ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു

January 15th, 2025

salim-chirakkal-book-release-of-k-k-sree-pilicode-ePathram
അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. കെ. ശ്രീ. പിലിക്കോട് രചിച്ച ലേഖന സമാഹാരം ‘ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ’ പ്രകാശനം ചെയ്തു. അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് സമാജം പ്രസിഡണ്ട് സലിം ചിറക്കൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. നാടക പ്രവർത്തകനും എഴുത്തുകാരനുമായ കെ. വി. ബഷീർ പുസ്തകം ഏറ്റു വാങ്ങി.

സമാജം ഭാരവാഹികളായ മഹേഷ്, ഷാജഹാൻ ഹൈദരലി, ലാലി സാംസൺ, കൂടാതെ ടി. പി. ഗംഗാധരൻ, സുരേഷ് പയ്യന്നൂർ, എ. എം. അൻസാർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തക രചയിതാവ് കെ. കെ. ശ്രീ. പിലിക്കോട് എഴുത്തു വഴികളെ ക്കുറിച്ച് സംസാരിച്ചു.

പ്രവാസം എന്ന രൂപകത്തെ ആഴത്തിൽ വരച്ചിടുകയും പ്രവാസി മലയാളികൾ നേരിടുന്ന സമകാലിക ജീവിത പ്രശ്നങ്ങളെ പരിശോധിക്കുകയും ചെയ്യുന്ന പതിനേഴ് ലേഖനങ്ങൾ അടങ്ങിയതാണ് ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച

January 14th, 2025

alain-marthoma-church-harvest-fest-2025-ePathram

അൽ ഐൻ : മാർത്തോമാ ഇടവകയുടെ കൊയ്ത്തുത്സവവും സ്പിരിറ്റ് ഓഫ് ദ യൂണിയൻ ആചരണവും അൽ ഐൻ മസ്യാദിലെ  ദേവാലയ അങ്കണത്തിൽ 2025 ജനുവരി 18 ശനിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചര മണി മുതലാണ് കൊയ്ത്തുത്സവം പരിപാടികൾ തുടക്കമാവുക.

കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവ്വഹിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ അടക്കമുള്ള ജന സമൂഹം എത്തിച്ചേരുന്ന കൊയ്ത്തുത്സവത്തിൽ സംഗീത സന്ധ്യയും ഇടവകാംഗ ങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും നാടൻ ഭക്ഷണ സാധനങ്ങൾ, തട്ടു കടകൾ, മെഡിക്കൽ ക്യാമ്പ്‌, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവയും മുഖ്യ ആകർഷകങ്ങളാണ്.

ഇടവക വികാരി റവ. അനീഷ് പി അലക്സ്, ‌ ജനറൽ കൺവീനർ ജിനു സ്കറിയ, വൈസ് പ്രസിഡന്‌റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫൈനാൻസ്‌ ട്രസ്റ്റി സാംസൺ കോശി, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ തോമസ് പി ഐപ്പ് (സ്പോൺസർ ഷിപ്പ്), ജിജു ഏബ്രഹാം ജോർജ്ജ്‌ (പ്രോഗ്രാം), അനീഷ് സംബാഷ് ജേക്കബ് (പബ്ളിസിറ്റി), സ്കറിയ ഏബ്രഹാം, റിനി സ്കറിയ, സിനു ജോയി, ബിനു സഖറിയ (ഫുഡ്), വൽസ സ്കറിയ (റിസപ്ഷൻ), തോമസ് ജേക്കബ് (വെന്യൂ), സന്തോഷ് മാമ്മൻ (ലൈറ്റ്സ് & സൗണ്ട്സ്), ക്രിസ്റ്റീന മാത്യൂ, ലിജു വർഗീസ് ഉമ്മൻ(ഗെയിംസ്), സൂസൻ ബാബു(മെഡിക്കൽ എയ്ഡ്), ഏബ്രഹാം മാമ്മൻ (ഫസ്റ്റ് ഫ്രൂട്ട്) എന്നിവരുടെ നേതൃത്വത്തിൽ കൊയ്‌ത്തുത്സവ ത്തിൻ്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു

January 14th, 2025

oman-sultan-haitham-bin-tariq-ePathram
മസ്കത്ത് : ഒമാനിൽ ദേശീയ ദിനം ഇനി നവംബർ 20 ന് ആഘോഷിക്കും എന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു.

അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിൻ്റെ ഭാഗമായി രാജ്യത്തെ സംബോധന ചെയ്തപ്പോഴാണ് സുൽത്താൻ ഇക്കാര്യം അറിയിച്ചത്. വിട പറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിൻ്റെ ജന്മ ദിനം ആയിരുന്ന നവംബർ 18നായിരുന്നു കഴിഞ്ഞ വർഷം വരെ ഒമാനിൽ ദേശീയ ദിനം ആചരിച്ചിരുന്നത്.

മുൻ ഭരണാധികാരി ആയിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദിൻ്റെ നിര്യാണത്തെ തുടർന്നു 2020 ജനുവരി 11നായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് ഭരണ സാരഥ്യം ഏറ്റെടുത്തത്.

സ്ഥാനാരോഹണ വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

ഒമാനിലെ വിവിധ ഗവർണറേറ്റുകളിലുള്ള ദേശീയ പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകു വാനും സുൽത്താൻ ഉത്തരവിട്ടു. ONA News 

  • ePathram tag : OMAN

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം

January 11th, 2025

isc-apex-47-th-badminton-tournament-ePathram

അബുദാബി: ഇന്ത്യാ സോഷ്യൽ സെൻ്റർ അപെക്സ് ട്രേഡിംഗുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 47-ാമത് ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് 2025 ജനുവരി 11 മുതൽ ഐ. എസ്. സി. കോർട്ടിൽ തുടക്കമാവും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

’47-th ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ 2025′ എന്ന പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളിൽ ജൂനിയര്‍ വിഭാഗത്തിൽ ജനുവരി 11 മുതല്‍ 19 വരെയും സീനിയര്‍ വിഭാഗം ഫെബ്രുവരി 1 മുതല്‍ 23 വരെയും നടക്കും. യു. എ. ഇ. യിലെ കായിക രംഗത്തെ ഏറ്റവും മികച്ച സമ്മാനം ഒരു ലക്ഷം ദിർഹം വിജയികൾക്ക് നൽകും.

പുരുഷന്മാരുടെ സിംഗിള്‍സ് വിജയിക്ക് 5000 ദിര്‍ഹവും ഡബിള്‍സിന് 7000 ദിര്‍ഹവും പ്രൈസ് മണി നൽകും എന്ന് ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ് അറിയിച്ചു. ജൂനിയര്‍ ടൂര്‍ണമെന്റില്‍ യു. എ. ഇ. പ്രവാസി താരങ്ങള്‍ കോര്‍ട്ടിലിറങ്ങും. സീനിയര്‍ വിഭാഗത്തില്‍ രാജ്യാന്തര താരങ്ങൾ മാറ്റുരക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ്, അസി. സെക്രട്ടറി ദീപു സുദര്‍ശന്‍, ട്രഷറര്‍ ദിനേശ് പൊതുവാള്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണന്‍, ബാഡ്മിന്റണ്‍ സെക്രട്ടറി നൗഷാദ് അബൂബക്കര്‍, പ്രധാന സ്‌പോണ്‍സര്‍ അപെക്‌സ് ട്രേഡിങ് ഉടമ പി. എ. ഹാഷിം എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ

January 10th, 2025

ima-committee-2025-inauguration-adeeb-ahmed-of-lulu-exchange-poster-release-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

2025 ഫെബ്രുവരി 16 ഞായറാഴ്ച അബുദാബി ‘ലെ റോയല്‍ മെറീഡിയന്‍’ ഹോട്ടലില്‍ വൈകുന്നേരം ഏഴ് മണിക്കു നടക്കുന്ന പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്യും.

indian-media-abudhabi-2025-programme-poster-ePathram

അബുദാബി ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രമുഖരും സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും അടക്കം ക്ഷണിക്കപ്പെട്ടവർ അതിഥികളായി സംബന്ധിക്കും.

ഇമ പ്രസിഡണ്ട് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണൻ ദാസ്, ലുലു എക്സ് ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, ഇമ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി. ഇടിക്കുള, പി. എം. അബ്ദുൽ റഹിമാൻ, എന്‍. എ. എം. ജാഫര്‍, വിഷ്ണു നാട്ടായിക്കല്‍, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 1,3201231020»|

« Previous Page« Previous « കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
Next »Next Page » ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine