കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

January 14th, 2015

kunjali-marakkar-historical-visual-treat-ePathram
ദോഹ : അധിനി വേശ ശക്തിയായ പോര്‍ച്ചുഗീസ് കടല്‍ കൊള്ള ക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ച ഇന്ത്യ യുടെ ആദ്യത്തെ നാവിക മേധാവി കളായ കുഞ്ഞാലി മരക്കാര്‍ മാരുടെ ത്യാഗോജ്ജ്വല മായ ജീവിത കഥ പറഞ്ഞ ‘കുഞ്ഞാലി മരക്കാര്‍’ എന്ന ചരിത്ര ഡോക്യൂ മെന്ററിയുടെ ദോഹ യിലെ പ്രകാശനം, സ്റ്റാര്‍ കാര്‍ ആക്‌സസസറീസ് മാനേജിംഗ് ഡയറ ക്ടറും കുഞ്ഞാലി മരക്കാര്‍ മാരുടെ നാട്ടു കാരനു മായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സി. ഡി. നല്‍കി സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍ . കെ. എം. മുസ്തഫ നിര്‍വഹിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ. ബി. എല്‍. മൂവീസ് പുറത്തിറക്കിയ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര ഡോക്യൂമെന്ററി യെ ഗള്‍ഫിലെ പ്രേക്ഷകര്‍ക്ക് പരിചയ പ്പെടുത്തുന്നത് മീഡിയ പ്ലസ്.

media-plus-kunhali-marakkar-cd-release-in-qatar-ePathram

ദോഹയിലെ ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. എല്‍. ഹാഷിം, മനാമ മൊയ്തീന്‍, സിറ്റി എക്‌സ്‌ ചേഞ്ച് റിലേഷന്‍ ഷിപ്പ് മാനേജര്‍ മുഹമ്മദ് മുഹ്‌സിന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴിശ്ശേരി, എ. എ. ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിള യില്‍, സെയ്തലവി അണ്ടേ ക്കാട്, ഷബീറലി കൂട്ടില്‍, സിയാറുഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സഅദ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു.

ഖത്തറില്‍ ഡോക്യു മെന്ററി യുടെ സൗജന്യ കോപ്പികള്‍ ആവശ്യ മുള്ളവര്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

– കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ – ഖത്തര്‍.

- pma

വായിക്കുക: , , , ,

Comments Off on കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും

November 27th, 2014

media-one-qatar-pravasolsavam-ePathram
ദോഹ : ഖത്തറില്‍ “പ്രവാസോത്സവം” അരങ്ങില്‍ എത്തിക്കാനുള്ള ഒരുക്ക ങ്ങൾ പൂർത്തി യായതായി സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

നവംബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദോഹ യിലെ ഇൻഡസ്ട്രിയൽ ഏരിയ യിലെ വെസ്റ്റ്‌എൻഡ് പാർക്ക് ആംഫി തിയറ്ററിലാണ് മീഡിയ വണ്‍ സംഘടിപ്പിക്കുന്ന പരിപാടി നടക്കുക .

ഷാർജ പ്രവാസോത്സവ ത്തിലൂടെ പ്രവാസ ത്തിൻറെ അര നൂറ്റാണ്ട് വേദിയില്‍ എത്തിച്ച മീഡിയ വണ്‍, നമ്മുടെ ജീവിത ത്തിൻറെ ഭാഗമായി തീർന്ന ടെലിവിഷന്റെ ഭൂതവും വർത്തമാനവും അരങ്ങില്‍ എത്തിക്കാനുള്ള ശ്രമ മാണ് പ്രവാസോത്സവ ത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മീഡിയ വണ്‍ എം. ഡി. അബ്ദുസ്സലാം അഹമ്മദ് പറഞ്ഞു .

പരിപാടി യിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരും കലാ സാംസ്കാരിക പ്രവർത്ത കരും പങ്കെടുക്കുമെന്ന് ”പ്രവാസോത്സവം ഖത്തർ ” സംവിധാനം ചെയ്യുന്ന മീഡിയ വണ്‍ സീനിയർ ജനറൽ മാനേജരും പ്രമുഖ ഗാന രചയിതാവുമായ ഷിബു ചക്രവർത്തി പറഞ്ഞു .

ടെലിവിഷന്റെ ചരിത്ര ത്തിനപ്പുറം വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ആദ്യ ” ഇൻഫോ ടൈൻമെൻറ് സ്റ്റേജ് ഷോ ” യായിരിക്കും പരിപാടി യെന്നും അദ്ദേഹം പറഞ്ഞു .

media-one-qatar-pravasolsavam-poster-ePathram

നായക കഥാകാരനായി  സിനിമാ സംവിധായകനും നടനുമായ ജോയി മാത്യു വേദിയിലെത്തും. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്കിറ്റു കളുമായി മാമു ക്കോയയും , ഇന്ദ്രൻസും ജാഫർ ഇടുക്കിയും , മീഡിയ വണ്‍ എം 80 മൂസയും കുടുംബവും ഉണ്ടാകും .

പ്രശസ്ത മജീഷ്യൻ ഗോപിനാഥ്‌ മുതുകാട് അവതരിപ്പിക്കുന്ന ഇന്ദ്ര ജാല പ്രകടനങ്ങള്‍, ആത്മാവിനെ ആർദ്ര മാക്കുന്ന ഗാന ങ്ങളുമായി ഷഹബാസ് അമന്‍, ഗായത്രി, അഫ്സല്‍, രഹ്ന, ഹരിചരണ്‍, രമ്യ നമ്പീശന്‍ എന്നിവരും അറബ് സംഗീത ത്തിൻറെ തനിമ യുമായി നാദിർ അബ്ദുസ്സലാം , അറബ് നൃത്തങ്ങളുടെ ചുവടുമായി ഖത്തർ, ഫലസ്തീൻ, ഈജിപ്റ്റ്‌ നൃത്ത സംഘങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും.

പരിപാടി യിലേക്കുള്ള പ്രവേശന ത്തിനായി വൈകുന്നേരം 5 മണി മുതൽ ഗേറ്റ് തുറക്കു മെന്നും പ്രവേശന ടിക്കറ്റുകൾ പരിപാടി നടക്കുന്ന വെസ്റ്റ് എൻഡ് പാർക്കിലെ ടിക്കറ്റ് കൌണ്ടറിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ലഭ്യ മായിരിക്കുമെന്നും സംഘാടകർ പറഞ്ഞു. മീഡിയ പ്ലസ് ആണ് പരിപാടിയുടെ ഒഫീഷ്യൽ ഇവൻറ് മാനേജ്മെൻറ് കമ്പനി .

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട് , ദോഹ – ഖത്തർ

- pma

വായിക്കുക: , , ,

Comments Off on ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും

മിനി സിനിമ ‘പ്രവാസലോകം’ പ്രകാശനം ചെയ്തു

November 24th, 2013

pravasa-lokam-short-film-ePathram
ദോഹ : മലബാര്‍ മൂവീസിന്റെ ബാനറില്‍ ബിജു. സി. ദാസ് അണിയിച്ചൊരു ക്കിയ പ്രവാസ ലോകം എന്ന മിനി സിനിമ യുടെ ഖത്തറിലെ പ്രകാശനം കബാബ് ഹൗസില്‍ നടന്നു.

ലിഷര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ ഉസ് മാന് ആദ്യ സി. ഡി. നല്‍കി എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജി യാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തുടര്‍ന്ന് സിനിമ യുടെ പ്രിവ്യൂവും നടന്നു.

അനുഗ്രഹീത കലാകാരന്‍ ടി. എ. ഷാഹിദിന്റെ തൂലിക യില്‍ അവസാന മായി പിറവി യെടുത്ത കഥ, അജിത് സായിയാണ് തിരക്കഥ യാക്കിയത്.

dvd-release-pravasa-lokam-mini-cinema-ePathram

കെ. വി. അബ്ദുല്ല ക്കുട്ടി, മുഹമ്മദുണ്ണി ഒളകര, സിദ്ധീഖ് പുറായില്‍, ജാബിര്‍, ജോസ് ഫിലിപ്പ്, ടി. എം. കബീര്‍, പി. എസ്. ആന്റണി, ഷൗക്കത്ത് എടവണ്ണ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ടി. എ. ഷാഹിദിന്റെ ജീവിത പഥ ങ്ങളെ കുറിച്ച് എം. ടി. നിലമ്പൂര്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയ ത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹു റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രണ്ടാം പെരുന്നാളിന് ‘ഈദിന്‍ ഇശല്‍ മര്‍ഹബ’

October 14th, 2013

basheer-thikkodi-eid-ishal-marhaba-brochure-release-ePathram
അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഇശല്‍ എമിറെറ്റ്സ് അബുദാബി ഒരുക്കുന്ന ‘ഈദിന്‍ ഇശല്‍ മര്‍ഹബ’ എന്ന സംഗീത ആല്‍ബ ത്തിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു. ഗള്‍ഫ് എയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രശാന്ത് നായര്‍, പ്രവാസി ഗായകനും ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി യുമായ ബഷീര്‍ തിക്കൊടി, റാസിഖ് തിക്കോടി, നൗഷാദ്‌ കൊയിലാണ്ടി, ജിഹാദ്‌, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

eid-ishal-marhaba-basheer-thikkodi-ePathram

രണ്ടാം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഈദിന്‍ ഇശല്‍ മര്‍ഹബ’ യില്‍ മാപ്പിളപ്പാട്ട് ഗാന ശാഖ യിലെ പുതു തലമുറക്കാരായ അന്‍വര്‍ സാദത്ത്‌, താജുദീന്‍ വടകര, സജല സലിം, ബഷീര്‍ തിക്കോടി, ജമാല്‍ തിരൂര്‍ തുടങ്ങിയ വരുടെ ഇമ്പമാര്‍ന്ന പാട്ടുകളുടെ ദൃശ്യാവിഷ്കാരം ചെയ്തു യു. എ. ഇ. യിലെ കലാ കാരന്മാര്‍ വേഷമിടുന്നു.

സത്താര്‍ കാഞ്ഞങ്ങാട്, സജി മില്ലേനിയം, മുഹമ്മദ്‌ സഹല്‍, പി. എം. അബ്ദുല്‍ റഹിമാന്‍, താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം തുടങ്ങിയവര്‍ ഇതിന്റെ പിന്നണി യില്‍ പ്രവര്‍ത്തിക്കുന്നു.

പതിനാലു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാസ്വാദകരുടെ മനസ്സറിഞ്ഞു ടെലിവിഷന്‍ പ്രോഗ്രാ മുകളും സ്റ്റേജ് ഷോകളും അവതരിപ്പിച്ചു വരുന്ന ഇശല്‍ എമിറെറ്റ്സ് അബുദാബി യുടെ ‘ഈദിന്‍ ഇശല്‍ മര്‍ഹബ’ കേരളത്തിലും ഗള്‍ഫിലുമായിട്ടാണ് ചിത്രീകരി ച്ചിരിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടെലി സിനിമ ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ പ്രകാശനം ചെയ്തു

August 31st, 2013

dvd-release-melvilasangal-tele-cinema-ePathram
ദുബായ് : കലാ രംഗത്ത് വിവിധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്നവ രുടെ ഒരു കൂട്ടായ്മ യായ സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീല സാമുവല്‍ നിര്‍മിച്ച ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ എന്ന ടെലി സിനിമ യുടെ ഡി. വി. ഡി. പ്രകാശനം, സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാമൂഹിക പ്രവര്‍ത്തകനായ പ്രേമചന്ദ്രന്‍ പടവൂരിന് നല്‍കി നിര്‍വഹിച്ചു.

ശുഭ നമ്പ്യാര്‍, പോള്‍ ടി. ജോസഫ്, ഷാജഹാന്‍ തറവാട്ടില്‍, തമോഗ്‌ന അമി ചക്രവര്‍ത്തി , ഷീല പോള്‍, നാസര്‍ പരദേശി, സമദ് മേലടി, രാജന്‍ കൊളാവിപാലം, എസ്. പി. മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.

poster-melvilasangal-pma-rahiman-ePathram

മംഗലാപുരം വിമാന ദുരന്ത ത്തിന്റെ പശ്ചാത്തല ത്തിലാണ് പ്രണയവും വിരഹവും വേദനയും ഒത്തു ചേരുന്ന ഈ ചിത്ര ത്തിന്റെ കഥ പറ യുന്നത്.

ദൈവം കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റി വെച്ച്, ജന്മ നാടും വീടും വിട്ട് മരുഭൂമി യിലേക്ക് പലായനം ചെയ്ത നാല് ചെറുപ്പക്കാര്‍. ആത്മ മിത്ര ങ്ങളായ അവരുടെ ജീവിത കഥ പറയുക യാണ് ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ എന്ന ടെലി സിനിമ യിലൂടെ തിരക്കഥാകൃത്ത് സുബൈര്‍ വെള്ളിയോട്.

cover-melvilasangal-home-cinema-ePathram

പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ അബി, ചലച്ചിത്ര നടന്‍ സാലു കൂറ്റനാട് എന്നിവരോടൊപ്പം പ്രവാസ ലോകത്തെ മികച്ച അഭിനേതാക്കളായ അഷ്‌റഫ് പെരിഞ്ഞനം, അന്‍സാര്‍ മാഹി, ജയ്സണ്‍ ജോസ്, ജാന്‍സി ജോഷി, ഷീല സാമുവല്‍, ഷാജി തൃശ്ശൂര്‍, എബിസണ്‍ തെക്കേടം, പി. എം. അബ്ദുല്‍ റഹിമാന്‍, ഒയാസിസ്‌ ഷാജഹാന്‍, നര്‍ത്തകികള്‍ കൂടിയായ നിവിയ നിസാര്‍, ജോനിറ്റ ജോസഫ്, പ്രീതി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

കൂടാതെ മുഹാദ്‌ ചാവക്കാട്‌, ലതീഫ്‌ പടന്ന, ഷഫീഖ്‌, മൂസ്സ കോഴിക്കോട്, സൈനുല്‍ ആബ്ദീന്‍, കബീര്‍ പറക്കുളം, ഷഫീഖ്‌ പറക്കുളം തുടങ്ങീ ഇരുപതോളം കലാകാരന്മാര്‍ ഈ ചിത്രത്തില്‍ വിവിധ വേഷ ങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

കേരളത്തിലും യു. എ. ഇ. യിലുമായി ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ടെലി സിനിമ യുടെ പിന്നണി യില്‍ പ്രഗല്‍ഭരായ നിരവധി കലാകാരന്മാരും സാങ്കേതിക വിദഗ്ദരും അണിയറ പ്രവര്‍ത്തകര്‍ ആയിട്ടുണ്ട്.

അസീസ് തലശ്ശേരിയും സുബൈര്‍ പറക്കുളവും ആണ് ‘ഇത് ഞങ്ങളുടെ മേല്‍വിലാസം’ സംവിധാനം ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « പ്രകൃതി യുമായി ഇണങ്ങി ചേര്‍ന്ന് സമ്മര്‍ ക്യാമ്പിലെ കുരുന്നുകള്‍
Next Page » പുസ്തകം പ്രകാശനം ചെയ്തു »



  • നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
  • ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന
  • അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും
  • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
  • കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു
  • ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  
  • കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു
  • മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം
  • വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും
  • അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്
  • ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ
  • കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍
  • നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം
  • കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം
  • റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  
  • കാല്‍ നട യാത്രക്കാര്‍ സുരക്ഷക്കായി സീബ്രാ ലൈൻ ഉപയോഗിക്കണം
  • കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്
  • പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു
  • ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി
  • ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine