത് പ്രവർത്തിക്കും. അതോടൊപ്പം ദുബായ് ബസ്സ്, മെട്രോ, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് നേടി യാത്ര ചെയ്യാനും യു. എ. ഇ. യിൽ ഉടനീളമുള്ള വിവിധ സേവന ദാതാക്കളിൽ നിന്നും പ്രമുഖ വ്യാപാരികളിൽ നിന്നും പ്രതി ദിന ഓഫറുകൾ നേടാനും സഹായിക്കും.

മാത്രമല്ല ഈ കാർഡ് കൈവശമുള്ള വിദ്യാർത്ഥി കൾക്ക് വിദേശ യാത്രകളിലും ഭക്ഷണ-വിനോദ മേഖലകളിലും സവിശേഷ ആനുകൂല്യങ്ങൾ ലഭിക്കും.

നൂറ്റി മുപ്പതോളം രാജ്യങ്ങളിലായി ഒന്നര ലക്ഷത്തിൽ അധികം ആനുകൂല്യങ്ങൾ ‘ന്യൂ ദുബായ് സ്റ്റുഡന്റ് കാർഡ്’ ഹോൾഡേഴ്‌സിനെ കാത്തിരിക്കുന്നു എന്നും ദുബായിലെ ദൈനം ദിന ജീവിതത്തിലേക്ക് പൊതു ഗതാഗതത്തെ ഉൾക്കൊള്ളാൻ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തും എന്നും സേവന ദാതാക്കളായ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ആർ. ടി. എ. യോടൊപ്പം നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി, ദുബായ് ഇൻ്റർ നാഷണൽ അക്കാദമിക് സിറ്റി, ദുബായ് നോളജ് പാർക്ക്, ഇൻ്റർ നാഷണൽ സ്റ്റുഡൻ്റ് ഐഡൻ്റിറ്റി കാർഡ് അസോസി യേഷൻ എന്നിവയുമായി സഹകരിച്ച് കൊണ്ടാണ് ദുബായ് സ്റ്റുഡൻ്റ് കാർഡ് പുറത്തിറക്കിയത്. അന്താ രാഷ്ട്ര തലത്തിൽ പ്രഗല്‌ഭരായ പ്രതിഭകളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ദുബായിയെ നില നിർത്താൻ ഇത് സഹായിക്കും എന്നും പ്രതീക്ഷിക്കുന്നു.

Image Credit : Dubai R T A

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’

November 8th, 2026

year-of-family-getogether-in-islamic-center-ePathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാ സാംസ്കാരിക മഹോത്സവം അരങ്ങേറും. 2026 നവംബർ 8 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’ എന്ന പേരിൽ അബു ദാബി പോലീസിന്റെ സഹകരണത്തോടെ ഒരുക്കുന്ന പരിപാടി, ഇന്ത്യ-അറബ് സംസ്കാര സമന്വയം ആയിരിക്കും എന്ന് സംഘാടകർ അവകാശപ്പെട്ടു.

യു. എ. ഇ. കുടുംബ വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’  പ്രോഗ്രാമിൽ പോലീസ് ബാൻഡ്, കൾച്ചറൽ റാലി, അയ്യാല പെർഫോമൻസ്, സൂഫി ഡാൻസ്, മുട്ടിപ്പാട്ട്, കോൽക്കളി, ഒപ്പന, മാർഗം കളി, തിരുവാതിര, ഭാംഗ്ര തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.

സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുന്ന കൾച്ചറൽ സ്റ്റാളുകളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കും.

കുടുംബ മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും സാംസ്കാരിക വിനിമയത്തിനും പ്രാധാന്യം നൽകുന്ന ഈ ആഘോഷം ഇന്ത്യൻ പ്രവാസി സമൂഹത്തിനും കലാ ആസ്വാദകർക്കും വേറിട്ട അനുഭമായിരിക്കും എന്നും സംഘാടകർ അറിയിച്ചു. FaceBook

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ

November 6th, 2026

kpf-kadakkal-pravasi-managing-committee-2026-2027-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ കടക്കൽ പ്രവാസി ഫോറം പതിനാറാമത് വാർഷിക പൊതു യോഗവും കേരള പ്പിറവി ദിനാഘോഷവും ഖിസൈസിലെ ബിൻ ഷബീബ് മാളിൽ വെച്ച് നടന്നു.

ഫോറത്തിന്റെ 25 എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് പുതിയ ഭാരവാഹികളെ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.

kadakkal-pravasi-forum-general-body-2026-ePathram

സുരേഷ് ഉദയഗിരി (പ്രസിഡണ്ട്), നസീർ റാവുത്തർ (ജനറൽ സെക്രട്ടറി) ഷാഫർ മുക്കുന്നത്ത് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പ്രവാസി ഫോറം ദുബായ് ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ ഷബീർ കെ അഹമ്മദ് ഉണ്ണി നേതൃത്വം നൽകി.

റഹീം കടയ്ക്കൽ, ഷംനാദ് കടയ്ക്കൽ, സിബി ബൈജു, ഷാൻ ചാവരു കുന്ന്, ബുനൈസ് കാസിം എന്നിവർ ഫോറം കലാ-സാംസ്കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യോഗത്തിനു ശേഷം ദിൽബർ ഷാ അവതരിപ്പിച്ച മെന്റലിസ്റ്റ് ഷോയും നടന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു

November 4th, 2026

logo-peruma-payyyoli-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ പെരുമ പയ്യോളി ജനറൽ ബോഡിയിൽ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസീസ് സുൽത്താൻ മേലടി (പ്രസിഡണ്ട്), രാമകൃഷ്ണൻ ഇരിങ്ങൽ (ജനറൽ സെക്രട്ടറി), ഗഫൂർ ടി. കെ. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

അർഷാദ് പി. കെ. സതീഷ് പള്ളിക്കര, സുരേഷ് പള്ളിക്കര (വൈസ് പ്രസിഡണ്ട്) ഷംസീർ, മുസ്താഖ്, മുസ്തഫ നാലകത്ത് (സെക്രട്ടറി) നിഷാദ് മൊയ്തു (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വരണാധികാരി റമൽ നാരായണൻ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

പയ്യോളി, തിക്കോടി, തുറയൂർ പ്രദേശങ്ങളിലെ യു. എ. ഇ. യിലെ പ്രവാസികളുടെ കൂട്ടായ്മ പെരുമ പയ്യോളി ഇവിടത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു.

മേഖലയിലെ പ്രവാസികൾക്കിടയിൽ സൗഹൃദവും സാംസ്കാരിക ഐക്യവും സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തി ഭാവി പരിപാടികൾ പ്രഖ്യാപിക്കും എന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

യോഗത്തിനു ശേഷം നടന്ന ചടങ്ങിൽ പെരുമയിലെ കലാകാരന്മാരുടെ സംഗീത കൂട്ടായ്മയായ ‘പെരുമ സ്ട്രിംഗ്സ്’ റീ-ലോഞ്ചിംഗും നടന്നു. ഷാജി ഇരിങ്ങൽ നയിച്ച ഗാനമേളയും അരങ്ങേറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 1,382|«2341020»|

« Previous Page — « Previous « കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
Next » — Next Page » കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ »



  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് : ബുർജീൽ ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത്
  • കെ. എം. സി. സി. ലീഗൽ സെൽ-അദാലത് ഞായറാഴ്ച
  • ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആഘോഷിച്ചു
  • മെഹ്ഫിൽ മെരെ സനം സീസൺ-5 നവംബർ 21 ന്
  • നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
  • ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?
  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine